തീ​റ്റ​പ്പു​ല്‍​കൃ​ഷി പ​ദ്ധ​തി ‌
Saturday, July 4, 2020 10:24 PM IST
പ​ത്ത​നം​തി​ട്ട: ന​ഗ​ര​സ​ഭ പ​രി​ധി​യി​ല്‍ സ്ഥി​ര​താ​മ​സ​ക്കാ​രാ​യ ക്ഷീ​ര​ക​ര്‍​ഷ​ക​ര്‍​ക്ക് തീ​റ്റ​പ്പു​ല്‍ കൃ​ഷി പ​ദ്ധ​തി​ക്ക് അ​പേ​ക്ഷി​ക്കാം. ഒ​രു യൂ​ണി​റ്റി​ന് 50 സെ​ന്‍റ് ഭൂ​മി​യെ​ങ്കി​ലും ഉ​ണ്ടാ​യി​രി​ക്ക​ണം. ക​രം അ​ട​ച്ച ര​സീ​ത്, ആ​ധാ​ര്‍ കാ​ര്‍​ഡി​ന്‍റെ പ​ക​ര്‍​പ്പ്, ബാ​ങ്ക് പാ​സ്ബു​ക്കി​ന്‍റെ പ​ക​ര്‍​പ്പ് എ​ന്നി​വ സ​ഹി​ത​മു​ള്ള അ​പേ​ക്ഷ 10ന് ​ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നി​ന​കം ജി​ല്ലാ വെ​റ്റ​റി​ന​റി കേ​ന്ദ്ര​ത്തി​ല്‍ ന​ല്‍​ക​ണം. ‌