ഭ​ക്ഷ്യ​ക്കി​റ്റു​ക​ൾ എ​യ്ഡ​ഡ് മേ​ഖ​ല​യി​ലെ പ്രീ ​പ്രൈ​മ​റി കു​ട്ടി​ക​ൾ​ക്കും ന​ൽ​ക​ണം: കെ​പി​പി​എ​ച്ച്എ
Saturday, July 4, 2020 10:24 PM IST
പ​ത്ത​നം​തി​ട്ട: കേ​ര​ള​ത്തി​ലെ സ്കൂ​ൾ കു​ട്ടി​ക​ൾ​ക്ക് വി​ത​ര​ണം ചെ​ യ്യു​ന്ന ഭ​ക്ഷ്യ​ക്കി​റ്റു​ക​ൾ എ​യ്ഡ​ഡ് മേ​ഖ​ല​യി​ലെ പ്രീ ​പ്രൈ​മ​റി കു​ട്ടി​ക​ൾ​ക്കു കൂ​ടി എ​ത്തി​ക്ക​ണ​മെ​ന്ന് കേ​ര​ള പ്രൈ​വ​റ്റ് പ്രൈ​മ​റി ഹെ​ഡ്മാ​സ്റ്റേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.
പ്രീ ​പ്രൈ​മ​റി മു​ത​ൽ എ​ട്ടാം​ക്ലാ​സ് വ​രെ​യു​ള്ള കു​ട്ടി​ക​ൾ​ക്ക് അ​ടു​ത്ത​യാ​ഴ്ച വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്, മാ​വേ​ലി​സ്റ്റോ​റു​ക​ൾ മു​ഖേ​ന കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്യു​മെ​ന്നാ​ണ് അ​റി​യി​പ്പ്. എ​ന്നാ​ൽ എ​യ്ഡ​ഡ് മേ​ഖ​ല​യി​ലെ പ്രീ ​പ്രൈ​മ​റി ക്ലാ​സു​ക​ളെ പ​ട്ടി​ക​യി​ൽ നി​ന്നൊ​ഴി​വാ​ക്കി​യി​രി​ക്കു​ക​യാ​ണ്. പി​ടി​എ അം​ഗീ​കാ​ര​ത്തോ​ടെ​യാ​ണ് എ​യ്ഡ​ഡ് സ്കൂ​ളു​ക​ളി​ൽ പ്രീ ​പ്രൈ​മ​റി തു​ട​ങ്ങി​യ​ത്.
കോ​വി​ഡ് 19 പ​ശ്ചാ​ത്ത​ല​ത്തി​ലു​ള്ള ഭ​ക്ഷ്യ​ക്കി​റ്റ് വി​ത​ര​ണ​ത്തി​ൽ എ​യ്ഡ​ഡ്, ഗ​വ​ണ്‍​മെ​ന്‍റ് വേ​ർ​തി​രി​വ് ആ​ശാ​സ്യ​മ​ല്ലെ​ന്ന് കെ​പി​പി​എ​ച്ച്എ ജി​ല്ലാ സെ​ക്ര​ട്ട​റി ബി. ​ഷി​ബു പ​റ​ഞ്ഞു.