ചേ​നം​ചി​റ കു​ടി​വെ​ള്ള പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു
Saturday, July 4, 2020 10:24 PM IST
പ​ത്ത​നം​തി​ട്ട: നാ​ര​ങ്ങാ​നം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ചേ​നം​ചി​റ കു​ടി​വെ​ള്ള പ​ദ്ധ​തി വീ​ണാ ജോ​ര്‍​ജ് എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.
വ​ര്‍​ഷ​ങ്ങ​ളാ​യി കു​ടി​വെ​ള്ള​ക്ഷാ​മം അ​നു​ഭ​വി​ക്കു​ന്ന ചേ​നം​ചി​റ, ചെ​മ്മ​ണ്ണും​കു​ന്നേ​ല്‍ ഭാ​ഗ​ങ്ങ​ളി​ലെ കു​ടി​വെ​ള്ള പ്ര​ശ്‌​ന​ത്തി​ന് ശാ​ശ്വ​ത പ​രി​ഹാ​ര​മാ​ണ് പു​തി​യ കു​ടി​വെ​ള്ള പ​ദ്ധ​തി​യെ​ന്ന് വീ​ണാ ജോ​ര്‍​ജ് എം​എ​ല്‍​എ പ​റ​ഞ്ഞു.

എം​എ​ല്‍​എ ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ല്‍ നി​ന്നും 25 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ച് ജ​ല അ​ഥോ​റി​റ്റി​യു​ടെ സ​ഹാ​യ​ത്തോ​ടെ കി​ണ​ര്‍ പ​ണി പൂ​ര്‍​ത്തി​യാ​ക്കു​ക​യാ​യി​രു​ന്നു.
ആ​ദ്യ​ഘ​ട്ട​മാ​യി 50 ഓ​ളം വീ​ടു​ക​ളി​ലേ​ക്കു​ള്ള കു​ടി​വെ​ള്ള ക​ണ​ക്ഷ​നും ന​ല്‍​കി. കി​ണ​റും ടാ​ങ്കും സ്ഥാ​പി​ക്കു​ന്ന​തി​നാ​യി പ്ര​ദേ​ശ​വാ​സി​ക​ള്‍ സ്ഥ​ലം വി​ട്ടു ന​ല്‍​കി​യ​തോ​ടെ ചേ​നം​ചി​റ കു​ടി​വെ​ള്ള​പ​ദ്ധ​തി വേ​ഗ​ത്തി​ല്‍ പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ സാ​ധി​ച്ച​തെ​ന്ന് എം​എ​ല്‍​എ പ​റ​ഞ്ഞു.
ക​ട​മ്മ​നി​ട്ട പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ക​ട​മ്മ​നി​ട്ട ക​രു​ണാ​ക​ര​ന്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെം​ബ​ര്‍ ജോ​ണ്‍ മാ​ത്യു, വാ​ര്‍​ഡ് മെം​ബ​ര്‍ ജി​നി ജോ​സ് തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.