തി​രു​വ​ല്ല റ​വ​ന്യു ട​വ​റി​നു ചു​റ്റും റോ​ഡ് നി​ർ​മി​ക്കും; എം​എ​ൽ​എ ഫ​ണ്ടി​ൽ നി​ന്നും 38.70 ല​ക്ഷം രൂ​പ
Friday, July 3, 2020 10:32 PM IST
തി​രു​വ​ല്ല: റ​വ​ന്യു ട​വ​റി​നു ചു​റ്റും റോ​ഡ് നി​ർ​മി​ച്ച് ടൈ​ൽ പാ​കു​ന്ന​തി​നാ​യി നി​യോ​ജ​ക​മ​ണ്ഡ​ലം ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ൽ നി​ന്നും 38.70 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ച് ഭ​ര​ണാ​നു​മ​തി​യാ​യ​താ​യി മാ​ത്യു ടി. ​തോ​മ​സ് എം​എ​ൽ​എ അ​റി​യി​ച്ചു.കോ​ട​തി​ക​ൾ ഉ​ൾ​പ്പെ​ടെ 25 ഓ​ളം സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളും നി​ര​വ​ധി സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളും പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്ന റ​വ​ന്യു ട​വ​റി​ൽ വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക് ചെ​യ്യാ​ൻ ബു​ദ്ധി​മു​ട്ടു​ക​യാ​ണ്. ഇ​തി​നു ശാ​ശ്വ​ത പ​രി​ഹാ​ര​മാ​യി​ട്ടാ​ണ് റ​വ​ന്യു ട​വ​റി​നു ചു​റ്റും 320 മീ​റ്റ​ർ റോ​ഡ് നി​ർ​മി​ച്ച് ടാ​ർ ചെ​യ്ത് വ​ശ​ങ്ങ​ളി​ലും മു​റ്റ​ത്തും ഇ​ന്‍റ​ർ ലോ​ക്ക് ക​ട്ട​ക​ൾ പാ​കു​ന്ന​തി​ന് തു​ക അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്. ഇ​പ്പോ​ൾ ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യി കാ​ട് ക​യ​റി കി​ട​ക്കു​ന്ന ഭാ​ഗ​ങ്ങ​ൾ വൃ​ത്തി​യാ​ക്കി ക​ട്ട​ക​ൾ പാ​കു​ന്ന​തോ​ടു കൂ​ടി കൂ​ടു​ത​ൽ പാ​ർ​ക്കിം​ഗ് സൗ​ക​ര്യ​ങ്ങ​ൾ ല​ഭി​ക്കു​ക​യും കാ​ല​ങ്ങ​ളാ​യി റ​വ​ന്യൂ​ട​വ​ർ പ​രി​സ​ര​ത്തും അ​വി​ടേ​ക്ക് വ​രു​ന്ന പൊ​തു​മ​രാ​മ​ത്ത് റോ​ഡി​ലും ഉ​ണ്ടാ​കു​ന്ന ഗ​താ​ഗ​ത​കു​രു​ക്കി​ന് പ​രി​ഹാ​ര​വു​മാ​കും. പൊ​തു​മ​രാ​മ​ത്ത് നി​ര​ത്ത് വി​ഭാ​ഗ​ത്തി​നാ​ണ് നി​ർ​മാ​ണ ചു​മ​ത​ല.