പെ​യി​ന്‍റ് ഗോ​ഡൗ​ണി​ൽ തീ​പി​ടു​ത്തം
Friday, July 3, 2020 10:32 PM IST
തി​രു​വ​ല്ല: പെ​യി​ന്‍റ് ഗോ​ഡൗ​ണി​ൽ സ്ഥാ​പി​ച്ചി​രു​ന്ന പെ​യ്ന്‍റ് മി​ക്സിം​ഗ് മെ​ഷീ​നി​ൽ പ​ട​ർ​ന്ന തീ ​അ​ഗ്നി​ശ​മ​ന സേ​ന​യും നാ​ട്ടു​കാ​രും ചേ​ർ​ന്ന് അ​ണ​ച്ചു. തി​രു​വ​ല്ല പെ​രി​ങ്ങ​ര സി​റ്റി പെ​യ്ന്‍റ്സ് എ​ന്ന സ്ഥാ​പ​ന​ത്തി​ലെ മി​ക്സിം​ഗ് യ​ന്ത്ര​ത്തി​നാ​ണ് തീ ​പി​ടി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ 11 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. പെ​യ്ന്‍റ് മി​ക്സ് ചെ​യ്യു​ന്ന​തി​നാ​യി മെ​ഷീ​ൻ ഓ​ണാ​ക്കി​യ ശേ​ഷം ഉ​ട​മ ഗോ​ഡൗ​ണ്‍ പ്ര​വ​ർ​ത്തി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ന് പു​റ​ത്തേ​ക്കി​റ​ങ്ങി​യ​തി​ന് പി​ന്നാ​ലെ കെ​ട്ടി​ട​ത്തി​നു​ള്ളി​ൽ നി​ന്നും വ​ലി​യ രീ​തി​യി​ൽ പു​ക പ​ട​ലം ഉ​യ​ർ​ന്നു. ഇ​ത് ശ്ര​ദ്ധ​യി​പെ​ട്ട നാ​ട്ടു​കാ​ർ ഉ​ട​മ​യെ വി​വ​ര​മ​റി​യി​ച്ചു. തു​ട​ർ​ന്ന് നാ​ട്ടു​കാ​ർ ചേ​ർ​ന്ന് പെ​യ്ന്‍റ് നി​റ​ച്ച ബോ​ക്സു​ക​ൾ ക​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന മെ​ഷീ​ന് സ​മീ​പ​ത്ത് നി​ന്നും മാ​റ്റി​യ​തി​നാ​ൽ വ​ലി​യ അ​പ​ക​ടം വ​ഴി മാ​റി. തു​ട​ർ​ന്ന് തി​രു​വ​ല്ല​യി​ൽ നി​ന്നു​മെ​ത്തി​യ അ​ഗ്നി​ശ​മ​ന സേ​ന തീ​യ​ണ​യ്ക്കു​ക​യാ​യി​രു​ന്നു. ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടാ​ണ് തീ ​പി​ടു​ത്ത​ത്തി​ന് ഇ​ട​യാ​ക്കി​യ​തെ​ന്ന് അ​ഗ്നി ശ​മ​ന സേ​ന ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. ഏ​ക​ദേ​ശം ര​ണ്ടു​ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ നാ​ശ​ന​ഷ്ടം സം​ഭ​വി​ച്ച​താ​യി ഉ​ട​മ അ​റി​യി​ച്ചു