ആ​ശു​പ​ത്രി ഐ​സൊ​ലേ​ഷ​നി​ൽ 184 പേ​ർ,നി​രീ​ക്ഷ​ണ​ത്തി​ൽ 5395 ആ​ളു​ക​ൾ
Friday, July 3, 2020 10:31 PM IST
പ​ത്ത​നം​തി​ട്ട: കോ​വി​ഡ് രോ​ഗി​ക​ളാ​യും രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളോ​ടെ​യും ജി​ല്ല​യി​ലെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ 184 പേ​ർ ഐ​സൊ​ലേ​ഷ​നി​ൽ. വി​വി​ധ ത​ല​ങ്ങ​ളി​ൽ 5395 പേ​രാ​ണ് നി​രീ​ക്ഷ​ണ​ത്തി​ൽ. പ​ത്ത​നം​തി​ട്ട ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ 73, കോ​ഴ​ഞ്ചേ​രി ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ 10, അ​ടൂ​ർ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ര​ണ്ട്, റാ​ന്നി മേ​നാം​തോ​ട്ടം സി​എ​ഫ്എ​ൽ​ടി​സി​യി​ൽ 63, പ​ന്ത​ളം അ​ർ​ച്ച​ന സി​എ​ഫ്എ​ൽ​ടി​സി​യി​ൽ 26 പേ​ർ എ​ന്നി​ങ്ങ​നെ​യാ​ണ് ഐ​സൊ​ലേ​ഷ​നി​ൽ ക​ഴി​യു​ന്ന​വ​ർ. സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ 10 പേ​ർ ഐ​സൊ​ലേ​ഷ​നി​ലു​ണ്ട്. ഇ​ന്ന​ലെ പു​തു​താ​യി 10 പേ​രെ​യാ​ണ് ഐ​സൊ​ലേ​ഷ​നി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്.വി​വി​ധ കേ​സു​ക​ളി​ലെ സ​ന്പ​ർ​ക്ക​ക്കാ​രി​ൽ ജി​ല്ല​യി​ൽ 139 ആ​ളു​ക​ൾ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ട്.
ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും തി​രി​ച്ചെ​ത്തി​യ 2528 പേ​രും വി​ദേ​ശ​ത്തു​നി​ന്നും തി​രി​ച്ചെ​ത്തി​യ 2728 പേ​രും നി​ല​വി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. വി​ദേ​ശ​ത്തു​നി​ന്നും ഇ​ന്ന​ലെ തി​രി​ച്ചെ​ത്തി​യ 126 പേ​രും ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​മെ​ത്തി​യ 262 പേ​രും ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ന്നു. 139 കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​റു​ക​ളി​ലാ​യി 1469 പേ​രാ​ണ് നി​ല​വി​ൽ താ​മ​സി​ക്കു​ന്ന​ത്.

ഇ​നി ല​ഭി​ക്കാ​ൻ 1070 ഫ​ല​ങ്ങ​ൾ

പ​ത്ത​നം​തി​ട്ട: കോ​വി​ഡ് സ്ര​വ സാ​ന്പി​ൾ പ​രി​ശോ​ധ​നാ ഫ​ലം ല​ഭി​ക്കു​ന്ന​തി​ലു​ണ്ടാ​യി​രു​ന്ന കാ​ല​താ​മ​സം നീ​ങ്ങി​ത്തു​ട​ങ്ങി. ഇ​ന്ന​ലെ ജി​ല്ല​യി​ൽ അ​ഞ്ച് പോ​സി​റ്റീ​വ് ഫ​ല​ങ്ങ​ൾ​ക്കൊ​പ്പം 761 നെ​ഗ​റ്റീ​വ് ഫ​ല​ങ്ങ​ളും റി​പ്പോ​ർ​ട്ട് ചെ​യ്തു. ഇ​നി 1070 ഫ​ല​ങ്ങ​ൾ കൂ​ടി ല​ഭി​ക്കാ​നു​ണ്ട്. ഇ​തി​ൽ 889 സ്ര​വ​സാ​ന്പി​ളു​ക​ളാ​ണ് പു​തു​താ​യി പ​രി​ശോ​ധ​ന​യ്ക്ക് വി​ട്ട​ത്. മ​റ്റു​ള്ള​ത് നി​ല​വി​ൽ പോ​സി​റ്റീ​വാ​യ​വ​രു​ടെ ഫ​ല​ങ്ങ​ളാ​ണ്. .