ഏ​ഴു​പേ​ർ​ക്കു കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു
Friday, July 3, 2020 10:31 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ൽ ഇ​ന്ന​ലെ ഏ​ഴു​പേ​ർ​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു.
ഇ​വ​രി​ൽ നാ​ലു​പേ​ർ ഗ​ൾ​ഫ് രാ​ഷ്ട്ര​ങ്ങ​ളി​ൽ നി​ന്നും മൂ​ന്നു​പേ​ർ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​മെ​ത്തി​യ​വ​രാ​ണ്. വി​ദേ​ശ​ത്തു​നി​ന്നു​വ​ന്ന​വ​രി​ൽ വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്നു ത​ന്നെ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളോ​ടെ മ​ഞ്ചേ​രി, തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ലേ​ക്കു മാ​റ്റി​യ ര​ണ്ടു​പേ​രും രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ ഉ​ൾ​പ്പെ​ടു​ന്നു.
ഇ​ന്ന​ല​വ​രെ ജി​ല്ല​യി​ൽ 330 പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ഇ​ന്ന​ലെ 20 പേ​ർ​ക്കു കൂ​ടി രോ​ഗ​മു​ക്തി​യാ​യ​തോ​ടെ 159 ഇ​തേ​വ​രെ ആ​ശു​പ​ത്രി വി​ട്ടു. നി​ല​വി​ൽ 170 പേ​രാ​ണ് രോ​ഗ​ബാ​ധി​ത​രാ​യി വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ​യി​ലു​ണ്ട്.
ക​ഴി​ഞ്ഞ ജൂ​ണ്‍ 18ന് ​മ​ധ്യ​പ്ര​ദേ​ശി​ൽ നി​ന്നും എ​ത്തി​യ ചെ​ന്നീ​ർ​ക്ക​ര സ്വ​ദേ​ശി (63), 20ന് ​കു​വൈ​റ്റി​ൽ നി​ന്നും എ​ത്തി​യ പ്ര​മാ​ടം, ളാ​ക്കൂ​ർ സ്വ​ദേ​ശി (42), 14ന് ​സൗ​ദി​യി​ൽ നി​ന്നും വ​ന്ന ക​ല​ഞ്ഞൂ​ർ സ്വ​ദേ​ശി (44), ഒ​ന്പ​തി​ന് മ​ഹാ​രാ​ഷ്ട്ര​യി​ൽ നി​ന്നും എ​ത്തി​യ ക​വി​യൂ​ർ സ്വ​ദേ​ശി​നി (19), 19 ന് ​മ​ഹാ​രാ​ഷ്ട്ര​യി​ൽ നി​ന്നും എ​ത്തി​യ ക​ട​ന്പ​നാ​ട് സ്വ​ദേ​ശി​നി (33) എ​ന്നി​വ​ർ​ക്കാ​ണ് ഇ​ന്ന​ലെ പ​ത്ത​നം​തി​ട്ട​യി​ൽ രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ദ​മാ​മി​ൽ നി​ന്നും വ​ന്ന പ​ന്ത​ളം സ്വ​ദേ​ശി (31)ക്ക് ​തി​രു​വ​ന​ന്ത​പു​ര​ത്തും സൗ​ദി​യി​ൽ നി​ന്നു​മെ​ത്തി​യ ആ​റ·ു​ള സ്വ​ദേ​ശി (54) മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ലും രോ​ഗം സ്ഥി​രീ​ക​രി​ച്ച് ചി​കി​ത്സ​യി​ലാ​ണ്. നി​ല​വി​ൽ ചി​കി​ത്സ​യി​ലു​ള്ള​വ​രി​ൽ 160 പേ​ർപ​ത്ത​നം​തി​ട്ട ജ​ന​റ​ൽ ആ​ശു​പ​ത്രി, റാ​ന്നി മേ​നാം​തോ​ട്ടം, പ​ന്ത​ളം അ​ർ​ച്ച​ന കോ​വി​ഡ് ഒ​ന്നാം​നി​ര ചി​കി​ത്സാ കേ​ന്ദ്രം എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ്. ആ​റു​പേ​ർ കോ​ട്ട​യം, മൂ​ന്നു​പേ​ർ തി​രു​വ​ന​ന്ത​പു​രം, ഒ​രാ​ൾ മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ലും ചി​കി​ത്സ​യി​ലാ​ണ്.

ക്വാ​റ​ന്‍റൈ​ൻ ലം​ഘ​ന​ങ്ങ​ൾ​ക്കെ​തി​രെ ന​ട​പ​ടി

പ​ത്ത​നം​തി​ട്ട: കോ​വി​ഡ് 19മാ​യി ബ​ന്ധ​പ്പെ​ട്ട ക്വാ​റ​ന്‍റൈ​ൻ ലം​ഘ​ന​ങ്ങ​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി തു​ട​രു​മെ​ന്ന് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി കെ.​ജി. സൈ​മ​ണ്‍. അ​ടൂ​ർ തേ​പ്പു​പാ​റ എ​സ്എ​ൻ ഐ​ടി​യി​ൽ ക്വാ​റ​ന്‍റൈ​നീ​ൽ ക​ഴി​ഞ്ഞു​വ​ന്ന വി. ​കോ​ട്ട​യം സ്വ​ദേ​ശി പു​റ​ത്തി​റ​ങ്ങി ബ​ഹ​ളം​വ​ച്ച​തി​നെ തു​ട​ർ​ന്നു പോ​ലീ​സ് ഇ​ട​പെ​ട്ട് ഇ​യാ​ളെ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ൽ പു​നഃ​പ്ര​വേ​ശി​പ്പി​ച്ചു.
ഇ​ത്ത​രം സം​ഭ​വ​ങ്ങ​ളും, സാ​മൂ​ഹ്യ​അ​ക​ലം, ശു​ചി​ത്വ സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​തി​രി​ക്കു​ന്ന​തും വി​ളി​ച്ച​റി​യി​ക്കു​ക​യോ ചി​ത്രം പ​ക​ർ​ത്തി അ​യ​യ്ക്കു​ക​യോ ചെ​യ്താ​ൽ പോ​ലീ​സ് ക​ർ​ശ​ന ന​ട​പ​ടി കൈ​ക്കൊ​ള്ളു​മെ​ന്നും ജി​ല്ലാ​പോ​ലീ​സ് മേ​ധാ​വി വ്യ​ക്ത​മാ​ക്കി.
വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളി​ലും മ​റ്റു പൊ​തു​സ്ഥ​ല​ങ്ങ​ളി​ലും സാ​മൂ​ഹ്യ​അ​ക​ലം പാ​ലി​ക്കു​ന്നു​ണ്ടെ​ന്ന് ക​ർ​ശ​ന​മാ​യി പ​രി​ശോ​ധ​ന ന​ട​ത്തും.
രാ​ത്രി​യാ​ത്ര​ക​ൾ ആ​ശു​പ​ത്രി തു​ട​ങ്ങി​യ അ​ത്യാ​വ​ശ്യ​കാ​ര്യ​ങ്ങ​ൾ​ക്കു വേ​ണ്ടി മാ​ത്ര​മേ അ​നു​വ​ദി​ക്കു​ക​യു​ള്ളൂ. ബ​സു​ക​ൾ, ഓ​ട്ടോ​റി​ക്ഷ​ക​ൾ തു​ട​ങ്ങി​യ പൊ​തു​ഗ​താ​ഗ​ത സം​വി​ധാ​ന​ങ്ങ​ൾ പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്ന​വ​ർ നി​ർ​ബ​ന്ധ​മാ​യും ശു​ചി​ത്വ സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്ക​ണം. ലോ​ക്ക്ഡൗ​ണ്‍ ലം​ഘ​ന​ങ്ങ​ൾ​ക്ക് ഇ​ന്ന​ലെ ജി​ല്ല​യി​ൽ 21 കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തു,
36 പേ​രെ അ​റ​സ്റ്റ് ചെ​യ്യു​ക​യും, മൂ​ന്നു വാ​ഹ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ക്കു​ക​യും ചെ​യ്തു. മു​ഖാ​വ​ര​ണം ധ​രി​ക്കാ​തെ പു​റ​ത്തി​റ​ങ്ങി​യ 63 പേ​ർ​ക്ക് നോ​ട്ടീ​സ് ന​ൽ​കി.