പ്രാ​ഥ​മി​ക സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളു​ടെ പ്ര​വ​ർ​ത്ത​നം അ​ടി​യ​റ​വു​വ​ച്ചു: ശി​വ​ദാ​സ​ൻ നാ​യ​ർ ‌
Friday, July 3, 2020 10:31 PM IST
പ​ത്ത​നം​തി​ട്ട: കേ​ര​ള ബാ​ങ്കി​നു​വേ​ണ്ടി പ്രാ​ഥ​മി​ക സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളു​ടെ പ്ര​വ​ർ​ത്ത​നം അ​ടി​യ​റ​വു​വെ​ച്ചു​വെ​ന്ന് കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​ശി​വ​ദാ​സ​ൻ നാ​യ​ർ. കേ​ര​ളാ കോ-​ഓ​പ്പ​റേ​റ്റീ​വ് എം​പ്ലോ​യീ​സ് ഫ്ര​ണ്ട് ജി​ല്ലാ​ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ത്ത​നം​തി​ട്ട മി​നി​സി​വി​ൽ സ്റ്റേ​ഷ​ന് മു​ന്പി​ൽ സം​ഘ​ടി​പ്പി​ച്ച ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നുഅ​ദ്ദേ​ഹം. ‌
ബി​ആ​ർ ആ​ക്ട് ഓ​ർ​ഡി​ന​ൻ​സ് വ​ന്ന് ദി​വ​സ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും സ​ഹ​ക​ര​ണ മ​ന്ത്രി​യും വ​കു​പ്പും ഒ​ര​ക്ഷ​രം​പോ​ലും മി​ണ്ടാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സ​മ​ര​വു​മാ​യി കേ​ര​ളാ കോ-​ഓ​പ്പ​റേ​റ്റീ​വ് എം​പ്ലോ​യീ​സ് ഫ്ര​ണ്ട് രം​ഗ​ത്ത് വ​രു​ന്ന​ത്.
കേ​ര​ളാ ബാ​ങ്ക് എ​ന്ന പി​ടി​വാ​ശി​ക്കു​വേ​ണ്ടി കേ​ര​ള​ത്തി​ലെ സ​ഹ​ക​ര​ണ​മേ​ഖ​ല​യെ ഈ ​സ​ർ​ക്കാ​രും വ​കു​പ്പും ചേ​ർ​ന്ന് ഒ​റ്റി​ക്കൊ​ടു​ത്തു. സം​സ്ഥാ​ന​ത്ത് പ്രാ​ഥ​മി​ക കാ​ർ​ഷി​ക വാ​യ്പാ സം​ഘ​ങ്ങ​ളെ ചി​ല സ്ഥാ​പി​ത താ​ല്പ​ര്യ​ങ്ങ​ൾ​ക്കാ​യി ഉ​പ​യോ​ഗി​ച്ചു. കേ​ര​ളാ ബാ​ങ്കു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​ർ​ബി​ഐ മു​ന്നോ​ട്ടു​വ​ച്ച 19 നി​ർ​ദ്ദേ​ശ​ങ്ങ​ളി​ൽ പ​തി​നെ​ട്ടാ​മ​ത്തെ നി​ർ​ദ്ദേ​ശം മേ​ലി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന സം​ഘ​ങ്ങ​ൾ ബാ​ങ്ക് എ​ന്ന പേ​രു​വ​ച്ച് ര​ജി​സ്റ്റ​ർ ചെ​യ്യ​രു​ത് എ​ന്ന​താ​യി​രു​ന്നു. ഈ ​നി​ർ​ദേ​ശം വ​ന്ന ഉ​ട​ൻ അ​ന്ന​ത്തെ സ​ഹ​ക​ര​ണ​സം​ഘം ര​ജി​സ്ട്രാ​ർ സ​ർ​ക്കു​ല​ർ പു​റ​പ്പെ​ടു​വി​ച്ചി​രു​ന്ന​ത് ഇ​പ്പോ​ഴ​ത്തെ സാ​ഹ​ച​ര്യ​ത്തി​ൽ കൂ​ട്ടി വാ​യി​ക്കേ​ണ്ട​താ​ണെ​ന്നും ശി​വ​ദാ​സ​ൻ നാ​യ​ർ പ​റ​ഞ്ഞു.‌
ജി​ല്ലാ പ്ര​സി​ഡ​ന്‍റ് തു​ള​സീ​ധ​ര​ൻ​പി​ള്ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ജോ​ഷ്വാ മാ​ത്യു, ഐ​എ​ൻ​ടി​യു​സി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ. ​ഷം​സു​ദ്ദീ​ൻ, ഡി​സി​സി സെ​ക്ര​ട്ട​റി​മാ​രാ​യ ജോ​ണ്‍​സ​ണ്‍ വി​ള​വി​നാ​ൽ, സു​നി​ൽ എ​സ്.​ലാ​ൽ, വി.​ആ​ർ. സോ​ജി, ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​കെ. മാ​ത്യു, സം​സ്ഥാ​ന നി​ർ​വാ​ഹ​സ​മി​തി​യം​ഗം വി.​ജെ. റെ​ജി, എം.​പി. രാ​ജു, റെ​ജി പി. ​സാം, വൈ. ​മ​ണി​ലാ​ൽ, ജി​ജി സ​ക്ക​റി​യ, ജോ​സി പെ​രി​ങ്ങ​നാ​ട്, ജ​യ്സ് ജോ​ർ​ജ്ജ്, ബി​ജു തു​ന്പ​മ​ണ്‍ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ‌