നെ​ടും​പ്ര​യാ​റി​ൽ വ​വ്വാ​ൽ ശ​ല്യം ‌
Friday, July 3, 2020 10:27 PM IST
കോ​ഴ​ഞ്ചേ​രി: നി​പ്പ വൈ​റ​സി​ന്‍റെ ഭീ​തി നാ​ട്ടി​ല്‍ നി​ല​നി​ല്‍​ക്കു​ന്ന കാ​ല​ത്തും വ​വ്വാ​ലു​ക​ളു​ടെ ശ​ല്യം നാ​ട്ടു​കാ​രെ ആ​ശ​ങ്ക​യി​ലാ​ക്കു​ന്നു. നെ​ടും​പ്ര​യാ​ര്‍ തേ​വ​ല​ശേ​രി ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​മു​ള​ള ആ​ള്‍​താ​മ​സ​മി​ല്ലാ​ത്ത സ്ഥ​ല​ത്തെ വ​വ്വാ​ലു​ക​ളു​ടെ കൂ​ട്ടം ചേ​ര​ലാ​ണ് സ​മീ​പ​വാ​സി​ക​ളെ വി​ഷ​മ വൃ​ത്ത​ത്തി​ലാ​ക്കി​യ​ത്. തേ​വ​ല​ശേ​രി ക്ഷേ​ത്ര​ത്തി​ന് 100 വാ​ര അ​ക​ലെ​യു​ള​ള ഇ​ല്ല​ത്ത് പ​റ​മ്പി​ലെ മ​ര​ങ്ങ​ളി​ലാ​ണ് വ​വ്വാ​ലു​ക​ള്‍ ചേ​ക്കേ​റു​ന്ന​ത്. ഇ​വ പ​റ​ന്ന് പോ​കും വ​ഴി കാ​ഷ്ഠി​ക്കു​ന്ന​ത് കി​ണ​റി​ന്‍റെ കെ​ട്ടി​ലും കി​ണ​റ്റി​ല്‍ ക​രീ​ല വീ​ഴാ​തി​രി​ക്കാ​നു​ള​ള നെ​റ്റി​ലും ക​ണ്ട​തോ​ടെ​യാ​ണ് പ​രി​സ​ര​വാ​സി​ക​ള്‍ ഭീ​തി​യി​ലാ​യ​ത്. വ​വ്വാ​ലി​ന്‍റെ വി​സ​ർ​ജ്യം കി​ണ​റ്റി​ലെ വെ​ള​ള​ത്തി​ല്‍ വീ​ണാ​ല്‍ ഉ​ണ്ടാ​കു​ന്ന വൈ​റ​സ് ബാ​ധ ത​ങ്ങ​ളെ ബാ​ധി​ക്കു​മെ​ന്ന ഭീ​തി നാ​ട്ടു​കാ​രി​ലു​ണ്ട്.

ഓ​ട്ടോ​റി​ക്ഷ​ക​ളി​ൽ സു​താ​ര്യ ഷീ​ൽ​ഡു​ക​ൾ സ്ഥാ​പി​ക്കും

പ​ത്ത​നം​തി​ട്ട: കോ​വി​ഡ് 19 സു​ര​ക്ഷ​യു​ടെ ഭാ​ഗ​മാ​യി ജി​ല്ല​യി​ലെ ഓ​ട്ടോ​റി​ക്ഷ​ക​ളി​ൽ ഡ്രൈ​വ​റെ​യും യാ​ത്ര​ക്കാ​രെ​യും വേ​ർ​തി​രി​ക്കു​ന്ന സു​താ​ര്യ ഷീ​ൽ​ഡു​ക​ൾ സ്ഥാ​പി​ക്കു​ന്ന​തി​ന് എ​ഡി​എം അ​ല​ക്സ് പി.​തോ​മ​സി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ക​ള​ക്ട​റേ​റ്റി​ൽ ചേ​ർ​ന്ന സം​യു​ക്ത ട്രേ​ഡ് യൂ​ണി​യ​ൻ നേ​താ​ക്ക​ളു​ടെ യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മാ​യി. യാ​ത്ര​ക്കാ​രു​ടെ പേ​രു​വി​വ​ര​ങ്ങ​ൾ രേ​ഖ​പ്പെ​ടു​ത്താ​ൻ ര​ജി​സ്റ്റ​ർ സൂ​ക്ഷി​ക്കും. ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​എ.​എ​ൽ.​ഷീ​ജ, ട്രേ​ഡ് യൂ​ണി​യ​ൻ നേ​താ​ക്ക​ളാ​യ കെ.​അ​നി​ൽ​കു​മാ​ർ, അ​ബ്ദു​ൾ മ​നാ​ഫ്, പി.​കെ. ഗോ​പി, സാ​ബു ക​ണ്ണ​ങ്ക​ര,പി.​ജി. ഹ​രി​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.