‌പ​റ​യ​നാ​ലി വാ​ർ​ഡി​ൽ ഓ​ൺ​ലൈ​ൻ പ​ഠ​ന​കേ​ന്ദ്രം ‌
Friday, July 3, 2020 10:27 PM IST
ഓ​മ​ല്ലൂ​ർ: പ​റ​യ​നാ​ലി നാ​ലാം വാ​ർ​ഡി​ൽ സ്‌​കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ഓ​ൺ​ലൈ​ൻ പ​ഠ​ന​കേ​ന്ദ്രം ആ​രം​ഭി​ച്ചു. പ​ഞ്ചാ​യ​ത്ത്‌ ക​മ്യൂ​ണി​റ്റി സെ​ന്‍റ​റി​ലാ​ണ്‌ പ​ഠ​ന കേ​ന്ദ്രം. പ​റ​യ​നാ​ലി കോ​ള​നി​യി​ലെ 130 പ​ട്ടി​ക​ജാ​തി വീ​ടു​ക​ളി​ൽ​പ്പെ​ട്ട കു​ടും​ബം​ഗ​ങ്ങ​ൾ​ക്ക്‌ പ്ര​യോ​ജ​ന​പ്പെ​ടും. വീ​ണാ ജോ​ർ​ജ്‌ എം​എ​ൽ​എ പ​ഠ​ന കേ​ന്ദ്രം ഉ​ദ്‌​ഘാ​ട​നം​ചെ​യ്‌​തു. പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് ഗീ​ത വി​ജ​യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഓ​മ​ല്ലൂ​ർ ശ​ങ്ക​ര​ൻ, പ​ഞ്ചാ​യ​ത്ത്‌ സ്‌​റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ സി. ​കെ. ഷൈ​നു, തി​രു​വ​ന​ന്ത​പു​രം എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജ്‌ യൂ​ണി​യ​ൻ ചെ​യ​ർ​പേ​ഴ്‌​സ​ൺ അ​ഞ്‌​ജു രാ​ധ്‌, പി. ​കെ. സു​ശീ​ല എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ‌

പ​ഠ​ന​സൗ​ക​ര്യം ഒ​രു​ക്കി

തി​രു​വ​ല്ല: രാ​ജീ​വ്ഗാ​ന്ധി ഗു​ഡ്‌​വി​ൽ ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ന​ൽ​കു​ന്ന ടെ​ലി​വി​ഷ​ൻ​സെ​റ്റു​ക​ളു​ടെ വി​ത​ര​ണോ​ദ്ഘാ​ട​നം രാ​ജ്യ​സ​ഭ മു​ൻ ഉ​പാ​ധ്യ​ക്ഷ​ൻ പ്ര​ഫ. പി. ​ജെ. കു​ര്യ​ന്‍ നി​ർ​വ​ഹി​ച്ചു.
ഓ​ണ്‍ ലൈ​ന്‍​പ​ഠ​ന സൗ​ക​ര്യം ല​ഭി​ക്കാ​ത്ത പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ വി​വി​ധ സ​ബ്ജി​ല്ല​ക​ളി​ലു​ള്ള 66 കു​ട്ടി​ക​ള്‍​ക്ക് ട്ര​സ്റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ടി​വി ന​ൽ​കും.‌ജി​ല്ലാ ക​ള​ക്ട​ര്‍ പി.​ബി.​നൂ​ഹ് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.
മു​നി​സി​പ്പ​ൽ ചെ​യ​ര്‍​മാ​ന്‍ ആ​ര്‍. ജ​യ​കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ര്‍ പ്രെ​സീ​ന, പ്ര​ഫ.​സ​തീ​ഷ് കൊ​ച്ചു​പ​റ​മ്പി​ല്‍, വ​ര്‍​ഗീ​സ് മാ​മ്മ​ന്‍, റെ​ജി തോ​മ​സ്, എം. ​സ​ലിം, ഈ​പ്പ​ന്‍ കു​ര്യ​ന്‍, പ്ര​സ​ന്ന കു​മാ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ‌‌