കാ​ര്‍​ഷി​ക വി​ത്തി​ന​ങ്ങ​ളും തൈ​ക​ളും വി​ല്പ​ന​യ്ക്ക് ‌
Friday, July 3, 2020 10:27 PM IST
പ​ത്ത​നം​തി​ട്ട: കോ​ന്നി മോ​ഡ​ല്‍ അ​ഗ്രോ സ​ര്‍​വീ​സ് സെ​ന്‍റ​റി​ല്‍ വി​വി​ധ​യി​നം കാ​ര്‍​ഷി​ക വി​ത്തി​ന​ങ്ങ​ളും തൈ​ക​ളും വി​ല്പ​ന​യ്ക്ക് ത​യാ​റാ​യ​താ​യി ഫെ​സി​ലി​റ്റേ​റ്റ​ര്‍ അ​റി​യി​ച്ചു. മേ​ല്‍​ത്ത​രം തെ​ങ്ങി​ന്‍ തൈ​ക​ള്‍, വേ​രു പി​ടി​പ്പി​ച്ച കു​രു​മു​ള​കു​വ​ള്ളി​ക​ള്‍, ക​മു​കി​ന്‍ തൈ​ക​ള്‍, വാ​ഴ​വി​ത്തു​ക​ള്‍, പ​ച്ച​ക്ക​റി തൈ​ക​ള്‍, പ​ച്ച​ക്ക​റി വി​ത്തു​ക​ള്‍, അ​ടു​ക്ക​ള​ത്തോ​ട്ട നി​ര്‍​മാ​ണ കി​റ്റു​ക​ള്‍ എ​ന്നി​വ ആ​വ​ശ്യാ​നു​സ​ര​ണം വാ​ങ്ങാം. പോ​ര്‍​ട്ടിം​ഗ് മി​ശ്രി​തം നി​റ​ച്ച ഗ്രോ​ബാ​ഗു​ക​ളും തൈ​ക​ളും ഓ​ര്‍​ഡ​ര്‍ അ​നു​സ​രി​ച്ച് എ​ത്തി​ച്ചു​ന​ല്‍​കും. കാ​ട്ടു​പ​ന്നി​ക​ളെ പ്ര​തി​രോ​ധി​ക്കു​ന്ന​തി​നു​ള്ള ബോ​റ​പ്പ് എ​ന്ന ജൈ​വ പൊ​ടി​യും വി​ല്പ​ന​യ്ക്കു​ണ്ട്. ഫോ​ണ്‍: 0468 2333809, 9946251163