പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലെ വെ​ള്ള​ക്കെ​ട്ട്; സാം​ക്ര​മി​ക രോ​ഗ​ഭീ​ഷ​ണി ‌
Friday, July 3, 2020 10:27 PM IST
തി​രു​വ​ല്ല: പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലെ വെ​ള്ള​ക്കെ​ട്ടു​ക​ൾ സാം​ക്ര​മി​ക രോ​ഗ ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്ന​താ​യി പ​രാ​തി. തി​രു​വ​ല്ല ന​ഗ​ര​സ​ഭ​യി​ലെ 15, 17, 19 എ​ന്നീ വാ​ർ​ഡു​ക​ൾ ഉ​ൾ​പ്പെ​ട്ട മീ​ന്ത​ല​വ​യ​ൽ പാ​ട​ശേ​ഖ​ര​ത്തി​ലെ വെ​ള്ള​ക്കെ​ട്ടാ​ണ് ജ​ന​ജീ​വി​ത​ത്തി​ന് ഭീ​ഷ​ണി​യാ​കു​ന്ന​ത്.

110 ഏ​ക്ക​റി​ലാ​യി കി​ട​ക്കു​ന്ന പാ​ട​ശേ​ഖ​ര​ത്തി​ലെ വെ​ള്ളം ഒ​ഴു​കി പോ​കാ​തെ കെ​ട്ടി​ക്കി​ട​ന്ന് ഏ​റെ ബു​ദ്ധി​മു​ട്ട് ഉ​ണ്ടാ​ക്കു​ന്നു. ക​ഴി​ഞ്ഞ സീ​സ​ണി​ൽ നെ​ൽ​കൃ​ഷി ചെ​യ്ത​തി​ന്‍റെ വൈ​ക്കോ​ലും ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ലെ നീ​രൊ​ഴു​ക്കി​ലൂ​ടെ അ​ടി​ഞ്ഞു​കൂ​ടി​യ മാ​ലി​ന്യ​വും ന​ഗ​ര​സ​ഭ​യു​ടെ അ​റ​വു​ശാ​ല​യി​ൽ നി​ന്നു​മു​ള്ള മാ​ലി​ന്യ​വും കൂ​ടി ക​ല​ർ​ന്ന് പാ​ട​ശേ​ഖ​രം ദു​ർ​ഗ​ന്ധ​പൂ​രി​ത​മാ​ണ്. ‌

പാ​ട​ശേ​ഖ​ര​ത്തി​ലേ​ക്ക് വെ​ള്ള​മെ​ത്തു​ന്ന ഏ​ക സ്രോ​ത​സ് മ​ണി​മ​ല​യാ​റ്റി​ൽ നി​ന്നു​മു​ള്ള വ​രാ​ൽ തോ​ടാ​ണ്.

വ​ർ​ഷ​കാ​ല​മാ​കു​ന്ന​തോ​ടെ ഈ ​തോ​ട്ടി​ലൂ​ടെ മ​ണി​മ​ല​യാ​റ്റി​ൽ നി​ന്നും വെ​ള്ളം ക​യ​റി പാ​ട​ശേ​ഖ​ര​ത്തി​ലെ​ത്തി മാ​ലി​ന്യ​വും മ​റ്റും മു​ല്ലേ​ലി തോ​ടു​വ​ഴി ഒ​ഴു​കി വീ​ണ്ടും മ​ണി​മ​ല​യാ​റ്റി​ൽ പ​തി​ക്കു​ക​യാ​യി​രു​ന്നു പ​തി​വ്. എ​ന്നാ​ൽ മു​ല്ലേ​ലി​തോ​ടി​നു ഇ​രു​വ​ശ​വും സ്വ​കാ​ര്യ വ്യ​ക്തി​ക​ൾ കൈ​യേ​റി​യ​തോ​ടെ തോ​ട് ഇ​ല്ലാ​താ​കു​ക​യാ​യി​രു​ന്നു.

പാ​ട​ശേ​ഖ​ര​ത്തി​നു സ​മീ​പ​ത്തു​ള്ള കോ​ള​നി നി​വാ​സി​ക​ളെ വെ​ള്ള​പ്പൊ​ക്ക ഭീ​ഷ​ണി​യി​ൽ നി​ന്നും സം​ര​ക്ഷി​ക്കു​ന്ന​തി​നാ​യി വ​രാ​ൽ തോ​ട്ടി​ൽ സ്ഥാ​പി​ച്ച ചീ​പ്പ് ആ​ണ് ഇ​പ്പോ​ൾ വി​ന​യാ​യി​രി​ക്കു​ന്ന​ത്.

ഇ​ത് സ്ഥി​ര​മാ​യി അ​ട​ച്ചി​ട്ട​തോ​ടെ ആ​റ്റു​വെ​ള്ളം പാ​ട​ശേ​ഖ​ത്ത് എ​ത്താ​ത്ത​തു​മൂ​ലം പാ​ട​ശേ​ഖ​ര​ത്തി​ലെ വെ​ള്ളം കെ​ട്ടി​ക്കി​ട​ന്ന് രോ​ഗ ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്നു. പാ​ട​ശേ​ഖ​ത്തി​നു സ​മീ​പ​ത്തെ താ​മ​സ​ക്കാ​ർ ഈ ​വെ​ള്ള​ത്തി​ൽ ഇ​റ​ങ്ങി​യ​തോ​ടെ പ​ല​ർ​ക്കും ശ​രീ​രം ചൊ​റി​ച്ചി​ലും ജ​ല​ജ​ന്യ​രോ​ഗ​വും ഉ​ണ്ടാ​യ​താ​യും പ​റ​യു​ന്നു.

വ​രാ​ൽ തോ​ട്ടി​ൽ അ​ശാ​സ്ത്രീ​യ​മാ​യ രീ​തി​യി​ൽ സ്ഥാ​പി​ച്ച ചീ​പ്പ് വേ​ണ്ട വി​ധം ഉ​പ​യോ​ഗി​ച്ച് മാ​ലി​ന്യം ക​ല​ർ​ന്ന വെ​ള്ളം ഒ​ഴു​ക്കി​വി​ടാ​ൻ അ​ധി​കൃ​ത​ർ ത​യാ​റാ​ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം. ‌