മ​ണി​മ​ല​യാ​റ്റി​ൽ ഒ​ഴു​ക്കി​ൽ​പെ​ട്ടു കാ​ണാ​താ​യി
Friday, July 3, 2020 10:12 PM IST
തി​രു​വ​ല്ല: മ​ണി​മ​ല​യാ​റി​ലെ പു​ളി​ക്കീ​ഴ് ക​ട​വി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ ആളെ ഒ​ഴു​ക്കി​ൽ​പെ​ട്ടു കാ​ണാ​താ​യി. പൊ​ടി​യാ​ടി പ​ഴ​യാ​റ്റി​ൽ വീ​ട്ടി​ൽ എ​സ്. ആ​ന​ന്ദ​കു​മാ​റി​നെ ( 51) യാ​ണ് കാ​ണാ​താ​യ​ത്. വെ​ള്ളി​യാ​ഴ്ച ഒ​ന്നോ​ടെ​യാ​ണ് സം​ഭ​വം. ചെ​രു​പ്പും, തു​ണി​ക​ളും ക​ട​വി​ന് സ​മീ​പം ക​ര​യി​ൽ ക​ണ്ടി​ട്ടും ആ​ളെ കാ​ണാ​ത്ത​തി​നെ തു​ട​ർ​ന്നാ​ണ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​ത്. ബൈ​ക്ക് സ​മീ​പ​ത്തെ ക​ട​യി​ൽ വ​ച്ചി​ട്ടാ​ണ് ആ​ന​ന്ദ​ൻ കു​ളി​ക്കാ​നി​റ​ങ്ങി​യ​ത്. വൈ​കു​ന്നേ​രം വ​രെ അ​ഗ്നി ര​ക്ഷാ സേ​ന തെ​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ആ​ളെ ക​ണ്ടെ​ത്തി​യി​ല്ല. പ​ത്ത​നം​തി​ട്ട​യി​ൽ നി​ന്നു​ള്ള സം​ഘം ഉ​ൾ​പ്പെ​ടെ കൂ​ടു​ത​ൽ മു​ങ്ങ​ൽ വി​ദ​ഗ്ധ​രെ​ത്തി ഇ​ന്നു തെ​ര​ച്ചി​ൽ തു​ട​രും.