ശ​ക്ത​മാ​യ കാ​റ്റിൽ മേ​ൽ​ക്കൂ​ര​യി​ലെ ടിൻഷീ​റ്റു​ക​ൾ പ​റ​ന്നു​വീ​ണ​ത് ന​ടു​റോ​ഡി​ൽ
Thursday, July 2, 2020 10:25 PM IST
തി​രു​വ​ല്ല: ന​ഗ​ര മ​ധ്യ​ത്തി​ലെ കെ​ട്ടി​ട സ​മു​ച്ച​യ​ത്തി​ന്‍റെ മേ​ൽ​ക്കൂ​ര​യി​ലെ ടിൻഷീ​റ്റു​ക​ൾ കാ​റ്റി​ൽ പ​റ​ന്നു ന​ടു​റോ​ഡി​ലും വാ​ഹ​ന​ങ്ങ​ളി​ലു​മാ​യി പ​തി​ച്ചു.ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ലോ​ടെ​യാ​ണ് വീ​ശി​യ​ടി​ച്ച കാ​റ്റി​ലാ​ണ് നാ​ശ​ന​ഷ്ടം സം​ഭ​വി​ച്ച​ത്.
തി​രു​വ​ല്ല - മാ​വേ​ലി​ക്ക​ര റോ​ഡി​ൽ ബി​എ​സ്എ​ൻ​എ​ൽ ഭ​വ​ന് എ​തി​ർ​വ​ശ​മു​ള്ള ശ​ങ്ക​ര​മം​ഗ​ലം ബി​ൽ​ഡിം​ഗി​ന്‍റെ മേ​ൽ​ക്കൂ​ര​യ്ക്കാ​ണ് നാ​ശ​ന​ഷ്ടം സം​ഭ​വി​ച്ച​ത്. നൂ​റി​ല​ധി​കം ഷീ​റ്റു​ക​ൾ പ​റ​ന്ന് റോ​ഡി​ൽ വീ​ണു. കെ​ട്ടി​ട​ത്തി​ന് താ​ഴെ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന കാ​റു​ക​ൾ​ക്കും ബൈ​ക്കു​ക​ൾ​ക്കും മു​ക​ളി​ൽ ഷീ​റ്റു​ക​ൾ വീ​ണു.
അ​പ​ക​ട​ക​ര​മാം വി​ധം മേ​ൽ​ക്കൂ​ര​യി​ൽ നി​ന്നും 11 കെ​വി ലൈ​നി​ലേ​ക്ക​ട​ക്കം തൂ​ങ്ങി നി​ന്നി​രു​ന്ന ഷീ​റ്റു​ക​ൾ അ​ഗ്നി​ശ​മ​ന സേ​ന​യെ​ത്തി നീ​ക്കം ചെ​യ്യു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തെ തു​ട​ർ​ന്ന് അ​ര മ​ണി​ക്കൂ​റി​ലേ​റെ നേ​രം ഇ​തു വ​ഴി​യു​ള്ള ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു.
ര​ണ്ട് മ​ണി​ക്കൂ​റോ​ളം സ​മ​യം വൈ​ദ്യു​തി വി​ത​ര​ണ​ത്തി​നും ത​ട​സ​മു​ണ്ടാ​യി. കു​റ്റ​പ്പു​ഴ​യി​ൽ നി​ന്നും ബി​ലീ​വേ​ഴ്സ് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്കു​ള്ള റോ​ഡി​ൽ കാ​റ്റി​നെ തു​ട​ർ​ന്ന് ക​ട​പു​ഴ​കി വീ​ണ മ​രം അ​ഗ്നി ശ​മ​ന സേ​ന​യെ​ത്തി മു​റി​ച്ചു നീ​ക്കി. ‌