റെ​യി​ല്‍​വേ അ​ടി​പ്പാ​ത​യി​ലെ വെ​ള്ള​ക്കെ​ട്ട് മോ​ട്ടോ​ര്‍ ഉ​പ​യോ​ഗി​ച്ചു നീ​ക്കി
Thursday, July 2, 2020 10:25 PM IST
തി​രു​വ​ല്ല: കു​റ്റൂ​ര്‍ റെ​യി​ല്‍​വെ അ​ടി​പ്പാ​ത​യി​ല്‍ വെ​ള്ള​ക്കെ​ട്ട് രൂ​ക്ഷ​മാ​യ​തി​നെ തു​ട​ര്‍​ന്ന് വാ​ഹ​ന​ങ്ങ​ള്‍ അ​പ​ക​ട​ത്തി​ല്‍​പ്പെ​ടാ​ന്‍ തു​ട​ങ്ങി​യ​ത് വി​വാ​ദ​മാ​യ​തോ​ടെ റെ​യി​ല്‍​വെ ഉ​ദ്യോ​ഗ​സ്ഥ​ര്‍ സ്ഥ​ലം സ​ന്ദ​ര്‍​ശി​ച്ച് മോ​ട്ടോ​ര്‍ ഉ​പ​യോ​ഗി​ച്ച് നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ വെ​ള്ളം നീ​ക്കം ചെ​യ്തു തു​ട​ങ്ങി. റെ​യി​ല്‍​വേ​യും മ​രാ​മ​ത്തും നി​ര​വ​ധി​ത​വ​ണ വെ​ള്ള​ക്കെ​ട്ട് ഒ​ഴി​വാ​ക്കാ​ന്‍ പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ങ്കി​ലും പ​രി​ഹാ​രം ക​ണ്ടി​രു​ന്നി​ല്ല. ക​ഴി​ഞ്ഞ ദി​വ​സം റെ​യി​ല്‍​വെ സീ​നി​യ​ര്‍ സെ​ക്ഷ​ന്‍ എ​ൻ​ജി​നീ​യ​ര്‍ സു​നി​ല്‍​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം പ​രി​ശോ​ധ​ന​ന​ട​ത്തി വെ​ള്ള​ക്കെ​ട്ടി​ന് പ​രി​ഹാ​രം​കാ​ണാ​നു​ള്ള പ​ദ്ധ​തി​ക​ള്‍ ആ​വി​ഷ്‌​ക്ക​രി​ച്ചി​രു​ന്നു. അ​ടി​പ്പാ​ത​യി​ലേ​ക്ക് മ​ഴ​വെ​ള്ളം എ​ത്തു​ന്ന​ഭാ​ഗം ഇ​രു​വ​ശ​ത്തെ​യും തു​ട​ക്കം മു​ത​ല്‍ റൂ​ഫ് സ്ഥാ​പി​ച്ച് റോ​ഡി​ന് സ​മാ​ന്ത​ര​മാ​യി ര​ണ്ടു​വ​ശ​ത്തും ഓ​ട​ക​ള്‍ നി​ര്‍​മി​ക്കാ​നാ​ണ് റെ​യി​ല്‍​വെ​യു​ടെ പ​ദ്ധ​തി. ഇ​ത് ന​ട​പ്പി​ലാ​കു​ന്ന​തോ​ടെ ഏ​റെ​നാ​ള​ത്തെ കു​റ്റൂ​ര്‍ ഗ്രാ​മ​വാ​സി​ക​ളു​ടെ ദു​രി​ത​ത്തി​ന് പ​രി​ഹാ​ര​മാ​കും. ‌