മു​ക്കു​പ​ണ്ടം പ​ണ​യം​ വ​യ്ക്കാ​നെ​ത്തി​യ കേ​സി​ൽ ര​ണ്ടു​പേ​ർ കൂ​ടി അ​റ​സ്റ്റി​ൽ ‌
Thursday, July 2, 2020 10:25 PM IST
‌പ​ത്ത​നം​തി​ട്ട: മു​ക്കു​പ​ണ്ടംപ​ണ​യം​വ​ച്ച കേ​സി​ൽ ര​ണ്ട് പേ​രെ​ക്കൂ​ടി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഇ​ടു​ക്കി സ്വ​ദേ​ശി​ക​ളാ​യ ബി​നു (45), സാ​ബു (47) എ​ന്നി​വ​രെ​യാ​ണ് മ​ല​യാ​ല​പ്പു​ഴ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത്. 26ന് ​മു​ക്കു​പ​ണ്ടം വി​ൽ​ക്കാ​നെ​ത്തി​യ ഒ​ന്നാംപ്ര​തി അ​ഖി​ൻ ബി​നു​വി​നെ പോ​ലീ​സ് മു​ന്പ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. 2.10 ല​ക്ഷം രൂ​പ​യാ​ണ് ഇ​വ​ർ മു​ക്കു​പ​ണ്ടം പ​ണ​യം വ​ച്ച് ത​ട്ടി​യെ​ടു​ത്ത​ത്.
ജൂ​ണ്‍ 15നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വ​ത്തി​ന്‍റെ തു​ട​ക്കം. പ​ത്ത​നം​തി​ട്ട​യി​ലെ സ്വ​കാ​ര്യ പ​ണ​മി​ട​പാ​ടു സ്ഥാ​പ​ന​ത്തി​ൽ നാ​ല് ത​വ​ണ​യാ​ണ് ഇ​വ​ർ മു​ക്കു​പ​ണ്ടം പ​ണ​യം വ​യ്ക്കാ​നെ​ത്തി​യ​ത്.
നാ​ലാം ത​വ​ണ പ​ണ​യം വ​യ്ക്കാ​നെ​ത്തി​യ​പ്പോ​ഴാ​ണ് അ​ഖി​ലി​നെ പോ​ലീ​സ് പി​ടി​കൂ​ടു​ന്ന​ത്. 15ന് ​ഫി​നാ​ൻ​സി​ലെ​ത്തി പ​ണ​യം​വ​ച്ച് 40000 രൂ​പ വാ​ങ്ങി​യി​രു​ന്നു. തെ​ളി​വാ​യി ന​ൽ​കി​യ​ത് ബി​നു​വി​ന്‍റെ ആ​ധാ​ർ കാ​ർ​ഡാ​ണ്. വെ​ബ് സൈ​റ്റി​ൽ നി​ന്ന് ഡൗ​ണ്‍​ലോ​ഡ് ചെ​യ്തശേ​ഷം അ​തി​ൽ ഫോ​ട്ടോ മാ​റ്റി​യാ​ണ് ന​ൽ​കി​യ​ത്.
പ​ണ​യം വ​ച്ച മാ​ല​യി​ലും വ​ള​യി​ലും 916 മു​ദ്ര ഉ​ള്ള​തി​നാ​ൽ ജീ​വ​ന​ക്കാ​ർ​ക്ക് സം​ശ​യം തോ​ന്നി​യി​രു​ന്നി​ല്ല. ആ​ൾ​മാ​റാ​ട്ടം, വി​ശ്വാ​സ വ​ഞ്ച​ന, വ്യാ​ജ​രേ​ഖ ച​മ​യ്ക്ക​ൽ എ​ന്നീ വ​കു​പ്പു​ക​ളാ​ണ് പ്ര​തി​ക​ൾ​ക്കെ​തി​രെ ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്. മൂ​വ​രും നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​ക​ളാ​ണ്. ഇ​വ​രെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.‌