മ​ല്ല​പ്പു​ഴ​ശേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വീ​ണ്ടും ക്വാ​റ​ന്‍റൈ​നീ​ൽ ‌
Thursday, July 2, 2020 10:25 PM IST
പ​ത്ത​നം​തി​ട്ട: ആ​ദ്യ ക്വാ​റ​ന്‍റൈ​ൻ പൂ​ർ​ത്തി​യാ​ക്കി​യ​തി​നു പി​ന്നാ​ലെ മ​ല്ല​പ്പു​ഴ​ശേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ല​താ വി​ക്ര​മ​ൻ വീ​ണ്ടും നി​രീ​ക്ഷ​ണ​ത്തി​ലാ​യി.‌ ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നു​മു​ണ്ടാ​യ അ​ശ്ര​ദ്ധ​യാ​ണ് ഇ​ത്ത​വ​ണ പ്ര​സി​ഡ​ന്‍റി​നെ ക്വാ​റ​ന്‍റൈ​നീ​ലാ​ക്കി​യ​ത്.‌
മ​ല്ല​പ്പു​ഴ​ശേ​രി ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ലെ ആ​ശ പ്ര​വ​ർ​ത്ത​ക​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ സ്വ​യം നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ക​യും സ്ര​വ പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വാ​യ​തി​നേ തു​ട​ർ​ന്ന് ക്വാ​റ​ന്‍റൈ​ൻ കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​ക്കി പു​റ​ത്തി​റ​ങ്ങു​ക​യും ചെ​യ്തി​രു​ന്ന​യാ​ളാ​ണ് പ്ര​സി​ഡ​ന്‍റ്ആ​ദ്യ ക്വാ​റ​ന്‍റൈ​ൻ കാ​ലാ​വ​ധി അ​വ​സാ​നി​ക്കു​ന്ന​തി​നു മു​ന്പാ​യി പ്ര​സി​ഡ​ന്‍റി​നെ സ്ര​വ സാ​ന്പി​ൾ ശേ​ഖ​ര​ണ​ത്തി​നാ​യി കൊ​ണ്ടു​പോ​യ ആം​ബു​ല​ൻ​സി​ലു​ണ്ടാ​യി​രു​ന്ന ര​ണ്ടാ​മ​ത്തെ​യാ​ൾ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​താ​ണ് ഇ​പ്പോ​ഴ​ത്തെ നി​രീ​ക്ഷ​ണ​ത്തി​നു കാ​ര​ണം. വി​ദേ​ശ​ത്തു​നി​ന്നു വ​ന്ന് ക്വാ​റ​ന്‍റൈ​നീ​ൽ ക​ഴി​ഞ്ഞി​രു​ന്ന ഇ​യാ​ൾ​ക്കൊ​പ്പ​മാ​ണ് പ്ര​സി​ഡ​ന്‍റി​നെ​യും കൊ​ണ്ടു​പോ​യ​ത്. ഇ​തേ​ത്തു​ട​ർ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് നി​ർ​ദേ​ശ​പ്ര​കാ​രം ക​ഴി​ഞ്ഞ 30 മു​ത​ൽ വീ​ണ്ടും 14 ദി​വ​സ​ത്തേ​ക്ക് നി​രീ​ക്ഷ​ണ​ത്തി​ൽ പ്ര​വേ​ശി​ച്ചു.‌
വി​ദേ​ശ​ത്തു നി​ന്നും വ​ന്ന് കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​റി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ താ​മ​സി​ച്ചി​രു​ന്ന വ്യ​ക്തി​ക​ളോ​ട് ഒ​രു​മി​ച്ച് പ​രി​ശോ​ധ​ന ന​ട​ത്തു​വാ​ൻ കൊ​ണ്ടു​പോ​യ​ത് ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നും ഉ​ണ്ടാ​യ വീ​ഴ്ച​യാ​ണെ​ന്ന് ഇ​ല​ന്തൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജെ​റി മാ​ത്യു സാം ​ആ​രോ​പി​ച്ചു.
യാ​തൊ​രു മു​ൻ​ക​രു​ത​ലും എ​ടു​ക്കാ​തെ ഒ​ന്നി​ൽ കൂ​ടു​ത​ൽ ആ​ളു​ക​ളെ ആം​ബു​ല​ൻ​സി​ൽ ക​യ​റ്റി പ​രി​ശോ​ധ​ന​യ്ക്കു കൊ​ണ്ടു​പോ​കു​ന്ന​ത് രോ​ഗ​വ്യാ​പ​ന സാ​ധ്യ​ത വ​ർ​ധി​പ്പി​ക്കു​ന്നു. നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​വ​രെ പ​രി​ശോ​ധ​ന​യ്ക്കു കൊ​ണ്ടു പോ​കു​ന്ന വാ​ഹ​ന​ത്തി​ൽ സ​ന്പ​ർ​ക്ക​ത്തോ​ടെ ആ​ളു​ക​ളെ ക​യ​റ്റു​ന്ന​ത് ഒ​ഴി​വാ​ക്ക​ണ​മെ​ന്നും വാ​ഹ​ന​ങ്ങ​ൾ അ​ണു​ന​ശീ​ക​ര​ണം ന​ട​ത്തു​ന്നു​വെ​ന്നു​റ​പ്പാ​ക്ക​ണ​മെ​ന്നും ജെ​റി മാ​ത്യു സാം ​അ​ധി​കൃ​ത​ർ​ക്കു ന​ൽ​കി​യ ക​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. ‌‌