27 വി​ള​ക​ള്‍​ക്ക് ഇ​ന്‍​ഷ്വ​റ​ന്‍​സ് പ​രി​ര​ക്ഷ
Thursday, July 2, 2020 10:25 PM IST
പ​ത്ത​നം​തി​ട്ട: ക​ര്‍​ഷ​ക​ര്‍​ക്ക് ആ​ശ്വാ​സ​മാ​യി വി​ള ഇ​ന്‍​ഷ്വ​റ​ന്‍​സ് . അ​തി​ന്‍റെ ഭാ​ഗ​മാ​യി കാ​ര്‍​ഷി​ക വി​ക​സ​ന ക​ര്‍​ഷ​ക ക്ഷേ​മ വ​കു​പ്പ് ഇ​ന്ന് സം​സ്ഥാ​ന വി​ള ഇ​ന്‍​ഷ്വ​റ​ന്‍​സ് ദി​ന​മാ​യി ആ​ച​രി​ക്കും. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി 15 വ​രെ കൃ​ഷി​ഭ​വ​ന്‍ ത​ല​ത്തി​ല്‍ കാ​ന്പെ​യ്ന്‍ ന​ട​ത്തും. പ​ദ്ധ​തി പ്ര​കാ​രം സം​സ്ഥാ​ന​ത്ത് 27 വി​ള​ക​ള്‍​ക്ക് ഇ​ന്‍​ഷ്വ​റ​ന്‍​സ് പ​രി​ര​ക്ഷ ല​ഭി​ക്കും.
മേ​ഖ​ല​യി​ലെ പ്ര​ധാ​ന വി​ള​ക​ളാ​യ തെ​ങ്ങ്, വാ​ഴ, നെ​ല്ല്, പ​ച്ച​ക്ക​റി, മ​ര​ച്ചീ​നി, കു​രു​മു​ള​ക്, റ​ബ​ര്‍, ഇ​ഞ്ചി, മ​ഞ്ഞ​ള്‍, കി​ഴ​ങ്ങു​വ​ര്‍​ഗ​വി​ള​ക​ള്‍, വെ​റ്റി​ല, ജാ​തി, ക​മു​ക്, കൈ​ത​ച്ച​ക്ക, ക​രി​മ്പ്, പ​യ​റു​വ​ര്‍​ഗ​വി​ള​ക​ള്‍, മാ​വ്, ഏ​ലം, ക​ശു​മാ​വ്, കാ​പ്പി, തേ​യി​ല, കൊ​ക്കോ, നി​ല​ക്ക​ട​ല, എ​ള​ള്, ഗ്രാ​മ്പു, പു​ക​യി​ല, ചെ​റു​ധാ​ന്യ​ങ്ങ​ള്‍ എ​ന്നി​വ ഉ​ള്‍​പ്പെ​ടു​ന്നു. കു​റ​ഞ്ഞ പ്രീ​മി​യം തു​ക​യി​ല്‍ പ്ര​കൃ​തി ക്ഷോ​ഭ​ങ്ങ​ളാ​യ വ​ര​ള്‍​ച്ച, വെ​ള​ള​പ്പൊ​ക്കം, ഉ​രു​ള്‍​പൊ​ട്ട​ല്‍, മ​ണ്ണി​ടി​ച്ചി​ല്‍, ഭൂ​ക​മ്പം, ക​ട​ലാ​ക്ര​മ​ണം, ചു​ഴ​ലി​ക്കാ​റ്റ്, കൊ​ടു​ങ്കാ​റ്റ്, ഇ​ടി​മി​ന്ന​ല്‍ എ​ന്നി​വ മൂ​ല​മോ, കാ​ട്ടു​തി, വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ ആ​ക്ര​മ​ണം മൂ​ല​മോ വി​ള ന​ശി​ക്കു​ന്ന സാ​ഹ​ച​ര്യം ഉ​ണ്ടാ​യാ​ല്‍ മു​ന്തി​യ ഇ​ന്‍​ഷ്വ​റ​ന്‍​സ് പ​രി​ര​ക്ഷ ല​ഭി​ക്കും.
അ​താ​തു പ​ഞ്ചാ​യ​ത്ത്, മു​നി​സി​പ്പ​ല്‍ കൃ​ഷി​ഭ​വ​നു​ക​ള്‍ വ​ഴി​യാ​ണ് ഇ​ന്‍​ഷ്വ​റ​ന്‍​സ് ചെ​യ്യേ​ണ്ട​ത്. ഓ​രോ പ​ഞ്ചാ​യ​ത്തി​ല്‍ നി​ന്നും 100 ശ​ത​മാ​നം ക​ര്‍​ഷ​ക​രെ​യും വി​ള ഇ​ന്‍​ഷ്വ​റ​ന്‍​സ് പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തു​ന്ന​തി​ന് കൃ​ഷി​വ​കു​പ്പ് ല​ക്ഷ്യ​മി​ടു​ന്നു.
പ​ദ്ധ​തി​യി​ല്‍ അം​ഗ​മാ​യി പോ​ളി​സി ല​ഭി​ക്കു​ന്ന​തി​ന് ക​ര്‍​ഷ​ക​ര്‍​ക്കാ​യി മൊ​ബൈ​ല്‍ ആ​പ് ഓ​ണ്‍​ലൈ​ന്‍ പോ​ര്‍​ട്ട​ല്‍ എ​ന്നീ സം​വി​ധാ​ന​ങ്ങ​ള്‍ ഇ​ന്നു മു​ത​ല്‍ ആ​രം​ഭി​ക്കും. ഓ​ണ്‍​ലൈ​ന്‍ ര​ജി​സ്‌​ട്രേ​ഷ​ന്‍ ന​ട​ത്തു​ന്ന​തി​നാ​യി www.aims.kerala.gov.in/cropinsurance എ​ന്ന വെ​ബ്‌​സൈ​റ്റ് ഉ​പ​യോ​ഗ​പ്പെ​ടു​ത്താം.