ജി​ല്ല​യി​ല്‍ ബാ​ങ്കു​ക​ള്‍ 7585 കോ​ടി രൂ​പ വാ​യ്പ ന​ല്‍​കും
Thursday, July 2, 2020 10:23 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ല്‍ അ​ടു​ത്ത സാ​മ്പ​ത്തി​ക വ​ര്‍​ഷം ബാ​ങ്കു​ക​ള്‍ 7585 കോ​ടി രൂ​പ വാ​യ്പ ന​ല്‍​കാ​ന്‍ തീ​രു​മാ​നി​ച്ചു. പ​ത്ത​നം​തി​ട്ട കേ​ര​ള ബാ​ങ്ക് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ചേ​ര്‍​ന്ന ജി​ല്ലാ​ക​ള​ക്ട​ര്‍ പി.​ബി. നൂ​ഹ് അ​ധ്യ​ക്ഷ​നാ​യ ജി​ല്ലാ​ത​ല ബാ​ങ്കിം​ഗ് അ​വ​ലോ​ക​ന യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. യോ​ഗം ആ​ന്‍റോ ആ​ന്‍റ​ണി എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു.

ക​ഴി​ഞ്ഞ വ​ര്‍​ഷ​ത്തെ പ്ര​വ​ര്‍​ത്ത​നം അ​വ​ലോ​ക​നം ചെ​യ്തു. കാ​ര്‍​ഷി​ക മേ​ഖ​ല​യി​ല്‍ 2000 കോ​ടി രൂ​പ​യും, പ​ശു വ​ള​ര്‍​ത്ത​ല്‍, ആ ​ടു​വ​ള​ര്‍​ത്ത​ല്‍ ഉ​ള്‍​പ്പെ​ടെ കാ​ര്‍​ഷി​കേ​ത​ര മേ​ഖ​ല​യി​ല്‍ 259 കോ​ടി രൂ​പ​യും വ്യ​വ​സാ​യ മേ​ഖ​ല​യി​ല്‍ 384 കോ​ടി രൂ​പ​യും ഭ​വ​നം, വി​ദ്യാ​ഭ്യാ​സം മേ​ഖ​ല​യി​ല്‍ 771 കോ​ടി രൂ​പ​യും ഉ​ള്‍​പ്പെ​ടെ മു​ന്‍​ഗ​ണ​ന മേ​ഖ​ല​യി​ല്‍ 3250 കോ​ടി രൂ​പ വാ​യ്പ ന​ല്‍​കാ​ന്‍ ക​ഴി​ഞ്ഞ സാ​മ്പ​ത്തി​ക വ​ര്‍​ഷം ബാ​ങ്കു​ക​ള്‍​ക്ക് ക​ഴി​ഞ്ഞു.

അ​ടു​ത്ത​വ​ര്‍​ഷം 7585 കോ​ടി രൂ​പ വാ​യ്പ ന​ല്‍​കു​ന്ന​തി​നു​ള്ള പ​ദ്ധ​തി യോ​ഗ​ത്തി​ല്‍ അ​വ​ത​രി​പ്പി​ച്ചു. യോ​ഗ​ത്തി​ല്‍ എം​എ​ല്‍​എ​മാ​രാ​യ വീ​ണാ​ജോ​ര്‍​ജ്, രാ​ജു എ​ബ്ര​ഹാം, എ​ഡി​എം അ​ല​ക്സ് പി. ​തോ​മ​സ്, ന​ബാ​ര്‍​ഡ് എ​ജി​എം വി. ​കെ. പ്രേം​കു​മാ​ര്‍, എ​സ്ബി​ഐ റീ​ജി​യ​ണ​ല്‍ മാ​നേ​ജ​ര്‍ പ്ര​ദീ​പ് നാ​യ​ര്‍, ലീ​ഡ്ബാ​ങ്ക് മാ​നേ​ജ​ര്‍ വി​ജ​യ​കു​മാ​ര​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

കോ​വി​ഡ് 19 പ്രോ​ട്ടോ​കോ​ള്‍ അ​നു​സ​രി​ച്ച് സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ച്ച് തെ​രെ​ഞ്ഞെ​ടു​ത്ത പ്ര​മു​ഖ ബാ​ങ്കു​ക​ളു​ടെ ജി​ല്ലാ​ത​ല അ​ധി​കാ​രി​ക​ള്‍, ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ റ​വ​ന്യു റി​ക്ക​വ​റി, പ്ലാ​നിം​ഗ് ഓ​ഫീ​സ​ര്‍, ജി​ല്ലാ​വ്യ​വ​സാ​യ കേ​ന്ദ്രം ജ​ന​റ​ല്‍ മാ​നേ​ജ​ര്‍, പ്രി​ന്‍​സി​പ്പ​ല്‍ കൃ​ഷി ഓ​ഫീ​സ​ര്‍, മൃ​ഗ​സം​ര​ക്ഷ​ണ ഡ​യ​റി ഡ​യ​റ​ക്ട​ര്‍, കു​ടും​ബ​ശ്രീ ജി​ല്ലാ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ഉ​ള്‍​പ്പെ​ടെ ജി​ല്ലാ​ത​ല ഉ​ദ്യോ​ഗ​സ്ഥ​ര്‍, കെ​എ​സ്എ​സ്ഐ​എ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മോ​ര്‍​ലി ജോ​സ​ഫ് എ​ന്നി​വ​ര്‍ ച​ര്‍​ച്ച​യി​ല്‍ പ​ങ്കെ​ടു​ത്തു.

കോ​വി​ഡ് 19 ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ വ്യ​വ​സാ​യി​ക​ള്‍​ക്കു ന​ല്‍​കു​ന്ന ആ​ത്മ​നി​ര്‍​ഭ​ര്‍ ഭാ​ര​ത് വാ​യ്പ, കു​ടു​മ​ബ​ശ്രീ വ​ഴി ന​ല്‍​കു​ന്ന മു​ഖ്യ​മ​ന്ത്രി​യു​ടെ സ​ഹാ​യ പ​ദ്ധ​തി, വ​ഴി​യോ​ര​ക്ക​ച്ച​വ​ട​ക്കാ​ര്‍​ക്കു​ള്ള വാ​യ്പ, പ​ശു വ​ള​ര്‍​ത്ത​ല്‍ ആ​വ​ശ്യ​ത്തി​ന് ന​ല്‍​കു​ന്ന നാ​ലു ശ​ത​മാ​നം പ​ലി​ശ വാ​യ്പ, സ്വ​ര്‍​ണ​പ്പ​ണ​യ കാ​ര്‍​ഷി​ക വാ​യ്പ എ​ന്നി​വ യോ​ഗം വി​ല​യി​രു​ത്തി. ബ​ജ​റ്റ് അ​നു​സ​രി​ച്ച് കൂ​ടു​ത​ല്‍ വാ​യ്പ ന​ല്‍​കാ​നും യോ​ഗം തീ​രു​മാ​നി​ച്ചു.