മാ​ർ​ത്തോ​മ്മാ സ്കൂ​ളു​ക​ൾ​ക്ക് ഉ​ന്ന​ത വി​ജ​യം ‌
Wednesday, July 1, 2020 10:20 PM IST
തി​രു​വ​ല്ല: എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യി​ൽ മാ​ർ​ത്തോ​മ്മാ സ​ഭ​യു​ടെ കോ​ർ​പ​റേ​റ്റ് മാ​നേ​ജ്മെ​ൻ​റ് സ്കൂ​ളു​ക​ൾ​ക്ക് തി​ള​ക്ക​മാ​ർ​ന്ന വി​ജ​യം.
15 ഹൈ​സ്കൂ​ളു​ക​ളി​ൽ 14 സ്കൂ​ളു​ക​ൾ​ക്കും 100 ശ​ത​മാ​നം വി​ജ​യം ല​ഭി​ച്ചു. ‌
കൊ​ട്ടാ​ര​ക്ക​ര മാ​ർ​ത്തോ​മ്മാ ഗേ​ൾ​സ് സ്കൂ​ളി​ൽ പ​രീ​ക്ഷ എ​ഴു​തി​യ 280 കു​ട്ടി​ക​ളും വി​ജ​യി​ച്ചു. 84 കു​ട്ടി​ക​ൾ​ക്ക് എ​ല്ലാ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​പ്ല​സ് ല​ഭി​ച്ചു.
വാ​ള​കം സ്കൂ​ളി​ൽ 46 കു​ട്ടി​ക​ൾ​ക്ക് എ​ല്ലാ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​പ്ല​സ് ല​ഭി​ച്ചു.​
പ​ത്ത​നം​തി​ട്ട മാ​ർ​ത്തോ​മ്മാ സ്കൂ​ളി​ൽ 32 പേ​ർ​ക്കാ​ണ് മു​ഴു​വ​ൻ എ ​പ്ല​സും ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്ന് മാ​നേ​ജ​ർ ലാ​ല​മ്മ വ​ർ​ഗീ​സ് പ​റ​ഞ്ഞു. ‌