ആ​ശു​പ​ത്രി ഐ​സൊ​ലേ​ഷ​നി​ൽ 196 പേ​ർ, നി​രീ​ക്ഷ​ണ​ത്തി​ൽ 5430 പേർ‌
Wednesday, July 1, 2020 10:20 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ൽ കോ​വി​ഡ് ബാ​ധി​ത​രും ഐ​സൊ​ലേ​ഷ​നി​ലു​ള്ള​വ​രു​മാ​യി 196 പേ​ർ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ. ഇ​ന്ന​ലെ 14 പേ​രെ കൂ​ടി ആ​ശു​പ​ത്രി ഐ​സൊ​ലേ​ഷ​നി​ലാ​ക്കി.‌ പ​ത്ത​നം​തി​ട്ട ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ 84, കോ​ഴ​ഞ്ചേ​രി ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ആ​റ്, അ​ടൂ​ർ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ മൂ​ന്ന്, റാ​ന്നി മേ​നാം​തോ​ട്ടം സി​എ​ഫ്എ​ൽ​ടി​സി​യി​ൽ 69, പ​ന്ത​ളം അ​ർ​ച്ച​ന സി​എ​ഫ്എ​ൽ​ടി​സി​യി​ൽ 26 എ​ന്നി​ങ്ങ​നെ​യാ​ണ് ഐ​സൊ​ലേ​ഷ​നി​ൽ ക​ഴി​യു​ന്ന​വ​രു​ടെ എ​ണ്ണം.
സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ എ​ട്ടു പേ​ർ ഐ​സൊ​ലേ​ഷ​നി​ലു​ണ്ട്. ‌

ജി​ല്ല​യി​ൽ 115 സ​ന്പ​ർ​ക്ക​ക്കാ​ർ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ട്. ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും തി​രി​ച്ചെ​ത്തി​യ 2558 പേ​രും വി​ദേ​ശ​ത്തു​നി​ന്നും തി​രി​ച്ചെ​ത്തി​യ 2667 പേ​രും നി​ല​വി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. 137 കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​റു​ക​ളി​ലാ​യി 1440 പേ​ർ താ​മ​സി​ക്കു​ന്നു​ണ്ട്. ‌