കാ​ട്ടു​പ​ന്നി​ക​ളെ വെ​ടി​വെ​യ്ക്കാ​ന്‍ സ​ന്ന​ദ്ധ​രാ​യ​വ​രു​ടെ പാ​ന​ല്‍ ത​യാ​റാ​ക്കും: ഡി​എ​ഫ്ഒ ‌
Wednesday, July 1, 2020 10:16 PM IST
പ​ത്ത​നം​തി​ട്ട: ജീ​വ​നും സ്വ​ത്തി​നും ഭീ​ഷ​ണി​യാ​കു​ന്ന കാ​ട്ടു​പ​ന്നി​ക​ളെ നി​ബ​ന്ധ​ന​ക​ള്‍​ക്കു വി​ധേ​യ​മാ​യി നി​യ​മാ​നു​സൃ​തം ഇ​ല്ലാ​യ്മ ചെ​യ്യു​ന്ന​തി​ന് യൂ​ണി​ഫോം സ​ര്‍​വീ​സി​ല്‍​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കു പു​റ​മെ, ഫോ​റ​സ്റ്റ് റേ​ഞ്ച് പ​രി​ധി​യി​ല്‍ തോ​ക്ക് ഉ​പ​യോ​ഗി​ക്കു​വാ​ന്‍ ലൈ​സ​ന്‍​സു​ള​ള​വ​രും സ​ന്ന​ദ്ധ​രു​മാ​യ വ്യ​ക്തി​ക​ളു​ടെ പാ​ന​ല്‍ ത​യാ​റാ​ക്കു​മെ​ന്ന് കോ​ന്നി ഡി​വി​ഷ​ണ​ല്‍ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ര്‍ കെ.​എ​ന്‍. ശ്യാം ​മോ​ഹ​ന്‍​ലാ​ല്‍ അ​റി​യി​ച്ചു. സം​സ്ഥാ​ന​ത്ത് വ​ന്യ​ജീ​വി ആ​ക്ര​മ​ണം മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ ഗ​ണ്യ​മാ​യ പ​ങ്കു​വ​ഹി​ക്കു​ന്ന കാ​ട്ടു​പ​ന്നി​ക​ളെ നി​ബ​ന്ധ​ന​ക​ള്‍​ക്കു വി​ധേ​യ​മാ​യി നി​യ​മാ​നു​സൃ​തം ഇ​ല്ലാ​യ്മ ചെ​യ്യു​ന്ന​തി​ന് വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രെ ചു​മ​ത​ല​പ്പെ​ടു​ത്തി സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വു പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു. ‌

കോ​ന്നി, അ​ടൂ​ര്‍ എം​എ​ല്‍​എ​മാ​രു​ടെ മേ​ല്‍​നോ​ട്ട​ത്തി​ല്‍ ജ​ന​ജാ​ഗ്ര​താ സ​മി​തി​ക​ള്‍ വി​ളി​ച്ചു ചേ​ര്‍​ത്ത് തീ​രു​മാ​ന​മെ​ടു​ത്ത​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ സം​സ്ഥാ​ന​ത്ത് ഇ​ത് ആ​ദ്യം ന​ട​പ്പാ​ക്കി​യ​ത് പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ കോ​ന്നി വ​നം ഡി​വി​ഷ​നി​ല്‍​പ്പെ​ട്ട കോ​ന്നി റെ​യ്ഞ്ചി​ലെ അ​രു​വാ​പ്പു​ലം പ​ഞ്ചാ​യ​ത്തി​ലാ​ണ്.

ഈ ​വ​ര്‍​ഷം മേ​യ് 18ന് ​സ​ര്‍​ക്കാ​ര്‍ മു​ന്‍ ഉ​ത്ത​ര​വി​ല്‍ ചി​ല ഭേ​ദ​ഗ​തി​ക​ള്‍ വ​രു​ത്തി പു​തി​യ ഉ​ത്ത​ര​വു പു​റ​പ്പെ​ടു​വി​ച്ചു. പു​തി​യ ഉ​ത്ത​ര​വു പ്ര​കാ​ര​മാ​ണ് പാ​ന​ല്‍ ത​യാ​റാ​ക്കു​ന്ന​ത്. ‌ഇ​തു​പ്ര​കാ​രം കൃ​ത്യം നി​ര്‍​വ​ഹി​ക്കു​മ്പോ​ള്‍ അ​റി​ഞ്ഞോ, അ​റി​യാ​തെ​യോ മ​നു​ഷ്യ ജീ​വ​നോ, സ്വ​ത്തി​നോ സം​ഭ​വി​ക്കു​ന്ന അ​പാ​യ​ങ്ങ​ള്‍​ക്കും നാ​ശ​ന​ഷ്ട​ങ്ങ​ള്‍​ക്കും വെ​ടി​വ​യ്ക്കു​ന്ന​യാ​ള്‍​ക്ക് മാ​ത്ര​മാ​കും ഉ​ത്ത​ര​വാ​ദി​ത്വം. എം ​പാ​ന​ല്‍ ചെ​യ്യ​പ്പെ​ടു​ന്ന വ്യ​ക്തി കൃ​ത്യം നി​ര്‍​വ​ഹി​ക്കു​ന്ന മു​റ​യ്ക്ക് ഓ​രോ കാ​ട്ടു​പ​ന്നി​യു​ടെ കാ​ര്യ​ത്തി​ലും ചെ​ല​വി​ന​ത്തി​ല്‍ 1000 രൂ​പ പ്ര​തി​ഫ​ലം അ​നു​വ​ദി​ക്കാ​നും പു​തി​യ ഉ​ത്ത​ര​വ് വ്യ​വ​സ്ഥ ചെ​യ്യു​ന്നു. ‌

ഇ​ത​നു​സ​രി​ച്ച് കോ​ന്നി, ത​ണ്ണി​ത്തോ​ട്, അ​രു​വാ​പ്പു​ലം, ക​ല​ഞ്ഞൂ​ര്‍, പ്ര​മാ​ടം, വ​ള​ളി​ക്കോ​ട്, മ​ല​യാ​ല​പ്പു​ഴ, മൈ​ല​പ്ര, എ​നാ​ദി​മം​ഗ​ലം, കൊ​ടു​മ​ണ്‍, ഏ​ഴം​കു​ളം, പ​ന്ത​ളം തെ​ക്കേ​ക്ക​ര പ​ഞ്ചാ​യ​ത്തു​ക​ളു​ടെ​യും, അ​ടൂ​ര്‍ ന​ഗ​ര​സ​ഭ​യു​ടേ​യും പ​രി​ധി​യി​ല്‍ വ​രു​ന്ന തോ​ക്ക് ലൈ​സ​ന്‍​സു​ള​ള​വ​രും, സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വി​ലെ വ്യ​വ​സ്ഥ​ക​ള്‍ അ​നു​സ​രി​ച്ച് പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ സ​ന്ന​ദ്ധ​രു​മാ​യ വ്യ​ക്തി​ക​ള്‍ എം ​പാ​ന​ല്‍ ചെ​യ്യ​പ്പെ​ടാ​ന്‍ താ​ല്‍​പ​ര്യ​മു​ള​ള​പ​ക്ഷം ബ​ന്ധ​പ്പെ​ട്ട ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ത്തി​ന്‍റെ ത​ല​വ​ന്‍ മു​ഖേ​ന​യോ, കോ​ന്നി, ന​ടു​വ​ത്തു​മൂ​ഴി റേ​ഞ്ച് ഓ​ഫീ​സു​ക​ളി​ലോ ബ​ന്ധ​പ്പെ​ട​ണ​മെ​ന്നും ഡി​എ​ഫ്ഒ അ​റി​യി​ച്ചു. ‌