ക​രി​ക്കി​ൻ​വി​ല്ല കൊ​ല​പാ​ത​ക​ക്കേ​സി​ലെ ഏ​ക സാ​ക്ഷി ഗൗ​രി​യും വി​ട​വാ​ങ്ങി‌
Wednesday, July 1, 2020 10:16 PM IST
തി​രു​വ​ല്ല: നാ​ലു പ​തി​റ്റാ​ണ്ടു മു​ന്പ് ഒ​രു നാ​ടി​നെ ഞെ​ട്ടി​ച്ച കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഏ​ക സാ​ക്ഷി ഇ​ന്ന​ലെ വി​ട പ​റ​ഞ്ഞു. തി​രു​വ​ല്ല മീ​ന്ത​ല​ക്ക​ര ക​രി​ക്കി​ൻ​വി​ല്ല ദ​ന്പ​തി കൊ​ല​ക്കേ​സി​ൽ ദൃ​ക്സാ​ക്ഷി​യാ​യി​രു​ന്ന ഗൗ​രി (98) ഇ​ന്ന​ലെ​യാ​ണ് വി​ട പ​റ​ഞ്ഞ​ത്. മ​ദ്രാ​സി​ലെ മോ​ൻ എ​ന്ന പേ​രി​ൽ ശ്ര​ദ്ധേ​യ​മാ​യ കൊ​ല​പാ​ത​ക​ച്ചു​രു​ൾ നി​വ​ർ​ത്താ​ൻ സ​ഹാ​യ​ക​ര​മാ​യ മൊ​ഴി ന​ൽ​കി​യ​ത് ഗൗ​രി​യാ​ണ്.

ഏ​റെ​ക്കാ​ലം കു​വൈ​ത്തി​ൽ ജോ​ലി​ചെ​യ്‌​തു വ​ലി​യ സ​മ്പാ​ദ്യ​വു​മാ​യി നാ​ട്ടി​ലെ​ത്തി​യ ദ​മ്പ​തി​ക​ളാ​യി​രു​ന്നു കെ.​സി. ജോ​ർ​ജും, ഭാ​ര്യ റേ​ച്ച​ലും. മ​ക്ക​ളി​ല്ലാ​ത്ത ഇ​വ​ർ​ക്ക് പു​റം​ലോ​ക​വു​മാ​യി വ​ലി​യ ബ​ന്ധ​മു​ണ്ടാ​യി​രു​ന്നി​ല്ല.​തി​രു​വ​ല്ല​യി​ലെ ക​രി​ക്ക​ൻ​വി​ല്ല​യെ​ന്ന ശാ​ന്ത​മാ​യ വീ​ട്ടി​ൽ അ​വ​ർ ഒ​തു​ങ്ങി​ക്കൂ​ടി. ബ​ന്ധു​ക്ക​ളോ പ​രി​ച​യ​ക്കാ​രോ അ​ടു​ത്തു​ണ്ടാ​യി​രു​ന്നി​ല്ല. സ​ഹാ​യ​ത്തി​നു​ണ്ടാ​യി​രു​ന്ന​ത് ഗൗ​രി​യെ​ന്ന ജോ​ലി​ക്കാ​രി മാ​ത്രം. ‌

1980 ഒ​ക്‌​ടോ​ബ​ർ ആ​റി​നു രാ​വി​ലെ വീ​ട്ടു​ജോ​ലി​ക്കെ​ത്തി​യ ഗൗ​രി​യാ​ണു ജോ​ർ​ജി​നെ​യും (63) റേ​ച്ച​ലി​നെ​യും (56) കൊ​ല്ല​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഇ​രു​വ​ർ​ക്കും കു​ത്തേ​റ്റി​രു​ന്നു. ക​ത്തി റേ​ച്ച​ലി​ന്‍റെ വ​യ​റ്റി​ൽ ത​റ​ച്ചി​രു​ന്നു. മേ​ശ​പ്പു​റ​ത്തു നാ​ലു ചാ​യ​ക്ക​പ്പു​ക​ളു​ണ്ടാ​യി​രു​ന്നു. റേ​ച്ച​ലി​ന്‍റെ ആ​ഭ​ര​ണ​ങ്ങ​ൾ, ജോ​ർ​ജി​ന്‍റെ റോ​ളെ​ക്‌​സ് വാ​ച്ച്, ടേ​പ്പ് റി​ക്കോ​ർ​ഡ​ർ, പ​ണം എ​ന്നി​വ അ​പ​ഹ​രി​ക്ക​പ്പെ​ട്ടി​രു​ന്നു. പൊ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.‌

ഗൗ​രി​യെ പൊ​ലീ​സ് ചോ​ദ്യം ചെ​യ്‌​ത​പ്പോ​ൾ ത​ലേ​ന്നു വൈ​കു​ന്നേ​രം താ​ൻ ജോ​ലി​ക​ഴി​ഞ്ഞു പോ​കാ​ൻ തു​ട​ങ്ങു​മ്പോ​ൾ നാ​ലു​പേ​ർ കാ​റി​ൽ വ​ന്നി​രു​ന്നെ​ന്നും വ​ന്ന​വ​ർ​ക്കു ചാ​യ​യു​ണ്ടാ​ക്കാ​ൻ റേ​ച്ച​ൽ പ​റ​ഞ്ഞ​താ​യും വി​വ​രം ല​ഭി​ച്ചു. ഇ​താ​ണ് കേ​സി​ൽ വ​ഴി​ത്തി​രി​വാ​യ​ത്.‌

‘മ​ദ്രാ​സി​ലെ മോ​ൻ’ ആ​ണു വ​ന്ന​തെ​ന്നു റേ​ച്ച​ൽ ത​ന്നോ​ടു പ​റ​ഞ്ഞി​രു​ന്ന​താ​യി ഗൗ​രി വെ​ളി​പ്പെ​ടു​ത്തി. ഈ ​മൊ​ഴി​യാ​ണ് ക​രി​ക്ക​ൻ​വി​ല്ല കൊ​ല​ക്കേ​സി​നു തു​മ്പു​ണ്ടാ​ക്കി​യ​ത്. മ​ദ്രാ​സി​ലെ മോ​ൻ എ​ന്ന വാ​ക്കു കേ​ട്ട സി​ബി പി​ന്നെ ചെ​യ്‌​ത​തു ജോ​ർ​ജി​ന്‍റെ​യും റേ​ച്ച​ലി​ന്‍റെ​യും ഒ​രു ‘ഫാ​മി​ലി ട്രീ’ ​ഉ​ണ്ടാ​ക്കു​ക​യാ​യി​രു​ന്നു.

കൊ​ല്ല​പ്പെ​ട്ട ജോ​ർ​ജി​ന്‍റെ ഒ​രു ബ​ന്ധു മ​ദ്രാ​സി​ൽ പ​ഠി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു - റെ​നി ജോ​ർ​ജ്. ആ ​യു​വാ​വും മൗ​റീ​ഷ്യ​സ് സ്വ​ദേ​ശി ഹ​സ​ൻ ഗു​ലാം മു​ഹ​മ്മ​ദ്, മ​ലേ​ഷ്യ​ൻ സ്വ​ദേ​ശി ഗു​ണ​ശേ​ഖ​ര​ൻ, കെ​നി​യ​ക്കാ​ര​നാ​യ കി​ബ്‌​ലോ ദാ​നി​യ​ൽ എ​ന്നീ കൂ​ട്ടു​കാ​രു​മാ​ണ് പ്ര​തി​ക​ളെ​ന്നു വ്യ​ക്‌​ത​മാ​യി. അ​ന്വേ​ഷ​ണം കോ​യ​മ്പ​ത്തൂ​ർ, തൃ​ശി​നാ​പ്പ​ള്ളി വ​ഴി മ​ദ്രാ​സി​ലെ​ത്തി.

പ​ത്താം​ദി​വ​സം അ​വി​ടെ​യു​ള്ള ഒ​രു ലോ​ഡ്‌​ജി​ൽ​നി​ന്നു റെ​നി​യും ഹ​സ​നും ആ​ദ്യം പോ​ലീ​സ് പി​ടി​യി​ലാ​യി. ഗു​ണ​ശേ​ഖ​ര​നെ തൊ​ട്ട​ടു​ത്ത ദി​വ​സം കി​ട്ടി. ര​ക്ഷ​പെ​ടാ​ൻ ശ്ര​മി​ച്ച കി​ബ്‌​ലോ, പി​ന്നീ​ടു കീ​ഴ​ട​ങ്ങി. സ​ത്യം പ​റ​ഞ്ഞാ​ൽ പാ​രി​തോ​ഷി​കം ന​ല്കാ​മെ​ന്ന് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ വാ​ഗ്ദാ​നം ചെ​യ്തു.

എ​ന്നാ​ൽ യാ​ഥാ​ർ​ത്ഥ്യം വെ​ളി​പെ​ടു​ത്താ​തി​രി​ക്കാ​മെ​ങ്കി​ൽ ക​രി​ക്കി​ൻ വി​ല്ല​യി​ൽ 10 സെ​ന്‍റ് വ​സ്തു ന​ല്കാ​മെ​ന്ന് റെ​നി​യു​ടെ പി​താ​വ് ഗൗ​രി​യോ​ട് പ​റ​ഞ്ഞ​താ​യി പി​ന്നീ​ട് വെ​ളി​പ്പെ​ട്ടു.‌എ​ന്നാ​ൽ സ​ത്യ​ത്തി​ന് സ്വ​ർ​ണ​ത്തേ​ക്കാ​ൾ വി​ല ന​ല്കി​യ ഗൗ​രി​യ​മ്മ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​രോ​ട് യ​ഥാ​ർ​ത്ഥ സം​ഭ​വം വി​വ​രി​ക്കു​ക​യാ​യി​രു​ന്നു.‌

സ​ത്യം പ​റ​ഞ്ഞ​തു കൊ​ണ്ടും പാ​രി​തോ​ഷി​ക​മോ ഒ​ന്നും ല​ഭി​ച്ചി​ല്ല. എ​പ്പോ​ൾ വേ​ണ​മെ​ങ്കി​ലും ത​ക​ർ​ന്ന് വീ​ഴാ​വു​ന്ന വീ​ടി​നു​ള്ളി​ൽ ക​ഴി​യേ​ണ്ടി വ​ന്ന പൂ​തി​രി​ക്കാ​ട്ട് ഗൗ​രി​യ​മ്മ​യ്ക്ക് 2002ൽ ​സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​ൻ ഡോ. ​ജോ​ൺ​സ​ൺ വി. ​ഇ​ടി​ക്കു​ള​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​രാ​ണ് വീ​ട് താ​മ​സ യോ​ഗ്യ​മാ​ക്കി തീ​ർ​ത്ത് കൊ​ടു​ത്ത​ത്. ‌