ഹോ​ര്‍​ട്ടി​കോ​ര്‍​പ് റ​ന്പൂ​ട്ടാ​ന്‍ സം​ഭ​ര​ണം ആ​രം​ഭി​ച്ചു
Tuesday, June 30, 2020 10:38 PM IST
റാ​ന്നി: ഹോ​ര്‍​ട്ടി​കോ​ര്‍​പി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ റ​ന്പൂ​ട്ടാ​ന്‍ സം​ഭ​ര​ണം ആ​രം​ഭി​ച്ചു. സം​ഭ​ര​ണ​ത്തി​ന്‍റെ സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം റാ​ന്നി​യി​ല്‍ രാ​ജു ഏ​ബ്ര​ഹാം എം​എ​ല്‍​എ നി​ര്‍​വ​ഹി​ച്ചു. എ ​ഗ്രേ​ഡ് റ​ന്പൂ​ട്ടാ​ന്‍ 60 രൂ​പ​യ്ക്കും ബി ​ഗ്രേ​ഡ് 30 രൂ​പ​യ്ക്കു​മാ​ണ് സം​ഭ​രി​ക്കു​ന്ന​ത്. എ​ല്ലാ ചൊ​വ്വാ​ഴ്ച​യും രാ​വി​ലെ 11 മു​ത​ല്‍ ഉ​ച്ച​ക​ഴി​ഞ്ഞു ര​ണ്ടു വ​രെ റാ​ന്നി പെ​രു​മ്പു​ഴ പ​ഞ്ചാ​യ​ത്ത് ബ​സ് സ്റ്റാ​ന്‍​ഡി​ന് പി​ന്‍​വ​ശ​ത്തു​ള്ള കേ​ന്ദ്ര​ത്തി​ല്‍ റ​ന്പൂ​ട്ടാ​ന്‍ സം​ഭ​രി​ക്കും. റാ​ന്നി​യി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഗി​രി​ജ മ​ധു, റാ​ന്നി പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ടി. ​പി. അ​ജി, ഹോ​ര്‍​ട്ടി​കോ​ർ​പ് എം​ഡി ജെ. ​സ​ജീ​വ്, റീ​ജ​ന​ല്‍ മാ​നേ​ജ​ര്‍ ആ​ര്‍. സു​നി​ല്‍, ജി​ല്ലാ മാ​നേ​ജ​ര്‍ എം. ​സ​ജി​നി, പ്രി​ന്‍​സി​പ്പ​ല്‍ കൃ​ഷി ഓ​ഫീ​സ​ര്‍ അ​നി​ലാ മാ​ത്യു, അ​നി​ല്‍ മാ​ത്യു, മ​ഞ്ജു​ള, ലാ​ല്‍ കു​മാ​ര്‍, തെ​ക്കേ​പ്പു​റം വാ​സു​ദേ​വ​ന്‍, അ​ച്യു​ത​ന്‍ നാ​യ​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.