പെ​ന്‍​ഷ​ന്‍ വി​ത​ര​ണം ഇ​ന്നു മു​ത​ൽ
Tuesday, June 30, 2020 10:36 PM IST
പ​ത്ത​നം​തി​ട്ട: ട്ര​ഷ​റി വ​ഴി​യു​ള്ള സം​സ്ഥാ​ന സ​ര്‍​വീ​സ്, ഫാ​മി​ലി പെ​ന്‍​ഷ​ന്‍റെ​യും ഇ​ത​ര സം​സ്ഥാ​ന പെ​ന്‍​ഷ​ന്‍റെ​യും പ്ര​തി​മാ​സ വി​ത​ര​ണം ഇ​ന്ന് തു​ട​ങ്ങും.
കോ​വി​ഡ്-19 രോ​ഗ​വ്യാ​പ​ന ഭീ​ഷ​ണി നി​ല​നി​ല്‍​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ഒ​ന്ന് മു​ത​ല്‍ അ​ഞ്ചാം പ്ര​വൃ​ത്തി ദി​വ​സം വ​രെ മു​ന്‍ മാ​സ​ങ്ങ​ളി​ല്‍ ഏ​ര്‍​പ്പെ​ടു​ത്തി​യി​രു​ന്ന അ​തേ രീ​തി​യി​ലു​ള്ള നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടെ സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ പൂ​ര്‍​ണ​മാ​യും പാ​ലി​ച്ചു​കൊ​ണ്ടാ​ണ് പെ​ന്‍​ഷ​ന്‍ വി​ത​ര​ണം ന​ട​ത്തു​ന്ന​ത്.
ഒ​ന്നാം ദി​വ​സം രാ​വി​ലെ 10 മു​ത​ല്‍ ഒ​ന്ന് വ​രെ പി​ടി​എ​സ്ബി അ​ക്കൗ​ണ്ട് ന​മ്പ​ര്‍ പൂ​ജ്യ​ത്തി​ല്‍ അ​വ​സാ​നി​ക്കു​ന്ന പെ​ന്‍​ഷ​ന്‍​കാ​ര്‍, ഉ​ച്ച​ക​ഴി​ഞ്ഞു ര​ണ്ട് മു​ത​ല്‍ വൈ​കു​ന്നേ​രം നാ​ല് വ​രെ ഒ​ന്നി​ല്‍ അ​വ​സാ​നി​ക്കു​ന്ന​വ​ര്‍. ര​ണ്ടാം ദി​വ​സം രാ​വി​ലെ 10 മു​ത​ല്‍ ര​ണ്ടി​ല്‍ അ​വ​സാ​നി​ക്കു​ന്ന പെ​ന്‍​ഷ​ന്‍​കാ​ര്‍, ഉ​ച്ച​ക​ഴി​ഞ്ഞു ര​ണ്ട് മു​ത​ല്‍ മൂ​ന്നി​ല്‍ അ​വ​സാ​നി​ക്കു​ന്ന​വ​ര്‍. മൂ​ന്നാം ദി​വ​സം രാ​വി​ലെ 10 മു​ത​ല്‍ നാ​ലി​ല്‍ അ​വ​സാ​നി​ക്കു​ന്ന പെ​ന്‍​ഷ​ന്‍​കാ​ര്‍, ഉ​ച്ച​ക​ഴി​ഞ്ഞു ര​ണ്ടു​മു​ത​ല്‍ അ​ഞ്ചി​ല്‍ അ​വ​സാ​നി​ക്കു​ന്ന​വ​ര്‍.
നാ​ലാം ദി​വ​സം രാ​വി​ലെ 10 മു​ത​ല്‍ ആ​റി​ല്‍ അ​വ​സാ​നി​ക്കു​ന്ന പെ​ന്‍​ഷ​ന്‍​കാ​ര്‍, ഉ​ച്ച​ക​ഴി​ഞ്ഞു ര​ണ്ട് മു​ത​ല്‍ ഏ​ഴി​ല്‍ അ​വ​സാ​നി​ക്കു​ന്ന​വ​ര്‍. അ​ഞ്ചാം ദി​വ​സം രാ​വി​ലെ 10 മു​ത​ല്‍ എ​ട്ടി​ല്‍ അ​വ​സാ​നി​ക്കു​ന്ന പെ​ന്‍​ഷ​ന്‍​കാ​ര്‍, ഉ​ച്ച​യ്ക്ക് ശേ​ഷം ര​ണ്ട് മു​ത​ല്‍ ഒ​മ്പ​തി​ല്‍ അ​വ​സാ​നി​ക്കു​ന്ന​വ​ര്‍. തു​ട​ര്‍​ന്നു​ള്ള പ്ര​വൃ​ത്തി ദി​ന​ങ്ങ​ളി​ലും പെ​ന്‍​ഷ​ന്‍ കൈ​പ്പ​റ്റാ​വു​ന്ന​താ​ണെ​ന്ന് ജി​ല്ലാ ട്ര​ഷ​റി ഓ​ഫീ​സ​ര്‍ പ്ര​സാ​ദ് മാ​ത്യു അ​റി​യി​ച്ചു.


യോ​ഗം ഇ​ന്ന്

റാ​ന്നി: പ്ര​കൃ​തി​ക്ഷോ​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് റാ​ന്നി താ​ലൂ​ക്കി​ലെ മു​ന്നൊ​രു​ക്ക​ങ്ങ​ള്‍ ച​ര്‍​ച്ച ചെ​യ്യു​ന്ന​തി​നാ​യി റെ​സ്പോ​സി​ബി​ള്‍ ഓ​ഫീ​സ​റാ​യ ഇ​ല​ക്ഷ​ന്‍ ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ ബി.​രാ​ധാ​കൃ​ഷ്ണ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​ങ്കെ​ടു​ക്കു​ന്ന ഇ​ന്‍​സി​ഡ​ന്‍റ് റെ​സ്‌​പോ​ണ്‍​സ് സി​സ്റ്റം യോ​ഗം ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് റാ​ന്നി താ​ലൂ​ക്ക് ഓ​ഫീ​സി​ല്‍ ന​ട​ക്കും.