പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ തെ​ർ​മ​ൽ സ്കാ​ന​റു​ക​ൾ
Tuesday, June 30, 2020 10:36 PM IST
പ​ത്ത​നം​തി​ട്ട: കേ​ര​ളാ പോ​ലീ​സ് ഓ​ഫീ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ പ​ത്ത​നം​തി​ട്ട ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ജി​ല്ല​യി​ലെ എ​ല്ലാ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലും തെ​ർ​മ​ൽ സ്കാ​ന​റു​ക​ൾ വി​ത​ര​ണം ചെ​യ്യു​ന്നു. ജ​ന​ങ്ങ​ളു​മാ​യി അ​ടു​ത്ത് ഇ​ട​പ​ഴ​കേ​ണ്ടി വ​രു​മ്പോ​ൾ സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നാ​യി ഇ​തു​പ​ക​രി​ക്കും. തെ​ർ​മ​ൽ സ്കാ​ന​റു​ക​ളു​ടെ ജി​ല്ലാ​ത​ല ഉ​ത്ഘാ​ട​നം പ​ത്ത​നം​തി​ട്ട പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി കെ.​ജി.​സൈ​മ​ൺ നി​ർ​വ​ഹി​ച്ചു. ച​ട​ങ്ങി​ൽ അ​ഡീ​ഷ​ണ​ൽ എ​സ്പി എ.​യു. സു​നി​ൽ​കു​മാ​ർ, പ​ത്ത​നം​തി​ട്ട ഡെ​പ്യൂ​ട്ടി പോ​ലീ​സ് സൂ​പ്ര​ണ്ട് കെ.​സ​ജീ​വ​ൻ, കെ​പി​ഒ​എ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ​സ്.​ന്യൂ​മാ​ൻ, കെ​പി​ഒ​എ ജി​ല്ലാ സെ​ക്ര​ട്ട​റി ജി. ​ജ​യ​ച​ന്ദ്ര​ൻ, കെ​പി​എ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ടി.​എ​ൻ.​അ​നീ​ഷ്‌, ജി​ല്ലാ സെ​ക്ര​ട്ട​റി ജി.​സ​ഖ​റി​യ, ഈ. ​നി​സാ​മു​ദ്ദീ​ൻ, സി.​മ​ധു, കെ.​ജി.​സ​ദാ​ശി​വ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

തി​രു​വ​ല്ല താ​ലൂ​ക്കി​ല്‍ മോ​ക്ക്ഡ്രി​ല്‍ ഇ​ന്ന്

തി​രു​വ​ല്ല: വെ​ള്ള​പ്പൊ​ക്ക ദു​ര​ന്ത​നി​വാ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​ന്‍​സി​ഡ​ന്‍റ് റെ​സ്പോ​ണ്‍​സ് സി​സ്റ്റ​ത്തി​ന്‍റെ (ഐ​ആ​ര്‍​എ​സ്) ഭാ​ഗ​മാ​യി തി​രു​വ​ല്ല താ​ലൂ​ക്കി​ലെ പെ​രി​ങ്ങ​ര, കാ​വും​ഭാ​ഗം, നെ​ടു​മ്പ്രം പ്ര​ദേ​ശ​ങ്ങ​ളെ ബ​ന്ധി​പ്പി​ച്ച് പെ​രി​ങ്ങ​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വ​ള​വ​നാ​രി ക​ട​വി​ല്‍ ഇ​ന്ന് രാ​വി​ലെ 10:30 ന് ​മോ​ക്ക്ഡ്രി​ല്‍ ന​ട​ത്തും.