ജി​ല്ല​യി​ലെ ആ​ദ്യ​ത്തെ ഓ​പ്പ​ണ്‍ ജിം ​ചെ​ന്നീ​ര്‍​ക്ക​ര പ​ഞ്ചാ​യ​ത്തി​ല്‍
Tuesday, June 30, 2020 10:36 PM IST
ചെ​ന്നീ​ർ​ക്ക​ര: ജി​ല്ല​യി​ലെ ആ​ദ്യ​ത്തെ ഓ​പ്പ​ണ്‍ ജിം ​ചെ​ന്നീ​ര്‍​ക്ക​ര​യി​ൽ വീ​ണാ ജോ​ര്‍​ജ് എം​എ​ല്‍​എ. ആ​ര്‍​ദ്രം ജ​ന​കീ​യ കാ​ന്പെ​യ്നോ​ട​നു​ബ​ന്ധി​ച്ച് ജീ​വി​ത​ശൈ​ലി രോ​ഗ​നി​യ​ന്ത്ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ചെ​ന്നീ​ര്‍​ക്ക​ര കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന് അ​നു​വ​ദി​ച്ച മൂ​ന്നു ല​ക്ഷം രൂ​പ ഉ​പ​യോ​ഗി​ച്ചാ​ണ് ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ​യും എ​ന്‍​എ​ച്ച്എ​മ്മി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ല്‍ പ്ര​ക്കാ​ന​ത്ത് ഓ​പ്പ​ണ്‍ ജിം ​സ്ഥാ​പി​ച്ച​ത്.

മു​തി​ര്‍​ന്ന​വ​ര്‍​ക്കും കു​ട്ടി​ക​ള്‍​ക്കും ഉ​പ​യോ​ഗി​ക്കാ​വു​ന്ന ത​ര​ത്തി​ല്‍ വി​വി​ധ വ്യാ​യാ​മ ഉ​പ​ക​ര​ണ​ങ്ങ​ളാ​യ സീ​റ്റ​ഡ് ലെ​ഗ് സ്ട്രെ​ച്ച്, ഡ​ബി​ള്‍ ലാ​റ്റ​റ​ല്‍ പു​ള്‍, എ​യ​ര്‍ വോ​ക്ക​ര്‍, ക്രോ​സ് സ്റ്റെ​പ്പ​ര്‍, ചി​ന്‍ അ​പ് ബാ​ര്‍ എ​ന്നി​ങ്ങ​നെ വി​വി​ധ ഉ​പ​ക​ര​ണ​ങ്ങ​ളാ​ണ് ഇ​വി​ടെ സ​ജീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

കോ​വി​ഡ് മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ പാ​ലി​ച്ച് വേ​ണം ഉ​പ​ക​ര​ണ​ ങ്ങ​ള്‍ ഉ​പ​യോ​ഗി​ക്കാ​വൂ​വെ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ് നി​ര്‍​ദേ​ശി​ ച്ചു.

ചെ​ന്നീ​ര്‍​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ക​ലാ അ​ജി​ത്, എ​ന്‍​എ​ച്ച്എം ഡി​പി​എം ഡോ.​എ​ബി സു​ഷ​ന്‍, ജി​ല്ലാ ലൈ​ബ്ര​റി കൗ​ണ്‍​സി​ല്‍ പ്ര​സി​ഡ​ന്‍റ് പ്ര​ഫ. ടി.​കെ.​ജി. നാ​യ​ര്‍, ചെ​ന്നീ​ര്‍​ക്ക​ര കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്രം മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​ജി​നു ജി. ​തോ​മ​സ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെം​ബ​ര്‍ കെ.​എ​സ്. പാ​പ്പ​ച്ച​ന്‍, വാ​ര്‍​ഡ് മെം​ബ​ര്‍​മാ​രാ​യ കെ.​കെ. സ​ജി, ശ്രീ​ല​ത ശ​ശി, ഹെ​ല്‍​ത്ത് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ സി.​വി. സു​രേ​ഷ്‌​കു​മാ​ര്‍, ജോ​സ്മാ​ത്യു തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.