വീ​ട്ടി​ൽ ട്യൂ​ഷ​ൻ ക്ലാ​സെ​ടു​ത്ത​യാ​ൾ അ​റ​സ്റ്റി​ൽ
Monday, June 29, 2020 10:46 PM IST
പ​ത്ത​നം​തി​ട്ട: സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കാ​തെ കു​ട്ടി​ക​ൾ​ക്ക് ട്യൂ​ഷ​ൻ എ​ടു​ത്ത​തി​ന് ഒ​രു പാ​ര​ല​ൽ കോ​ള​ജ് അ​ധ്യാ​പ​ക​നെ​തി​രെ കേ​സെ​ടു​ത്തു. ക​ല​ഞ്ഞൂ​ർ പു​ഷ്പ​മം​ഗ​ല​ത്തു വീ​ട്ടി​ൽ രാ​ജേ​ഷ് (44) നെ​യാ​ണ് കൂ​ട​ൽ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.
ക​ല​ഞ്ഞൂ​രി​ൽ ട്യൂ​ട്ടോ​റി​യ​ൽ കോ​ള​ജ് ന​ട​ത്തു​ന്ന രാ​ജേ​ഷ് ക​ഴി​ഞ്ഞ​ദി​വ​സം വീ​ടി​നു മു​ന്നി​ലെ ഷെ​ഡി​ൽ സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കാ​തെ അ​ഞ്ചു കു​ട്ടി​ക​ളെ ഒ​രു​മി​ച്ചി​രു​ത്തി ട്യൂ​ഷ​നെ​ടു​ക്കു​ന്പോ​ഴാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. പ​ക​ർ​ച്ച​വ്യാ​ധി ത​ട​യ​ൽ നി​യ​മ​ത്തി​ലെ വ​കു​പ്പു​ക​ൾ കൂ​ടി​ച്ചേ​ർ​ത്താ​ണ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. പി​ന്നീ​ട് ഇ​യാ​ളെ ജാ​മ്യ​ത്തി​ൽ വി​ട്ട​യ​ച്ചു.