ബൈ​ക്കും കാ​റും കൂ​ട്ടി​യി​ടി​ച്ച് വി​ദ്യാ​ർ​ഥി​ക്ക് പ​രി​ക്ക്
Monday, June 29, 2020 10:46 PM IST
പ​ന്ത​ളം: എം​സി റോ​ഡി​ൽ കു​ള​ന​ട മെ​ഡി​ക്ക​ൽ​ട്ര​സ്റ്റ് ആ​ശു​പ​ത്രി​ക്ക് സ​മീ​പം ബൈ​ക്കും കാ​റും കൂ​ട്ടി​യി​ടി​ച്ച് ബൈ​ക്ക് യാ​ത്ര​ക്കാ​ര​നാ​യ വി​ദ്യാ​ർ​ഥി​ക്ക് പ​രി​ക്കേ​റ്റു. ചെ​ങ്ങ​ന്നൂ​ർ ഗ​വ​ൺ​മെ​ന്‍റ് ഐ​ടി​ഐ​യി​ലെ വി​ദ്യാ​ർ​ഥി പ​ന്ത​ളം മ​ങ്ങാ​രം ആ​ഷി​ക് മ​ൻ​സി​ലി​ൽ ആ​ഷി​ക് മു​ഹ​മ്മ​ദി​നാ(23)​ണ് പ​രി​ക്കേ​റ്റ​ത്. തി​രു​വ​ല്ല പു​ഷ്പ​ഗി​രി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞു ര​ണ്ടോ​ടെ​യാ​ണ് അ​പ​ക​ടം. ചെ​ങ്ങ​ന്നൂ​ർ ഐ​ടി​ഐ​യി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്നു ആ​ഷി​ക്. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ബൈ​ക്ക് പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു.