കെ​എ​സ്ആ​ർ​ടി​സി അ​ന്ത​ർ​ജി​ല്ലാ സ​ർ​വീ​സു​ക​ൾ തു​ട​ങ്ങി
Wednesday, June 3, 2020 9:51 PM IST
പ​ത്ത​നം​തി​ട്ട : അ​ന്ത​ർ​ജി​ല്ലാ സ​ർ​വീ​സ് അ​നു​വ​ദി​ച്ച​തോ​ടെ ജി​ല്ല​യി​ൽ ഇ​ന്ന​ലെ കെ​എ​സ്ആ​ർ​ടി​സി 103 സ​ർ​വീ​സു​ക​ൾ ന​ട​ത്തി.
കൊ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചാ​യി​രു​ന്നു സ​ർ​വീ​സ് ന​ട​ത്തി​യ​ത്.
യാ​ത്ര​ക്കാ​ർ നി​ർ​ബ​ന്ധ​മാ​യും മാ​സ്ക് ധ​രി​ക്ക​ണം. സാ​നി​റ്റൈ​സ​ർ ഉ​പ​യോ​ഗി​ക്ക​ണം. സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്ക​ണം. തി​ര​ക്ക്കൂ​ട്ടാ​ൻ പാ​ടി​ല്ല. മി​നി​മം ചാ​ർ​ജ് എ​ട്ട് രൂ​പ​യാ​ണ്. ഓ​ർ​ഡി​ന​റി കൂ​ടാ​തെ ഫാ​സ്റ്റ് പാ​സ​ഞ്ച​ർ ബ​സു​ക​ളും സ​ർ​വീ​സ് ന​ട​ത്തു​ന്നു​ണ്ട്.
സ​മീ​പ ജി​ല്ല​ക​ളി​ലേ​ക്കു മാ​ത്ര​മാ​യി സ​ർ​വീ​സ് പ​രി​മി​ത​പ്പെ​ടു​ത്ത​മെ​ന്ന നി​ർ​ദേ​ശ​മു​ണ്ടാ​യ​തോ​ടെ കോ​ട്ട​യം, മു​ണ്ട​ക്ക​യം, കൊ​ട്ടാ​ര​ക്ക​ര, കൊ​ല്ലം, ആ​യൂ​ർ, പു​ന​ലൂ​ർ, ചെ​ങ്ങ​ന്നൂ​ർ, കാ​യം​കു​ളം, ആ​ല​പ്പു​ഴ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് ജി​ല്ല​യി​ലെ വി​വി​ധ ഡി​പ്പോ​ക​ളി​ൽ നി​ന്ന് സ​ർ​വീ​സ് ന​ട​ത്തി​യ​ത്.
ഡി​പ്പോ​ക​ളും സ​ർ​വീ​സും
പ​ത്ത​നം​തി​ട്ട : 21, തി​രു​വ​ല്ല : 14, റാ​ന്നി : 10, മ​ല്ല​പ്പ​ള്ളി : 23, കോ​ന്നി : 10, അ​ടൂ​ർ : 18, പ​ന്ത​ളം : 7. എ​ന്നി​ങ്ങ​നെ​യാ​യി​രു​ന്നു ഇ​ന്ന​ലെ സ​ർ​വീ​സു​ക​ൾ.
സ്വ​കാ​ര്യ ബ​സു​ക​ൾ നി​ര​ത്തു​ക​ളി​ലി​റ​ങ്ങി തു​ട​ങ്ങി​യെ​ങ്കി​ലും യാ​ത്ര​ക്കാ​രു​ടെ കു​റ​വ് അ​വ ​യെ​യും സാ​ര​മാ​യി ബാ​ധി​ച്ചി​രു​ന്നു.