എ​ല്ലാ കു​ട്ടി​ക​ള്‍​ക്കും ഓ​ണ്‍​ലൈ​ന്‍ പ​ഠ​ന​ത്തി​ന് സൗ​ക​ര്യം ഒ​രു​ക്കു​മെ​ന്ന് വീ​ണാ ജോ​ര്‍​ജ്
Wednesday, June 3, 2020 9:51 PM IST
പ​ത്ത​നം​തി​ട്ട: ആ​റ​ന്മു​ള മ​ണ്ഡ​ല​ത്തി​ലെ എ​ല്ലാ കു​ട്ടി​ക​ള്‍​ക്കും ഓ​ണ്‍​ലൈ​ന്‍ പ​ഠ​ന​ത്തി​ന് സൗ​ക​ര്യം ക്ര​മീ​ക​രി​ക്കു​മെ​ന്ന് വീ​ണാ ജോ​ര്‍​ജ് എം​എ​ല്‍​എ പ​റ​ഞ്ഞു. ഇ​തി​നാ​യി പ​ഞ്ചാ​യ​ത്ത് അ​ടി​സ്ഥാ​ന​ത്തി​ല്‍ കു​ട്ടി​ക​ളു​ടെ പേ​രു​ക​ള്‍ ലി​സ്റ്റാ​യി ക്രോ​ഡീ​ക​രി​ച്ചി​ട്ടു​ണ്ട്. സം​സ്ഥാ​ന പൊ​തു വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന ഓ​ണ്‍​ലൈ​ന്‍ പ​ഠ​ന​ത്തി​ല്‍ സാ​ങ്കേ​തി​ക​മാ​യോ, മ​റ്റ് ഏ​തെ​ങ്കി​ലും ത​ര​ത്തി​ലോ ഓ​ണ്‍​ലൈ​ന്‍ ക്ലാ​സു​ക​ള്‍ അ​റ്റ​ന്‍​ഡ് ചെ​യ്യാ​ന്‍ ബു​ദ്ധി​മു​ട്ട് നേ​രി​ടു​ന്ന കു​ട്ടി​ക​ള്‍​ക്ക് ഹെ​ൽ​പ് ഡെ​സ്‌​ക്ക് ന​മ്പ​രു​ക​ളി​ല്‍ (9447594838, 6282213688) നേ​രി​ട്ട് വി​ളി​ച്ച് സ​ഹാ​യം അ​ഭ്യ​ര്‍​ഥി​ക്കാ​മെ​ന്ന് എം​എ​ല്‍​എ അ​റി​യി​ച്ചു.
ഓ​ണ്‍​ലൈ​ന്‍ സൗ​ക​ര്യ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് മാ​താ​പി​താ​ക്ക​ള്‍​ക്ക് വി​ളി​ക്കാ​വു​ന്ന ന​മ്പ​രു​ക​ള്‍: ആ​റ​ന്‍​മു​ള, മെ​ഴു​വേ​ലി, കു​ള​ന​ട പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ ഉ​ള്ള​വ​ര്‍​ക്ക്- 9061579208.പ​ത്ത​നം​തി​ട്ട, ഓ​മ​ല്ലൂ​ര്‍- 9744821961. ചെ​ന്നീ​ര്‍​ക്ക​ര, ഇ​ല​ന്തൂ​ര്‍, നാ​ര​ങ്ങാ​നം, കോ​ഴ​ഞ്ചേ​രി, മ​ല്ല​പ്പു​ഴ​ശേ​രി- 9447561710. ഇ​ര​വി​പേ​രൂ​ര്‍, കോ​യി​പ്രം, തോ​ട്ട​പ്പു​ഴ​ശേ​രി- 9747824324.