കോ​വി​ഡ് പോ​രാ​ട്ട​ത്തി​ൽ പി​ന്തു​ണ​യു​മാ​യി പു​ഷ്പ​ഗി​രി ആ​ശു​പ​ത്രി
Wednesday, June 3, 2020 9:51 PM IST
തി​രു​വ​ല്ല: കോ​വി​ഡ് 19 പോ​രാ​ട്ട​ത്തി​ൽ പ​ത്ത​നം​തി​ട്ട ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തോ​ടും ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രോ​ടു​മൊ​പ്പം കൈ​കോ​ർ​ത്തു പു​ഷ്പ​ഗി​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യും. കോ​വി​ഡ് 19 എ​ന്ന മ​ഹാ​മാ​രി​യെ പി​ടി​ച്ചു​കെ​ട്ടാ​ൻ പ​ത്ത​നം​തി​ട്ട ക​ള​ക്ട​റേ​റ്റ് ഓ​ഫി​സി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന കോ​വി​ഡ് 19 സ​ർ​വെ​യ​ല​ൻ​സ് യൂ​ണി​റ്റ് - ഡി​സ്ട്രി​ക്ട് ക​ൺ​ട്രോ​ൾ സെ​ൽ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ക​ഴി​ഞ്ഞ മൂ​ന്നു മാ​സ​ത്തോ​ള​മാ​യി പു​ഷ്പ​ഗി​രി ക​മ്യൂ​ണി​റ്റി മെ​ഡി​സി​ൻ വി​ഭാ​ഗം ഡോ​ക്‌​ടേ​ഴ്‌​സും സേ​വ​നം ചെ​യ്തു​കൊ​ണ്ടി​രി​ക്കു​ന്നു. പു​ഷ്പ​ഗി​രി ആ​ശു​പ​ത്രി ക​മ്യൂ​ണി​റ്റി മെ​ഡി​സി​ൻ വി​ഭാ​ഗ​ത്തി​ലെ ഡോ​ക്ട​ർ​മാ​രാ​യ സോ​നു സോ​മ​ൻ, രാ​ഹു​ൽ എ​സ്.​പി​ള്ള, ജി​തി​ൻ ഖാ​ദ​ർ, സ​ഹ്യ എ​സ്.​ദേ​വ്, അ​ല​ൻ കു​ര്യാ​ക്കോ​സ്, ആ​ര്യ സെ​റി​ൻ രാ​ജു, സേ​റ മാ​മ​ച്ച​ൻ, മി​നു ഡേ​വി​സ്, ഐ​ശ്വ​ര്യ പി. ​എ​ന്നി​വ​രാ​ണ് ജി​ല്ലാ കോ​വി​ഡ് ക​ൺ​ട്രോ​ൾ സെ​ല്ലി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.