ക്വാ​റ​ന്‍റൈ​ൻ കാ​ലാ​വ​ധി ദീ​ർ​ഘി​പ്പി​ക്ക​ണം: ബാ​ബു ജോ​ർ​ജ് ‌
Tuesday, June 2, 2020 10:05 PM IST
പ​ത്ത​നം​തി​ട്ട: പ​തി​നാ​ലു ദി​വ​സം ക്വാ​റ​ന്‍റൈ​നി​ല്‍ ക​ഴി​ഞ്ഞ് പു​റ​ത്തി​റ​ങ്ങി​യ യു​വ​തി​ക്ക് ജി​ല്ല​യി​ല്‍ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ ക്വാ​റ​ന്‍റൈ​ന്‍ 28 ദി​വ​സ​മാ​ക്ക​ണ​മെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് ബാ​ബു ജോ​ര്‍​ജ് ആ​വ​ശ്യ​പ്പെ​ട്ടു.‌ക്വാ​റ​ന്‍റൈ​നി​ല്‍ ക​ഴി​യു​ന്ന​വ​ര്‍​ക്ക് മ​തി​യാ​യ സം​ര​ക്ഷ​ണ​മോ, അ​വ​രെ ശ​രി​യാ​യ രീ​തി​യി​ല്‍ നി​രീ​ക്ഷി​ക്കു​ന്ന​തി​നോ സം​വി​ധാ​ന​മി​ല്ല. സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ച്ചു​ള്ള യാ​ത്ര​ക​ള്‍ പോ​ലീ​സ് ഉ​റ​പ്പു​വ​രു​ത്തു​ന്നി​ല്ല. പൊ​തു​ഇ​ട​ങ്ങ​ളി​ല്‍ കോ​വി​ഡ് റി​പ്പോ​ര്‍​ട്ട് ചെ​യ്ത സ​മ​യ​ത്തു​ണ്ടാ​യി​രു​ന്ന​തു പോ​ലു​ള്ള കൈ ​ക​ഴു​കാ​നു​ള്ള സൗ​ക​ര്യ​ങ്ങ​ള്‍ ജി​ല്ല​യി​ല്‍ എ​വി​ടെ​യു​മി​ല്ല. പൊ​തു ഇ​ട​ങ്ങ​ളി​ല്‍ ഒ​രി​ട​ത്തും സാ​നി​റ്റൈ​സ​ര്‍ ഉ​പ​യോ​ഗി​ക്കു​ന്നി​ല്ല. സാ​മൂ​ഹ വ്യാ​പ​നം ത​ട​യു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ ജി​ല്ലാ ഭ​ര​ണ​കൂ​ടം ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ‌ആ​ഭ്യ​ന്ത​ര വ​കു​പ്പ് വാ​ട​ക​യ്ക്ക് എ​ടു​ത്തി​ട്ടു​ള്ള ഹെ​ലി​കോ​പ്റ്റ​റി​ല്‍ ചീ​ഫ് സെ​ക്ര​ട്ട​റി​യും സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​യും പ​മ്പ​യി​ല്‍ എ​ത്തി​യ​ത് എ​ന്തി​നാ​ണെ​ന്ന് വ്യ​ക്ത​മാ​ക്ക​ണം. കോ​വി​ഡ് കാ​ല​ത്തെ ഉ​ല്ലാ​സ പ​റ​ക്ക​ലാ​ണി​തെ​ന്ന് അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. ‌