മലയോര കോ​സ്‌​വേ​ക​ള്‍​ക്ക് പ​ക​രം പു​തി​യ പാ​ല​ങ്ങ​ള്‍; ന​ട​പ​ടി​ക​ള്‍​ക്ക് തു​ട​ക്കമായി ‌
Tuesday, June 2, 2020 10:04 PM IST
റാ​ന്നി: ഏ​യ്ഞ്ച​ല്‍​വാ​ലി, അ​റ​യാ​ഞ്ഞി​ലി​മ​ണ്‍, കു​രു​മ്പ​ന്‍​മൂ​ഴി എ​ന്നീ മൂ​ന്ന് കോ​സ്‌​വേ​ക​ള്‍​ക്ക് പ​ക​രം പു​തി​യ പാ​ല​ങ്ങ​ള്‍ നി​ര്‍​മി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍​ക്ക് തു​ട​ക്ക​മാ​യി. പാ​ല​ങ്ങ​ള്‍ നി​ര്‍​മി​ക്കാ​ന്‍ ഉ​ദ്ദേ​ശി​ക്കു​ന്ന സ്ഥ​ല​ത്തെ സ​ര്‍​വേ ന​ട​പ​ടി​ക​ളാ​ണ് ആ​രം​ഭി​ച്ച​ത്.
ക​ഴി​ഞ്ഞ​യാ​ഴ്ച ഏ​യ്ഞ്ച​ല്‍​വാ​ലി കോ​സ്‌​വേ​യ്ക്ക് പ​ക​രം പാ​ലം പ​ണി​യാ​ന്‍ ഉ​ദ്ദേ​ശി​ക്കു​ന്ന സ്ഥ​ല​ത്തെ സ​ര്‍​വേ ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തീ​ക​രി​ച്ചി​രു​ന്നു. അ​റ​യാ​ഞ്ഞി​ലി​മ​ണ്‍ പാ​ല​ത്തി​ന്‍റെ സ​ര്‍​വേ ന​ട​പ​ടി​ക​ളാ​ണ് ഇ​പ്പോ​ള്‍ ന​ട​ക്കു​ന്ന​ത്. വെ​ള്ളി​യാ​ഴ്ച കു​രു​മ്പ​ന്‍ മൂ​ഴി​യി​ല്‍ പു​തി​യ പാ​ലം നി​ര്‍​മി​ക്കു​ന്ന സ്ഥ​ല​ത്തെ സ​ര്‍​വേ ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ക്കും. സ​ര്‍​വേ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പാ​ലം എ​വി​ടെ നി​ര്‍​മി​ക്ക​ണ​മെ​ന്ന് തീ​രു​മാ​നി​ക്കു​ന്ന​ത്. തു​ട​ര്‍​ന്നാ​ണ് പാ​ല​ത്തി​നാ​യി ഇ​ന്‍​വെ​സ്റ്റി​ഗേ​ഷ​ന്‍ ത​യാ​റാ​ക്കി ബ്രി​ഡ്ജ​സ് ചീ​ഫ് എ​ന്‍​ജി​നീ​യ​ര്‍ സ​ര്‍​ക്കാ​രി​ന് സ​മ​ര്‍​പ്പി​ക്കു​ന്ന​ത്. ‌
നേ​ര​ത്തെ മാ​ട​മ​ണ്‍, കി​സു​മം, മ​ണി​യാ​ര്‍ പാ​ല​ങ്ങ​ളു​ടെ സ​ര്‍​വേ​യും ഇ​ന്‍​വെ​സ്റ്റി​ഗേ​ഷ​ന്‍ ന​ട​പ​ടി​ക​ളും പൂ​ര്‍​ത്തീ​ക​രി​ച്ചി​രു​ന്നു. മ​ണി​യാ​ര്‍, മാ​ട​മ​ണ്‍ എ​ന്നി​വി​ട​ങ്ങ​ളി​ലെ പാ​ലം നി​ര്‍​മാ​ണം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ റീ​ബി​ല്‍​ഡ് കേ​ര​ള പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.
കി​സു​മം പാ​ലം ബ​ജ​റ്റ് വി​ഹി​ത​ത്തി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തു​ന്ന​തി​ന് സ​ര്‍​ക്കാ​രി​ന്‍റെ പ​രി​ഗ​ണ​ന​യ്ക്ക് സ​മ​ര്‍​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. 2018ലെ ​മ​ഹാ​പ്ര​ള​യ​ത്തി​ല്‍ മൂ​ന്നു വ​ശ​ങ്ങ​ളി​ൽ വ​ന​വും ഒ​രു​വ​ശം പ​മ്പാ ന​ദി​യാ​ലും ചു​റ്റ​പ്പെ​ട്ട പ്ര​ദേ​ശ​ങ്ങ​ളാ​യ അ​റ​യ​ഞ്ഞാ​ലി​മ​ൺ, പ​മ്പാ​വാ​ലി, കു​രു​മ്പ​ന്‍​മൂ​ഴി, മേ​ഖ​ല​ക​ള്‍ ആ​ഴ്ച​ക​ളോ​ളം ഒ​റ്റ​പ്പെ​ട്ടു​പോ​യി​രു​ന്നു. ഹെ​ലി​കോ​പ്റ്റ​റി​ലാ​ണ് അ​ന്ന് ഭ​ക്ഷ​ണ​വും മ​റ്റ് അ​വ​ശ്യ സാ​ധ​ന​ങ്ങ​ളും എ​ത്തി​ച്ചു ന​ല്‍​കി​യ​ത്. അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ത്തി​ല്‍ ആ​ശു​പ​ത്രി​യി​ല്‍ പോ​കാ​ന്‍ പോ​ലും പ്ര​ദേ​ശ​വാ​സി​ക​ൾ വ​ള​രെ​യ​ധി​കം ബു​ദ്ധി​മു​ട്ടി. ‌പാ​ല​ങ്ങ​ള്‍ നി​ര്‍​മി​ക്കു​ക മാ​ത്ര​മാ​ണ് ഏ​ക പോം​വ​ഴി​യെ​ന്ന് രാ​ജു ഏ​ബ്ര​ഹാം എം​എ​ൽ​എ മു​ഖേ​ന സ​ർ​ക്കാ​രി​ലേ​ക്ക് ന​ൽ​കി​യ നി​ർ​ദേ​ശ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പാ​ല​ത്തി​ന്‍റെ ഇ​ന്‍​വെ​സ്റ്റി​ഗേ​ഷ​ന്‍ ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ക്കാ​ന്‍ മ​ന്ത്രി ജി. ​സു​ധാ​ക​ര​ന്‍ ഉ​ത്ത​ര​വി​ട്ട​ത്.
കി​സു​മം, കു​രു​മ്പ​ന്‍​മൂ​ഴി, അ​റ​യാ​ഞ്ഞി​ലി​മ​ണ്‍, ഏ​യ്ഞ്ച​ല്‍​വാ​ലി എ​ന്നി​വ​യു​ടെ നി​ര്‍​മാ​ണം മു​ഖ്യ​മ​ന്ത്രി​യു​ടെ റീ​ബി​ല്‍​ഡ് കേ​ര​ള പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്താ​ന്‍ അ​ഭ്യ​ർ​ഥി​ച്ച​താ​യി എം​എ​ൽ​എ പ​റ​ഞ്ഞു. ‌