നി​ക്ഷേ​പ​ത്ത​ട്ടി​പ്പു​കേ​സി​ൽ ഉ​ണ്ണി​കൃ​ഷ്ണ​നെ തി​രു​വ​ല്ല​യി​ല്‍ എ​ത്തി​ച്ച് തെ​ളി​വെ​ടു​ത്തു
Tuesday, June 2, 2020 10:04 PM IST
തി​രു​വ​ല്ല: നൂ​റു​കോ​ടി​യോ​ളം രൂ​പ​യു​ടെ നി​ക്ഷേ​പ​ത്ത​ട്ടി​പ്പു ന​ട​ത്തി​യ കേ​സി​ൽ കേ​ര​ള ഹൗ​സിം​ഗ് ഫി​നാ​ൻ​സ് കോ​ർ​പ​റേ​ഷ​ൻ ഉ​ട​മ ഉ​ണ്ണി​കൃ​ഷ്ണ(56)​നെ തി​രു​വ​ല്ല ക​ച്ചേ​രി​പ്പ​ടി​യി​ലെ ബ്രാ​ഞ്ചി​ല്‍ തെ​ളി​വെ​ടു​പ്പി​നാ​യി ഇ​ന്ന​ലെ എ​ത്തി​ച്ച​പ്പോ​ള്‍ നി​ര​വ​ധി​യാ​ളു​ക​ൾ സ്ഥ​ല​ത്തു സം​ഘ​ടി​ച്ചി​രു​ന്നു. നി​ക്ഷേ​പ​ക​രു​ടെ പ​ണം എ​ങ്ങ​നെ തി​രി​ച്ചു ന​ല്‍​കു​മെ​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ചോ​ദി​ച്ച​പ്പോ​ള്‍ ഉ​ണ്ണി​കൃ​ഷ്ണ​ന്‍ പാ​പ്പ​ര്‍ ഹ​ര്‍​ജി​യു​ടെ പ​ക​ര്‍​പ്പാ​ണ് നീ​ട്ടി കാ​ണി​ച്ച​ത്. ഇ​യാ​ള്‍​ക്കെ​തി​രെ തി​രു​വ​ല്ല പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ മാ​ത്രം ഇ​തു വ​രെ മു​പ്പ​തോ​ളം പ​രാ​തി​ക​ളാ​ണ് ല​ഭി​ച്ചി​രി​ക്കു​ന്ന​ത്.
കേ​ര​ള ഹൗ​സിം​ഗ് ഫി​നാ​ന്‍​സ് കോ​ർ​പ​റേ​ഷ​ന്‍ ലി​മി​റ്റ​ഡ് എ​ന്ന സ്ഥാ​പ​നം ന​ട​ത്തി​യി​രു​ന്ന പ​ത്ത​നം​തി​ട്ട ചൂ​ര​ക്കോ​ട് സ്വ​ദേ​ശി​യാ​ണ് ഉ​ണ്ണി​കൃ​ഷ്ണ​ന്‍. സ​ര്‍​ക്കാ​ര്‍ സ്ഥാ​പ​ന​ത്തി​ന്‍റെ പേ​രി​നോ​ടു സാ​മ്യം തോ​ന്നു​ന്ന വി​ധ​ത്തി​ലാ​ണ് സ്ഥാ​പ​നം തു​ട​ങ്ങി​യ​ത്. കേ​ര​ള​ത്തി​ലും ത​മി​ഴ്‌​നാ​ട്ടി​ലു​മാ​യി 29 ശാ​ഖ​ക​ളു​ണ്ട്. 14 ശ​ത​മാ​നം പ​ലി​ശ​യ്ക്കു സ്ഥി​ര നി​ക്ഷേ​പ​ങ്ങ​ള്‍ സ്വീ​ക​രി​ച്ചി​രു​ന്നു. പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ നി​ന്നു പെ​ന്‍​ഷ​ന്‍ ആ​കു​ന്ന​വ​രെ​യാ​ണ് പ്ര​ധാ​ന​മാ​യും വ​ല​യി​ലാ​ക്കി​യ​ത്. വി​ര​മി​ക്കു​മ്പോ​ള്‍ ല​ഭി​ക്കു​ന്ന തു​ക നി​ക്ഷേ​പി​ച്ചാ​ല്‍ ഓ​രോ മാ​സ​വും ശ​മ്പ​ളം പോ​ലെ തു​ക തി​രി​കെ ന​ല്‍​കു​മെ​ന്നു തെ​റ്റി​ധ​രി​പ്പി​ച്ചു. സ്ഥാ​പ​ന​ത്തി​ൽ ആ​റു​ല​ക്ഷം രൂ​പ​വ​രെ നി​ക്ഷേ​പി​ച്ച​വ​രു​ണ്ട്. ആ​റ് ല​ക്ഷം രൂ​പ വ​രെ നി​ക്ഷേ​പി​ച്ച​വ​രു​ണ്ട്. ആ​ദ്യ മാ​സ​ങ്ങ​ളി​ല്‍ കൃ​തൃ​മാ​യി പ​ലി​ശ കൊ​ടു​ത്ത് ആ​ളു​ക​ളു​ടെ വി​ശ്വാ​സം പി​ടി​ച്ചു പ​റ്റു​ക​യും ഇ​വ​രി​ലൂ​ടെ കൂ​ടു​ത​ല്‍ പേ​രു​ടെ നി​ക്ഷേ​പം സ​മാ​ഹ​രി​ക്കു​ക​യും ചെ​യ്തു. കൃ​ത്യ​സ​മ​യ​ത്തു പ​ലി​ശ ല​ഭി​ക്കാ​താ​യ​തോ​ടെ പ​രാ​തി​യു​യ​ര്‍​ന്നു. പി​ന്നീ​ട് കോ​ടി​ക​ളു​മാ​യി ഇ​യാ​ള്‍ മു​ങ്ങി​യെ​ന്നാ​ണ് നി​ക്ഷേ​പ​ക​ര്‍​ക്ക് വി​വ​രം ല​ഭി​ച്ച​ത്. എ​റ​ണാ​കു​ളം ബ്രാ​ഞ്ചി​ലെ ഇ​ട​പാ​ടു​കാ​രു​ടെ പ​രാ​തി​യെ തു​ട​ര്‍​ന്ന് എ​റ​ണാ​കു​ളം സെ​ന്‍​ട്ര​ല്‍ പോ​ലീ​സ് ക​ഴി​ഞ്ഞ മാ​സം ഉ​ണ്ണി​കൃ​ഷ്‌​നെ വാ​ട​ക വീ​ട്ടി​ല്‍ നി​ന്നു​മാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. തു​ട​ര്‍​ന്ന് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ ഇ​യാ​ള്‍ കാ​ക്ക​നാ​ട് സ​ബ് ജ​യി​ലി​ല്‍ റി​മാ​ൻ​ഡി​ലാ​യി​രു​ന്നു. അ​വി​ടെ നി​ന്നു​മാ​ണ് തി​രു​വ​ല്ല സ്റ്റേ​ഷ​നി​ലെ പ​രാ​തി​ക​ളി​ന്‍​മേ​ല്‍ കോ​ട​തി മു​ഖേ​ന തി​രു​വ​ല്ല പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങി തെ​ളി​വെ​ടു​പ്പി​നാ​യി കൊ​ണ്ടു​വ​ന്ന​ത്.