വ്യാ​ജ​സ​ന്ദേ​ശ​ങ്ങ​ള്‍ പ്ര​ച​രി​പ്പി​ക്കു​ന്ന​വ​ര്‍​ക്കെ​തി​രെ ക​ര്‍​ശ​ന ന​ട​പ​ടി​യെ​ടു​ക്കും: ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി
Tuesday, June 2, 2020 10:04 PM IST
പ​ത്ത​നം​തി​ട്ട: അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളെ തെ​റ്റി​ധ​രി​പ്പി​ക്കു​ന്ന ത​ര​ത്തി​ൽ സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യും എ​സ്എം​എ​സ് വ​ഴി​യും വ്യാ​ജ​സ​ന്ദേ​ശ​ങ്ങ​ള്‍ പ്ര​ച​രി​പ്പി​ക്കു​ന്ന​വ​ര്‍​ക്കെ​തി​രെ ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ജി​ല്ലാ പോ​ലീ​സ്മേ​ധാ​വി കെ.​ജി. സൈ​മ​ണ്‍ അ​റി​യി​ച്ചു. 65 വ​യ​സി​നു മു​ക​ളി​ലു​ള്ള​വ​രും 10 വ​യ​സി​നു താ​ഴെ​യു​ള്ള​വ​രും വീ​ടു​ക​ളി​ല്‍ ത​ന്നെ ക​ഴി​യു​ന്ന​ത് ജ​ന​മൈ​ത്രി പോ​ലീ​സ് ഉ​റ​പ്പാ​ക്കും. ഇ​തി​നു പോ​ലീ​സ് വോ​ള​ണ്ടി​യ​ര്‍​മാ​രു​ടെ സേ​വ​നം പ്ര​യോ​ജ​ന​പ്പെ​ടു​ത്തും. ഗു​രു​ത​ര രോ​ഗ​മു​ള്ള ചെ​റു​പ്പ​ക്കാ​രാ​യ ആ​ളു​ക​ളും പു​റ​ത്തി​റ​ങ്ങ​രു​ത്. ഇ​ക്കാ​ര്യ​ത്തി​ലും പോ​ലീ​സ് ശ്ര​ദ്ധ​ചെ​ലു​ത്തും. ബ​സ്, ഓ​ട്ടോ​റി​ക്ഷ സ​ര്‍​വീ​സു​ക​ള്‍ എ​ല്ലാ നി​ബ​ന്ധ​ന​ക​ളുംപാ​ലി​ക്കു​ക​യും പു​റ​ത്തി​റ​ങ്ങു​ ന്ന എ​ല്ലാ​വ​രും ശു​ചി​ത്വ​മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ അ​നു​സ​രി​ക്കു​ക​യും ചെ​യ്യു​ന്നു​ണ്ടോ​യെ​ന്ന് പോ​ലീ​സ് പ​രി​ശോ​ധി​ക്കു​മെ​ന്നും ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി വ്യ​ക്ത​മാ​ക്കി. മാ​സ്‌​ക് ധ​രി​ക്കാ​ത്ത​തി​നാ​ല്‍ ഇ​ന്ന​ലെ 90 പേ​ര്‍​ക്ക് നോ​ട്ടീ​സ് ന​ല്‍​കി​യ​താ​യും ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി അ​റി​യി​ച്ചു.