കോ​ട്ടാ​ങ്ങ​ലി​ൽ സെ​ക്ര​ട്ട​റി​ അവധിയിൽ, ഭ​ര​ണ​ക​ക്ഷി​യി​ൽ പോ​ര് മു​റു​കി
Tuesday, June 2, 2020 10:04 PM IST
കോ​ട്ടാ​ങ്ങ​ൽ: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ പ്ര​സി​ഡ​ന്‍റു​മാ​യു​ള്ള അ​ഭി​പ്രാ​യ വ്യ​ത്യാ​സ​ത്തെ തു​ട​ർ​ന്ന് സെ​ക്ര​ട്ട​റി​യെ മാ​റ്റി. സെ​ക്ര​ട്ട​റി അ​വ​ധി​യി​ൽ പ്ര​വേ​ശി​ച്ചി​രി​ക്കു​ക​യാ​ണ്. കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​ർ തു​റ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​സി​ഡ​ന്‍റോ വൈ​സ് പ്ര​സി​ഡ​ന്‍റോ അ​റി​ഞ്ഞി​ല്ലെ​ന്ന​താ​ണ് ഒ​ടു​വി​ൽ അ​ഭി​പ്രാ​യ​വ്യ​ത്യാ​സം രൂ​ക്ഷ​മാ​ക്കി​യ​ത്. എ​ന്നാ​ൽ നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ അ​ടി​യ​ന്ത​ര​മാ​യി എ​ഗ്രി​മെ​ന്‍റ് വ​യ്ക്കേ​ണ്ടി​വ​ന്ന​തി​നാ​ലാ​ണ് പ്ര​സി​ഡ​ന്‍റി​നെ അ​റി​യി​ക്കാ​ൻ വൈ​കി​യ​തെ​ന്ന് സെ​ക്ര​ട്ട​റി പ​റ​യു​ന്നു. നേ​ര​ത്തെ പാ​റ​മ​ട ലൈ​സ​ൻ​സ് സം​ബ​ന്ധി​ച്ച വി​ഷ​യ​ത്തി​ലും പ്ര​സി​ഡ​ന്‍റും സെ​ക്ര​ട്ട​റി​യും ത​മ്മി​ൽ ത​ർ​ക്കം ഉ​ണ്ടാ​യി​രു​ന്നു.
ഇ​തി​നി​ടെ പ്ര​സി​ഡ​ന്‍റ്, വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ങ്ങ​ൾ ഘ​ട​ക​ക​ക്ഷി​ക​ൾ കൈ​യാ​ളു​ന്ന​തി​ൽ കോ​ണ്‍​ഗ്ര​സി​നു​ള്ളി​ൽ അ​മ​ർ​ഷം രൂ​ക്ഷ​മാ​ണ്. യു​ഡി​എ​ഫ് നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള ഭ​ര​ണ​സ​മി​തി​യി​ൽ പാ​ർ​ട്ടി തീ​രു​മാ​ന​ങ്ങ​ൾ​ക്ക് യാ​തൊ​രു വി​ല​യു​മി​ല്ലാ​ത്ത സ്ഥി​തി​യാ​ണെ​ന്ന അ​ഭി​പ്രാ​യം കോ​ണ്‍​ഗ്ര​സി​ലു​ണ്ട്. തെ​ര​ഞ്ഞെ​ടു​പ്പ് വ​ർ​ഷ​മാ​യ​തി​നാ​ൽ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ൽ മു​ന്ന​ണി നേ​തൃ​ത്വ​ത്തി​ൽ നി​ന്നു​ണ്ടാ​ക​ണ​മെ​ന്ന് കോ​ണ്‍​ഗ്ര​സ് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. കേ​ര​ള കോ​ണ്‍​ഗ്ര​സ് എ​മ്മി​ലെ ബി​ന്ദു ദേ​വ​രാ​ജ​ൻ പ്ര​സി​ഡ​ന്‍റും മു​സ്‌​ലിം​ലീ​ഗി​ലെ സ​ലിം വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​യാ​ണ് ഭ​ര​ണം ന​ട​ത്തു​ന്ന​ത്. കോ​ണ്‍​ഗ്ര​സി​ന് ഭ​ര​ണ​സ​മി​തി​യി​ൽ നാ​ല് അം​ഗ​ങ്ങ​ളു​ണ്ട്. കേ​ര​ള കോ​ണ്‍​ഗ്ര​സി​ന് മൂ​ന്നും ലീ​ഗി​ന് ര​ണ്ടും അം​ഗ​ങ്ങ​ളാ​ണു​ള്ള​ത്.