പ​ത്ത​നം​തി​ട്ട​യെ ഒ​പ്പി​യെ​ടു​ത്ത് കാ​ര്‍​ട്ടൂ​ണ്‍ മ​തി​ല്‍
Tuesday, June 2, 2020 10:04 PM IST
പ​ത്ത​നം​തി​ട്ട: കോ​വി​ഡ് 19 പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന ബോ​ധ​വ​ത്ക​ര​ണ സ​ന്ദേ​ശ​ങ്ങ​ളും കാ​ര്‍​ട്ടൂ​ണും അ​ട​ങ്ങി​യ പ​ത്ത​നം​തി​ട്ട എ​ആ​ര്‍ ക്യാ​മ്പി​ന്‍റെ മ​തി​ലി​ല്‍ കാ​ര്‍​ട്ടൂ​ണ്‍ വ​ര​ച്ച് ക​ലാ​കാ​ര​ന്മാ​ര്‍ നാ​ടി​നു സ​മ​ര്‍​പ്പി​ച്ചു. കേ​ര​ള കാ​ര്‍​ട്ടൂ​ണ്‍ അ​ക്കാ​ഡ​മി​യും സാ​മൂ​ഹ്യ സു​ര​ക്ഷാ മി​ഷ​നും സം​യു​ക്ത​മാ​യാ​ണ് കാ​ര്‍​ട്ടൂ​ണ്‍ മ​തി​ല്‍ ത​യാ​റാ​ക്കി​യ​ത്. അ​ക്കാ​ദ​മി​യു​ടെ പ്ര​ഗ​ത്ഭ​രാ​യ 11 ക​ലാ​കാ​ര​ന്‍​മാ​രാ​യ പ്ര​താ​പ​ന്‍ പു​ളി​മാ​ത്ത്, അ​നൂ​പ് രാ​ധാ​കൃ​ഷ്ണ​ന്‍, ഡാ​വി​ഞ്ചി സു​രേ​ഷ്, ഫാ. ​ജോ​സ് പു​ന്ന​മ​ഠം, ഷാ​ജി സീ​ത​ത്തോ​ട്, സു​ഭാ​ഷ് ക​ല്ലൂ​ര്‍, ര​തീ​ഷ് ര​വി, സ​നീ​ഷ് ദി​വാ​ക​ര​ന്‍, സ​ജീ​വ് ശൂ​ര​നാ​ട്, സു​രേ​ഷ് ഹ​രി​പ്പാ​ട്, പ​ന്ത​ളം ബാ​ബു തു​ട​ങ്ങി​യ​വ​രാ​ണ് കാ​ര്‍​ട്ടൂ​ണു​ക​ള്‍ വ​ര​ച്ച​ത്.

കോ​വി​ഡി​നെ അ​തി​ജീ​വി​ച്ച 93 കാ​ര​ന്‍ തോ​മ​സും 88 കാ​രി മ​റി​യാ​മ്മ​യും കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ന്‍റെ കാ​ര്‍​ട്ടൂ​ണ്‍ മ​തി​ലി​ല്‍ തെ​ളി​ഞ്ഞു. എ​സ്എം​എ​സ് എ​ന്ന സു​ര​ക്ഷാ മ​ന്ത്രം പ​റ​ഞ്ഞ് ക്രി​സോ​സ്റ്റം വ​ലി​യ മെ​ത്രാ​പ്പോ​ലീ​ത്ത​യും ഈ ​ക​ളി ജ​യി​ക്കാ​ന്‍ മാ​ത്രം ക​ളി​ക്കു​ന്ന​താ​ണെ​ന്ന പ​ഞ്ച് ഡ​യ​ലോ​ഗു​മാ​യി മോ​ഹ​ന്‍​ലാ​ലും മ​തി​ലി​ലു​ണ്ട്. പ​ത്ത​നം​തി​ട്ട​യി​ലെ പ്രി​യ വ്യ​ക്തി​ത്വ​ങ്ങ​ളെ​യും ഭാ​ഷാ​ശൈ​ലി​യെ​യു​മാ​ണ് കാ​ര്‍​ട്ടൂ​ണി​സ്റ്റു​ക​ള്‍ ഏ​റെ​യും വ​ര​ച്ച​ത്. ക്രി​സോ​സ്റ്റം മെ​ത്രാ​പ്പോ​ലീ​ത്ത​യെ ചി​ത്രീ​ക​രി​ച്ച​ത് കാ​ര്‍​ട്ടൂ​ണി​സ്റ്റ് കൂ​ടി​യാ​യ, മാ​ര്‍​ത്തോ​മാ സ​ഭ​യു​ടെ അ​നി​മേ​ഷ​ന്‍ വി​ഭാ​ഗം ഡ​യ​റ​ക്ട​ര്‍ ഫാ. ​ജോ​സ് പു​ന​മ​ഠ​മാ​ണ്.

കോ​വി​ഡ് കി​ല്ല​റാ​യി സോ​പ്പും മാ​സ്‌​കും സാ​നി​റ്റൈ​സ​റു​മാ​യി വ​രു​ന്ന പ​വ​നാ​യി​യാ​യി ക്യാ​പ്റ്റ​ന്‍ രാ​ജു​വും മ​തി​ലി​ല്‍ തെ​ളി​ഞ്ഞു. കാ​ര്‍​ട്ടൂ​ണി​നൊ​പ്പം ക​രു​ത​ലും എ​ന്ന ആ​ശ​യം മു​ന്‍​നി​ര്‍​ത്തി​യാ​ണ് കാ​ര്‍​ട്ടൂ​ണ്‍ മ​തി​ല്‍ ത​യാ​റാ​ക്കി​യി​ട്ടു​ള്ള​തെ​ന്ന് അ​ക്കാ​ദ​മി ചെ​യ​ര്‍​മാ​ന്‍ ബി. ​ഉ​ണ്ണി​കൃ​ഷ്ണ​ന്‍ പ​റ​ഞ്ഞു. വീ​ണാ ജോ​ർ​ജ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ജി​ല്ലാ ക​ള​ക്ട​ര്‍ പി.​ബി. നൂ​ഹ്, ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി കെ.​ജി. സൈ​മ​ണ്‍, ജി​ല്ലാ സാ​മൂ​ഹി​ക സു​ര​ക്ഷാ മി​ഷ​ന്‍ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ എ.​എ​ല്‍. പ്രീ​ത, കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ പ്രേ​മ​കു​മാ​രി പ​ങ്കെ​ടു​ത്തു.