ട്രെ​യി​ന്‍ മാ​ര്‍​ഗം പ​ത്ത​നം​തി​ട്ട​യി​ലേ​ക്ക് 17 പേ​ര്‍ കൂ​ടി ‌
Monday, June 1, 2020 9:50 PM IST
പ​ത്ത​നം​തി​ട്ട: ബീ​ഹാ​റി​ലെ പു​നി​യ തി​രു​വ​ന​ന്ത​പു​രം സ്പെ​ഷ​ല്‍ ട്രെ​യി​നി​ല്‍ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്ന് ഇ​ന്ന​ലെ രാ​വി​ലെ എ​റ​ണാ​കു​ളം, തി​രു​വ​ന​ന്ത​പു​രം റെ​യി​ല്‍​വേ സ്റ്റേ​ഷ​നു​ക​ളി​ലാ​യി പ​ത്ത​നം​തി​ട്ട ജി​ല്ല​ക്കാ​രാ​യ 17 പേ​ര്‍​കൂ​ടി എ​ത്തി. ഇ​വ​രി​ല്‍ ഏ​ഴു പേ​ര്‍ കോ​വി​ഡ് കെ​യ​ര്‍ സെന്‍റ​റു​ക​ളി​ലും പ​ത്തു പേ​ര്‍ വീ​ടു​ക​ളി​ലും നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യു​ന്നു.‌

മ​ര​ങ്ങ​ള്‍ വെ​ട്ടി​മാ​റ്റ​ണം ‌

പു​ല്ലാ​ട്: കോ​യി​പ്രം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​ദേ​ശ​ത്ത് ജീ​വ​നും സ്വ​ത്തി​നും ഭീ​ഷ​ണി​യാ​യി അ​പ​ക​ടാ​വ​സ്ഥ​യി​ല്‍ നി​ല്‍​ക്കു​ന്ന എ​ല്ലാ മ​ര​ങ്ങ​ളും ഉ​ട​മ​സ്ഥ​ര്‍ സ്വ​ന്തം ഉ​ത്ത​ര​വാ​ദി​ത്വ​ത്തി​ല്‍ മു​റി​ച്ചു മാ​റ്റു​ക​യോ അ​പ​ക​ടാ​വ​സ്ഥ ഒ​ഴി​വാ​ക്കു​ക​യോ ചെ​യ്യ​ണ​മെ​ന്നും അ​ല്ലാ​ത്ത​പ​ക്ഷം ഉ​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ള്‍​ക്ക് മ​ര​ത്തി​ന്‍റെ ഉ​ട​മ​ക​ളാ​കും ഉ​ത്ത​ര​വാ​ദി​യെ​ന്ന് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി അ​റി​യി​ച്ചു. ‌