കാ​ട്ടാ​ന​യു​ടെ മു​ന്പി​ൽ നി​ന്ന് ഓ​ടി​ ര​ക്ഷ​പെ​ടു​ന്ന​തി​നി​ടെ ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്ക് ‌
Monday, June 1, 2020 9:50 PM IST
ക​ല​ഞ്ഞൂ​ർ: പ​ഞ്ചാ​യ​ത്തി​ലെ മ​രു​തി​ക്കു​ഴി​യി​ൽ ജ​ന​വാ​സ കേ​ന്ദ്ര​ത്തി​ലി​റ​ങ്ങി​യ കാ​ട്ടാ​ന ആ​ളു​ക​ളെ ആ​ക്ര​മി​ക്കു​ക​യും കാ​ർ​ഷി​ക വി​ള​ക​ൾ ന​ശി​പ്പി​ക്കു​ക​യും ചെ​യ്തു. ആ​ക്ര​മ​ണ​ത്തി​ൽ പ​ഞ്ചാ​യ​ത്തം​ഗം ഉ​ൾ​പ്പെ​ടെ ര​ണ്ടു പേ​ർ​ക്ക് പ​രി​ക്കേ​റ്റു. പ​രി​ക്കേ​റ്റ പൂ​മ​രു​തി​ക്കു​ഴി അ​രു​ണോ​ദ​യ​ത്തി​ൽ രാ​ജേ​ന്ദ്ര​ൻ നാ​യ​രെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലും വാ​ർ​ഡ് മെം​ബ​ർ സ​ജീ​വ് റാ​വു​ത്ത​റെ കോ​ന്നി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു. ത​ല​യ്ക്കും നെ​ഞ്ചി​നും പ​രി​ക്കേ​റ്റ രാ​ജേ​ന്ദ്ര​ൻ നാ​യ​രെ അ​ടി​യ​ന്തി​ര ശ​സ്ത്ര​ക്രി​യ​യ​ക്ക് വി​ധേ​യ​മാ​ക്കി. ഞാ​യ​റാ​ഴ്ച രാ​ത്രി 12 ഓ​ടെ​യാ​ണ് സം​ഭ​വം. വീ​ടി​ന് സ​മീ​പ​ത്തെ കൃ​ഷി​യി​ട​ത്തി​ൽ ആ​ന​യി​റ​ങ്ങി നാ​ശ​ന​ഷ്ടം ഉ​ണ്ടാ​ക്കു​ക​യും അ​ല​റി വി​ളി​ച്ച് ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ക്കു​ന്ന​താ​യി സ​മീ​പ​വാ​സി​ക​ൾ മെം​ബ​റെ അ​റി​യി​ച്ചു. സു​ഹൃ​ത്താ​യ രാ​ജേ​ന്ദ്ര​ൻ​നാ​യ​രെ​യും കൂ​ട്ടി സ്കൂ​ട്ട​റി​ൽ പോ​കു​ന്ന​തി​നി​ടെ ആ​ന​യു​ടെ മു​ന്പി​ൽ പെ​ടു​ക​യാ​യി​രു​ന്നു. ഇ​വ​രു​ടെ​സ്കൂ​ട്ട​ർ ആ​ന കു​ത്തി മ​റി​ച്ചി​ട്ടു. അ​ക്ര​മി​ക്കാ​ൻ​ഓ​ടി അ​ടു​ത്ത​പ്പോ​ഴേ​ക്കും ര​ണ്ടു പേ​രും റ​ബ​ർ തോ​ട്ട​ത്തി​ലൂ​ടെ ഓ​ടി ര​ക്ഷ​പെ​ടു​ക​യാ​യി​രു​ന്നു. വീ​ഴ്ച​യി​ലാ​ണ് പ​രി​ക്ക്. ‌