കോ​ന്നി മെ​ഡി​ക്ക​ല്‍ കോ​ള​ജ്: മെ​ഡി​ക്ക​ൽ കൗ​ൺ​സി​ലി​ന് ജൂ​ലൈ​യി​ൽ അ​പേ​ക്ഷ ന​ൽ​കും‌
Monday, June 1, 2020 9:50 PM IST
കോ​ന്നി: കോ​ന്നി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ക്ലാ​സു​ക​ൾ ആ​രം​ഭി​ക്കു​ന്ന​തി​ലേ​ക്ക് ജൂ​ലൈ​യി​ൽ മെ​ഡി​ക്ക​ല്‍ കൗ​ണ്‍​സി​ലി​ന് അ​പേ​ക്ഷ ന​ല്‍​കു​മെ​ന്നും പ​രി​സ്ഥി​തി അ​നു​മ​തി ല​ഭി​ച്ചാ​ല്‍ ഓ​ഗ​സ്റ്റ് ആ​ദ്യം ഒ​പി പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ക്കു​മെ​ന്നും കെ.​യു. ജ​നീ​ഷ് കു​മാ​ർ എം​എ​ൽ​എ.‌ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ന്‍റെ നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ പു​രോ​ഗ​തി വി​ല​യി​രു​ത്താ​ൻ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു എം​എ​ൽ​എ. എ​ല്ലാ പ​ത്തു ദി​വ​സം ചേ​രു​മ്പോ​ഴും എം​എ​ല്‍​എ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ നി​ര്‍​മാ​ണ പു​രോ​ഗ​തി വി​ല​യി​രു​ത്തും. മെ​ഡി​ക്ക​ല്‍ കോ​ള​ജി​ന്‍റെ എ​ല്ലാ ഉ​പ​ക​രാ​റു​കാ​രു​ടെ​യും പ​ങ്കാ​ളി​ത്ത​ത്തോ​ടെ​യാ​ണ് യോ​ഗം ചേ​ര്‍​ന്ന​ത്.‌
മെ​ഡി​ക്ക​ല്‍ കോ​ള​ജ് പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ 10 വാ​ര്‍​ഡു​ക​ളു​ടെ നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​യി​ട്ടു​ണ്ട്. ഓ​രോ വാ​ര്‍​ഡി​ലും 30 രോ​ഗി​ക​ള്‍​ക്ക് കി​ട​ക്കാ​നാ​കും. ഓ​രോ വാ​ര്‍​ഡി​ലും ലാ​ബ്, ന​ഴ്‌​സിം​ഗ് സ്റ്റേ​ഷ​ന്‍, ഡോ​ക്ട​റു​ടെ മു​റി തു​ട​ങ്ങി​യ സൗ​ക​ര്യ​വും പൂ​ര്‍​ത്തി​യാ​യി. എ​ല്ലാ രോ​ഗി​ക​ള്‍​ക്കും ന​ഴ്‌​സിം​ഗ് സ്റ്റേ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ടാ​ന്‍ ബെ​ല്‍ സി​സ്റ്റ​വും ത​യാ​റാ​യി. രോ​ഗി​ക​ളു​ടെ ബ​ന്ധു​ക്ക​ള്‍​ക്ക് വി​ശ്ര​മി​ക്കാ​നു​ള്ള സ്ഥ​ല​ത്തി​ന്‍റെ പ​ണി​യും പൂ​ര്‍​ത്തി​യാ​യി.‌ ക്ലാ​സ് റൂ​മു​ക​ളു​ടെ പ​ണി​ക​ളും പൂ​ര്‍​ത്തീ​ക​രി​ച്ചു ക​ഴി​ഞ്ഞു. ആ​കെ​യു​ള്ള 10 ലി​ഫ്റ്റി​ല്‍ ഒ​ന്നാം ഘ​ട്ട​ത്തി​ല്‍ പൂ​ര്‍​ത്തി​യാ​കേ​ണ്ട​ത് നാ​ല് എ​ണ്ണ​മാ​ണ്. അ​തി​ല്‍ ര​ണ്ട് എ​ണ്ണം പൂ​ര്‍​ത്തി​യാ​യി. ര​ണ്ട് എ​ണ്ണം 10 ദി​വ​സ​ത്തി​ന​കം പ​ണി പൂ​ര്‍​ത്തി​യാ​ക്ക​ണ​മെ​ന്ന് എം​എ​ല്‍​എ നി​ര്‍​ദേ​ശം ന​ല്‍​കി. 750 കെ.​വി.​യു​ടെ ര​ണ്ടു ജ​ന​റേ​റ്റ​റി​ന്‍റെ​യും,1600 കെ​വി​യു​ടെ ര​ണ്ടു ട്രാ​ന്‍​സ്‌​ഫോ​ര്‍​മ​റി​ന്‍റെ​യും നി​ര്‍​മാ​ണം അ​വ​സാ​ന ഘ​ട്ട​ത്തി​ലാ​ണ്. അ​ത് ഈ ​മാ​സം ത​ന്നെ ക​മ്മീ​ഷ​ന്‍ ചെ​യ്യ​ണ​മെ​ന്ന് എം​എ​ല്‍​എ നി​ര്‍​ദേ​ശി​ച്ചു.‌
ജ​ല അ​ഥോ​റി​റ്റി​യു​ടെ ട്രീ​റ്റ്‌​മെ​ന്‍റ് പ്ലാ​ന്‍റ് നി​ര്‍​മാ​ണ​വും പൂ​ര്‍​ത്തി​യാ​യി വ​രു​ന്നു. പ​മ്പ് സെ​റ്റി​ന്‍റെ ഇ​ന്‍​സ്‌​പെ​ക്ഷ​നാ​യി ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഡ​ല്‍​ഹി​യി​ല്‍ പോ​കേ​ണ്ട​തു​ണ്ട്. ലോ​ക്ക്ഡൗ​ൺ ഇ​ള​വു ല​ഭി​ച്ചാ​ല്‍ ഉ​ട​ന്‍ ഇ​ന്‍​സ്‌​പെ​ക്ഷ​ന്‍ ന​ട​ത്ത​ണ​മെ​ന്ന് യോ​ഗം തീ​രു​മാ​നി​ച്ചു. ജ​ല അ​ഥോ​റി​റ്റി ഇ​ല​ക്ട്രി​സി​റ്റി ക​ണ​ക്ഷ​ന്‍ ല​ഭി​ക്കു​ന്ന​തി​നാ​യി പ​ണം അ​ട​ച്ചി​ട്ടു​ണ്ട്. ഇ​ത് ഉ​ട​ന്‍ ല​ഭ്യ​മാ​ക്കാ​ന്‍ എം​എ​ല്‍​എ ഇ​ല​ക്ട്രി​സി​റ്റി ബോ​ര്‍​ഡി​ന് നി​ര്‍​ദേ​ശം ന​ല്‍​കി.‌ 330 കോ​ടി​യു​ടെ ര​ണ്ടാം ഘ​ട്ട നി​ര്‍​മാ​ണ​ത്തി​നു​ള്ള അ​നു​മ​തി​ക്കാ​യി അ​ടു​ത്ത കി​ഫ്ബി ബോ​ര്‍​ഡി​ലേ​ക്ക് ഫ​യ​ല്‍ എ​ത്തി​യി​ട്ടു​ണ്ടെ​ന്ന് എം​എ​ല്‍​എ യോ​ഗ​ത്തെ അ​റി​യി​ച്ചു. യോ​ഗ​ത്തി​ല്‍ പ്രോ​ജ​ക്ട് മാ​നേ​ജ​ര്‍ ര​തീ​ഷ്, ഡെ​പ്യൂ​ട്ടി മാ​നേ​ജ​ര്‍ രോ​ഹി​ത്, എ​ച്ച്എ​ല്‍​എ​ല്‍ മാ​നേ​ജ​ര്‍ അ​ര്‍​ജു​ന്‍, പ്രോ​ജ​ക്ട് എ​ന്‍​ജി​നീ​യ​ര്‍ സു​മി, അ​സി​സ്റ്റ​ന്‍റ് പ്രോ​ജ​ക്ട് എ​ന്‍​ജി​നീ​യ​ര്‍ ര​തീ​ഷ്, നാ​ഗാ​ര്‍​ജ്ജു​ന പ്രോ​ജ​ക്ട് മാ​നേ​ജ​ര്‍ അ​ജ​യ​കു​മാ​ര്‍, ഡെ​പ്യൂ​ട്ടി ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ സ​ന്തോ​ഷ് തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു. ‌