ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ള്‍​ക്ക് തു​ട​ര്‍​ച്ച​യാ​യ മൂ​ന്നാം​മാ​സ​വും കാ​ഴ്ച​യു​ടെ സ​ഹാ​യ​മെ​ത്തി ‌
Sunday, May 31, 2020 9:50 PM IST
റാ​ന്നി: തു​ട​ര്‍​ച്ച​യാ​യ മൂ​ന്നാം മാ​സ​വും ശ​ബ​രി​മ​ല ഉ​ള്‍ വ​ന​ങ്ങ​ളി​ല്‍ ഒ​റ്റ​പ്പെ​ട്ടു ക​ഴി​യു​ന്ന ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ള്‍​ക്ക് സ​ഹാ​യ​മൊ​രു​ക്കി കാ​ഴ്ച നേ​ത്ര​ദാ​ന സേ​ന. ‌
കു​ട്ടി​ക​ള്‍​ക്കും മു​തി​ര്‍​ന്ന​വ​ര്‍​ക്കും ഉ​ള്‍​പ്പെ​ടെ മു​ഴു​വ​ന്‍ പേ​ര്‍​ക്കും പു​ത്ത​ന്‍ വ​സ്ത്ര​ങ്ങ​ളു​മാ​യാ​ണ് പി​എ​സ്‌​സി അം​ഗ​വും കാ​ഴ്ച നേ​ത്ര​ദാ​ന സേ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യു​മാ​യ റോ​ഷ​ന്‍ റോ​യി മാ​ത്യു​വി​ന്റ നേ​തൃ​ത്വ​ത്തി​ല്‍ ഇ​വ​രു​ടെ കൂ​ര​ക​ളി​ലെ​ത്തി ന​ല്‍​കി​യ​ത്. ളാ​ഹ , രാ​ജ​മ്പാ​റ, ക​ല്ലു​ന്തോ​ട്, പ്ലാ​പ്പ​ള്ളി, മ​ഞ്ഞ​ത്തോ​ട്, മു​ട്ടു പു​ളി​ത്തോ​ട്, നി​ല​യ്ക്ക​ല്‍, ചാ​ല​ക്ക​യം, പ​മ്പ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ താ​മ​സി​ക്കു​ന്ന 41 കു​ടും​ബ​ങ്ങ​ളി​ലെ ആ​ളു​ക​ള്‍​ക്കാ​ണ് സ​ഹാ​യ​മെ​ത്തി​ച്ച​ത്. ‌കൊ​റോ​ണ കാ​ല​ത്ത് പു​റം​ലോ​ക​വു​മാ​യി യാ​തൊ​രു ബ​ന്ധ​വു​മി​ല്ലാ​തെ ഒ​റ്റ​പ്പെ​ട്ടു ക​ഴി​യു​ന്ന ഇ​വ​ര്‍​ക്ക് കാ​ഴ്ച നേ​ത്ര​ദാ​ന സേ​ന കൈ​ത്താ​ങ്ങാ​യ് മാ​റു​ക​യാ​യി​രു​ന്നു.‌
ആ​വ​ശ്യ​മാ​യ ഭ​ക്ഷ്യ വ​സ്തു​ക്ക​ളും നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ളും ക​ഴി​ഞ്ഞ മൂ​ന്നു​മാ​സ​മാ​യി എ​ത്തി​ച്ചു ന​ല്‍​കു​ന്നു​ണ്ട്. മു​ട്ടു​പു​ളി​ത്തോ​ട് വ​നാ​ന്ത​ര​ങ്ങ​ളി​ല്‍ താ​മ​സി​ക്കു​ന്ന രാ​ജ​നും ശ​കു​ന്ത​ള​യ്ക്കും കൊ​റാ​ണ​ക്കാ​ല​ത്ത് ജ​നി​ച്ച കു​ഞ്ഞി​ന് തൊ​ട്ടി​ലും വ​സ്ത്ര​ങ്ങ​ളും മു​ഴു​വ​ന്‍ കു​ട്ടി​ക​ള്‍​ക്കും വൈ​ദ്യ സ​ഹാ​യ​വും ന​ല്‍​കി​യി​രു​ന്നു. കൊ​ച്ചി ആ​സ്റ്റ​ര്‍ മെ​ഡി​സി​റ്റി​യി​ലെ കു​ട്ടി​ക​ളു​ടെ വി​ഭാ​ഗം ഡോ.​തോ​മ​സ് മാ​ത്ത​ന്‍ മാ​വേ​ലി​യെ ഇ​വ​രു​ടെ കൂ​ര​ക​ളി​ലെ​ത്തി​ച്ചാ​ണ് കു​ട്ടി​ക​ളെ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ‌
ഇ​വി​ട​ങ്ങ​ളി​ല്‍ അ​ധി​വ​സി​ക്കു​ന്ന മു​ഴു​വ​ന്‍ പേ​ര്‍​ക്കും ന​ല്ല ഭ​ക്ഷ​ണം, ന​ല്ല വ​സ്ത്രം, ന​ല്ല വി​ദ്യാ​ഭ്യാ​സം, ന​ല്ല ആ​രോ​ഗ്യം, മെ​ച്ച​പ്പെ​ട്ട ജീ​വി​ത സാ​ഹ​ച​ര്യ​മൊ​രു​ക്കി സ​മൂ​ഹ​ത്തി​ന്റ മു​ഖ്യ​ധാ​ര​യി​ല്‍ എ​ത്തി​ക്കു​ന്ന തു​ട​ര്‍ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് കാ​ഴ്ച നേ​ത്ര​ദാ​ന സേ​ന പ്ര​വ​ര്‍​ത്ത​ക​ര്‍ പു​ത്ത​ന്‍ വ​സ്ത്ര​ങ്ങ​ളു​മാ​യി എ​ത്തി​യ​ത്.‌
ക്യാ​മ്പ് കോ ​ഓ​ഡി​നേ​റ്റ​ര്‍​മാ​രാ​യ അ​നു ടി. ​ശാ​മു​വേ​ല്‍, ഷി​ജു എം. ​സാം​സ​ണ്‍ , അ​ട്ട​ത്തോ​ട് വാ​ര്‍​ഡി​ലെ അ​ങ്ക​ണ​വാ​ടി ടീ​ച്ച​ര്‍ പി.​കെ. കു​ഞ്ഞു​മോ​ള്‍, ര​ജി​ത്ത് രാ​ജ് എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി. ‌