സ​മ്പ​ര്‍​ക്ക​പ്പ​ട്ടി​ക​യി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലേ​ക്ക് കൂ​ടു​ത​ല്‍ പേ​ര്‍‌
Sunday, May 31, 2020 9:50 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ല്‍ കോ​വി​ഡ് പോ​സി​റ്റീ​വ് കേ​സു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​മ്പ​ര്‍​ക്ക​മു​ണ്ടാ​യ​തി​ന്‍റെ പേ​രി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​കു​ന്ന​വ​രു​ടെ എ​ണ്ണ​വും കൂ​ടി.
ക​ഴി​ഞ്ഞ​ദി​വ​സം രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രു​ടേ​ത​ട​ക്ക​മു​ള്ള സ​മ്പ​ര്‍​ക്ക​പ്പ​ട്ടി​ക​യി​ല്‍ പെ​ട്ട​വ​രാ​ണ് നി​രീ​ക്ഷ​ണ​ത്തി​ലാ​യ​ത്. ഇ​ന്ന​ലെ മാ​ത്രം 23 പേ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​യി.
ക്വാ​റ​ന്‍റൈ​ന്‍ കാ​ലാ​വ​ധി​ക്കു​ശേ​ഷ​വും രോ​ഗം സ്ഥി​രീ​ക​രി​ച്ച കോ​ന്നി വെ​ട്ടൂ​ര്‍ സ്വ​ദേ​ശി​നി​യു​ടെ സ​ഞ്ചാ​ര​പ​ഥം പു​റ​ത്തു​വി​ട്ട​തി​നു പി​ന്നാ​ലെ ഇ​വ​രു​ടെ സ​മ്പ​ര്‍​ക്ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​ളു​ക​ളെ​യും നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി തു​ട​ങ്ങി. നി​ല​വി​ല്‍ 58 സ​മ്പ​ര്‍​ക്ക​ക്കാ​രാ​ണ് ജി​ല്ല​യി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. ‌
4102 പേ​രാ​ണ് ജി​ല്ല​യി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നും തി​രി​ച്ചെ​ത്തി​യ 3316 പേ​രും വി​ദേ​ശ​ത്തു​നി​ന്നും തി​രി​ച്ചെ​ത്തി​യ 728 പേ​രും നി​ല​വി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. വി​ദേ​ശ​ത്തു​നി​ന്നും ഇ​ന്ന​ലെ തി​രി​ച്ചെ​ത്തി​യ 77 പേ​രും ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നു​മെ​ത്തി​യ 223 പേ​രും ഇ​തി​ല്‍ ഉ​ള്‍​പ്പെ​ടു​ന്നു. ‌
111 കോ​വി​ഡ് കെ​യ​ര്‍ സെ​ന്‍റ​റു​ക​ളി​ലാ​യി 1107 പേ​രെ താ​മ​സി​പ്പി​ച്ചി​ട്ടു​ണ്ട്.
ഇ​ന്ന​ലെ 166 സാ​മ്പി​ളു​ക​ള്‍ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചു ഇ​തേ​വ​രെ ജി​ല്ല​യി​ല്‍ നി​ന്നും 8098 സാ​മ്പി​ളു​ക​ളാ​ണ് പ​രി​ശോ​ധ​ന​യ്ക്കാ​യി അ​യ​ച്ചി​ട്ടു​ള​ള​ത്. ഇ​ന്ന​ലെ 222 സാ​മ്പി​ളു​ക​ള്‍ നെ​ഗ​റ്റീ​വാ​യി റി​പ്പോ​ര്‍​ട്ട് ചെ​യ്തു. 480 സാ​മ്പി​ളു​ക​ളു​ടെ ഫ​ലം ല​ഭി​ക്കാ​നു​ണ്ട്. ‌