പ​ത്ത​നം​തി​ട്ട​യി​ല്‍ നാ​ലു​പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ്, ചി​കി​ത്സ​യി​ല്‍ 28 പേ​ര്‍ ‌
Sunday, May 31, 2020 9:49 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ നാ​ല് കോ​വി​ഡ്-19 കേ​സു​ക​ള്‍ കൂ​ടി സ്ഥി​രീ​ക​രി​ച്ചു.
ഒ​രാ​ള്‍ കു​വൈ​റ്റി​ല്‍ നി​ന്നും ര​ണ്ടു​പേ​ര്‍ ഡ​ല്‍​ഹി​യി​ല്‍ നി​ന്നും മ​റ്റൊ​രാ​ള്‍ മ​ഹാ​രാ​ഷ്ട്ര​യി​ല്‍​നി​ന്നും വ​ന്ന​വ​രാ​ണ്. ഇ​തോ​ടെ ജി​ല്ല​യി​ല്‍ 48 പേ​രി​ല്‍ രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ഇ​വ​രി​ല്‍ 28 പേ​ര്‍ ചി​കി​ത്സ​യി​ലാ​ണ്.
19 പേ​ര്‍ രോ​ഗ​വി​മു​ക്ത​രാ​യി. ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഒ​രാ​ള്‍ മ​ര​ണ​മ​ട​ഞ്ഞു. ‌
ക​ഴി​ഞ്ഞ 20ന് ​കു​വൈ​റ്റി​ല്‍ നി​ന്ന് തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്തി​ലെ​ത്തി​യ കു​ര​മ്പാ​ല സ്വ​ദേ​ശി​നി​യാ​യ 31കാ​രി, 22ന് ​ഡ​ല്‍​ഹി​യി​ല്‍ നി​ന്നും തി​രു​വ​ന​ന്ത​പു​രം സ്‌​പെ​ഷ​ല്‍ ട്രെ​യി​നി​ലെ​ത്തി​യ അ​ട്ട​ച്ചാ​ക്ക​ല്‍ സ്വ​ദേ​ശി​നി​യാ​യ 58കാ​രി, 22ന് ​മ​ഹാ​രാ​ഷ്ട്ര താ​നെ​യി​ല്‍ നി​ന്നും ഡ​ല്‍​ഹി - ത​രു​വ​ന​ന്ത​പു​രം ട്രെ​യി​നി​ല്‍ എ​ത്തി​യ സീ​ത​ത്തോ​ട് സ്വ​ദേ​ശി​നി​യും ഗ​ര്‍​ഭി​ണി​യു​മാ​യ 30കാ​രി സ്റ്റാ​ഫ് ന​ഴ്സ്, 26 ന് ​ഡ​ല്‍​ഹി​യി​ല്‍ നി​ന്നും രാ​ജ​ധാ​നി എ​ക്സ്പ്ര​സി​ല്‍ എ​ത്തി​യ വെ​സ്റ്റ്-​ഓ​ത​റ സ്വ​ദേ​ശി​നി​യാ​യ 64കാ​രി എ​ന്നി​വ​രി​ലാ​ണ് ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഇ​വ​രെ​ല്ലാം പ​ത്ത​നം​തി​ട്ട ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്.
ചി​കി​ത്സ​യി​ലു​ള്ള​വ​രി​ല്‍ 22 പേ​ര്‍ പ​ത്ത​നം​തി​ട്ട ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലും മൂ​ന്നു​പേ​ര്‍ റാ​ന്നി മേ​നാം​തോ​ട്ടം ആ​ശു​പ​ത്രി​യി​ലെ കോ​വി​ഡ് ഒ​ന്നാം​നി​ര ചി​കി​ത്സാ കേ​ന്ദ്ര​ത്തി​ലും ര​ണ്ടു​പേ​ര്‍ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലും ഒ​രാ​ള്‍ കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലു​മാ​ണ്.
ആ​ശു​പ​ത്രി ഐ​സൊ​ലേ​ഷ​നി​ലേ​ക്ക് ഇ​ന്ന​ലെ ആ​റു​പേ​രെ കൂ​ടി എ​ത്തി​ച്ചു. നി​ല​വി​ല്‍ 59 പേ​രാ​ണ് ആ​ശു​പ​ത്രി​ക​ളി​ലു​ള്ള​ത്. ‌
ജ​ന​റ​ല്‍ ആ​ശു​പ​ത്രി പ​ത്ത​നം​തി​ട്ട​യി​ല്‍ 25 പേ​രും ജി​ല്ലാ ആ​ശു​പ​ത്രി കോ​ഴ​ഞ്ചേ​രി​യി​ല്‍ നാ​ലു പേ​രും ജ​ന​റ​ല്‍ ആ​ശു​പ​ത്രി അ​ടൂ​രി​ല്‍ ആ​റു പേ​രും സി​എ​ഫ്എ​ല്‍​ടി​സി റാ​ന്നി മേ​നാം​തോ​ട്ടം ആ​ശു​പ​ത്രി​യി​ല്‍ മൂ​ന്നു പേ​രും ഐ​സൊ​ലേ​ഷ​നി​ല്‍ ക​ഴി​യു​ന്നു. സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ല്‍ 21 പേ​ര്‍ ഐ​സൊ​ലേ​ഷ​നി​ലു​ണ്ട്. ‌