റേ​ഷ​ൻ​ക​ട​ക​ളി​ലെ ഒ​ടി​പി സം​വി​ധാ​നം പി​ൻ​വ​ലി​ക്ക​ണം: ഡീ​ലേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ
Saturday, May 30, 2020 10:33 PM IST
പ​ത്ത​നം​തി​ട്ട: റേ​ഷ​ൻ​ക​ട​ക​ളി​ലെ ഒ​ടി​പി സം​വി​ധാ​നം പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് കേ​ര​ള റീ​ട്ടെ​യി​ൽ റേ​ഷ​ൻ ഡീ​ലേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ്് ജോ​ണ്‍​സ​ണ്‍ വി​ള​വി​നാ​ൽ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. കോ​വി​ഡ് കാ​ല​ത്ത് സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്ക​ണ​മെ​ന്ന ക​ർ​ശ​ന വ്യ​വ​സ്ഥ ഉ​ണ്ടെ​ങ്കി​ലും അ​തൊ​ന്നും വേ​ണ്ട രീ​തി​യി​ൽ പാ​ലി​ക്കാ​തെ ഒ​ന്ന​ര കോ​ടി​യി​ല​ധി​കം പേ​ർ സം​സ്ഥാ​ന​ത്തെ റേ​ഷ​ൻ ക​ട​ക​ളി​ൽ എ​ത്തി സാ​ധ​ന​ങ്ങ​ൾ വാ​ങ്ങി.

ഇ​ത്ര​യും ആ​ളു​ക​ൾ ബ​യോ​മെ​ട്രി​ക് സം​വി​ധാ​ന​ത്തി​ലൂ​ടെ ഇ​പോ​സ് മെ​ഷീ​നി​ൽ വി​ര​ല​മ​ർ​ത്തി റേ​ഷ​ൻ വാ​ങ്ങി​യ​താ​യി ഭ​ക്ഷ്യ പൊ​തു​വി​ത​ര​ണ വ​കു​പ്പ് ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു. 87.29 ല​ക്ഷം കാ​ർ​ഡ് ഉ​ട​മ​ക​ളി​ൽ 96 ശ​ത​മാ​ന​ത്തി​നു മു​ക​ളി​ൽ ആ​ളു​ക​ൾ അ​നു​വ​ദി​ച്ച റേ​ഷ​ൻ വാ​ങ്ങാ​നും സൗ​ജ​ന്യ കി​റ്റ് വാ​ങ്ങാ​നും റേ​ഷ​ൻ ക​ട​യി​ലെ​ത്തി ഈ ​പോ​സി​ൽ വി​ര​ല​മ​ർ​ത്തി.
ഓ​രോ ഇ​ട​പാ​ടി​നും ഉ​പ​ഭോ​ക്താ​വ് ക​ട​യി​ലെ​ത്തി ഈ ​പോ​സി​ൽ വി​ര​ല​മ​ർ​ത്തി​യാ​ൽ മാ​ത്ര​മേ റേ​ഷ​ൻ ല​ഭി​ക്കൂ. 97 ശ​ത​മാ​നം വി​ത​ര​ണം ന​ട​ത്തി​യ​തി​ൽ മൂ​ന്നു ശ​ത​മാ​ന​ത്തി​ൽ താ​ഴെ മാ​ത്ര​മാ​ണ് മാ​നു​വ​ലാ​യി വി​ത​ര​ണം ചെ​യ്ത​ത്.റേ​ഷ​ൻ വി​ത​ര​ണം പൂ​ർ​ണ​മാ​യി മാ​നു​വ​ൽ രീ​തി​യി​ലേ​ക്ക് മാ​റ്റ​ണ​മെ​ന്ന് ഈ​പോ​സ് മെ​ഷീ​നി​ൽ വി​ര​ൽ പ​തി​പ്പി​ച്ച് ഉ​ള്ള റേ​ഷ​ൻ വി​ത​ര​ണം അ​പ​ക​ട​മാ​ണെ​ന്നും ജോ​ണ്‍​സ​ണ്‍ വി​ള​വി​നാ​ൽ പ​റ​ഞ്ഞു.

ജൂ​ണ്‍ മാ​സ​ത്തെ വി​ത​ര​ണം ന​ട​ത്തു​ന്ന​തി​ന് മു​ന്പ് റേ​ഷ​ൻ സം​ഘ​ട​ന​യു​ടെ അ​ടി​യ​ന്ത​ര യോ​ഗം ഗ​വ​ണ്‍​മെ​ന്‍റ് വി​ളി​ച്ചു കൂ​ട്ട​ണം. റേ​ഷ​ൻ വാ​ങ്ങാ​ൻ ഒ​ടി​പി വേ​ണ​മെ​ന്നു​ള്ള പു​തി​യ ഉ​ത്ത​ര​വ് പ്രാ​യോ​ഗി​ക​മ​ല്ല. ഏ​ഴ് വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ന്പ് റേ​ഷ​ൻ​കാ​ർ​ഡി​ലെ വി​വ​ര ശേ​ഖ​ര​ണ​ത്തി​ന് ആ​വ​ശ്യ​പ്പെ​ട്ട് ഫോ​ണ്‍ ന​ന്പ​റാ​ണ് ബ​ഹു​ഭൂ​രി​പ​ക്ഷം കാ​ർ​ഡ് ഉ​ട​മ​ക​ളു​ടെ​യും ഈ​പോ​സ് മെ​ഷീ​നി​ൽ ഉ​ള്ള​ത്. ഭൂ​രി​ഭാ​ഗം ആ​ളു​ക​ൾ​ക്കും ആ ​ഫോ​ണ്‍ ന​ന്പ​ർ ന​ഷ്ട​പ്പെ​ട്ടു.

മ​റ്റൊ​രു വി​ഭാ​ഗ​ത്തി​ന് ഫോ​ണു​മാ​യി ക​ട​യി​ൽ വ​ന്നാ​ൽ മെ​സേജ് ഓ​പ്പ​ണ്‍ ചെ​യ്യാ​നോ സ്വ​ന്ത​മാ​യി ഒ​ടി​പി പ​റ​ഞ്ഞു​ത​രാ​നോ സാ​ധി​ക്കു​ന്നി​ല്ല. നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ രോ​ഗ​വ്യാ​പ​ന സാ​ധ്യ​ത വ​ർ​ധി​പ്പി​ക്കു​ന്ന​താ​ണ് പു​തി​യ സം​വി​ധാ​നം. ഇ​ത് അ​ടി​യ​ന്ത​ര​മാ​യി ഒ​ഴി​വാ​ക്കു​ക​യാ​ണ് വേ​ണ്ട​തെ​ന്നും ജോ​ണ്‍​സ​ണ്‍ വി​ള​വി​നാ​ൽ പ​റ​ഞ്ഞു.