ജോ​ഷി​യു​ടെ മ​ര​ണം: സ​ഹോ​ദ​ര​ന്‍റെ ആ​രോ​പ​ണം ഗൗ​ര​വ​മു​ള്ള​തെ​ന്ന് ഡി​സി​സി
Saturday, May 30, 2020 10:33 PM IST
പ​ത്ത​നം​തി​ട്ട: യു​എ​ഇ​യി​ൽ നി​ന്നെ​ത്തി​യ തി​രു​വ​ല്ല പെ​രു​ന്തു​രു​ത്തി സ്വ​ദേ​ശി പി.​ടി. ജോ​ഷി കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ച സം​ഭ​വ​ത്തി​ൽ ചി​കി​ത്സാപി​ഴ​വ് സം​ബ​ന്ധി​ച്ച സ​ഹോ​ദ​ര​ൻ ഉ​ന്ന​യി​ച്ച ആ​രോ​പ​ണ​ങ്ങ​ൾ ഗൗ​ര​വ​ക​ര​മാ​ണെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് ബാ​ബു ജോ​ർ​ജ്. കോ​വി​ഡ് ല​ക്ഷ​ണ​ങ്ങ​ളോ​ടെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​ക്ക​പ്പെ​ട്ട ജോ​ഷി​ക്ക് പ്ര​മേ​ഹ രോ​ഗം ഉ​ണ്ടാ​യി​രു​ന്നുവെ​ന്ന ആ​രോ​ഗ്യ മ​ന്ത്രി​യു​ടെ​യും ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ​യും വാ​ദം തെ​റ്റാ​ണെ​ന്നാ​ണ് ജോ​ഷി​യു​ടെ സ​ഹോ​ദ​ര​ൻ പ​റ​യു​ന്ന​ത്. ജോ​ഷി ഒ​രു അ​സു​ഖ​ത്തി​നും മ​രു​ന്നു ക​ഴി​ച്ചി​രു​ന്നി​ല്ല.

വി​ദേ​ശ​ത്തേ​ക്കു പോ​കു​ന്ന​തി​നു മു​ന്പ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലും അ​വി​ടെ എ​ത്തി​യ​ശേ​ഷം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലും ജോ​ഷി​ക്ക് പ്ര​മേ​ഹം ഇ​ല്ലാ​യി​രു​ന്നു. കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​രു​ല​ക്ഷം രൂ​പ​യി​ല​ധി​കം ബ​ന്ധു​ക്ക​ളി​ൽനി​ന്നു വാ​ങ്ങി​യ​താ​യി പ​റ​യു​ന്നു.

കോ​വി​ഡ് ചി​കി​ത്സ പൂ​ർ​ണ​മാ​യും സൗ​ജ​ന്യ​മാ​ണെ​ന്ന സ​ർ​ക്കാ​ർ വാ​ദ​വും ഇ​തോ​ടെ പൊ​ളി​യു​ക​യാ​ണ്. വാ​ങ്ങി​യ പ​ണം ജോ​ഷി​യു​ടെ കു​ടും​ബ​ത്തി​നു തി​രി​കെ ന​ൽ​കു​ക​യാ​ണ് വേ​ണ്ട​ത്.
പ​ത്ത​നം​തി​ട്ട​യി​ലെ ഹോ​ട്ട​ലു​ക​ളി​ലെ കോ​വി​ഡ് കേ​ന്ദ്ര​ങ്ങ​ളി​ൽ പ്ര​വാ​സി​ക​ളി​ൽനി​ന്നു പ​ണം വാ​ങ്ങു​ന്ന​താ​യും ബാ​ബു ജോ​ർ്ജ് ആ​രോ​പി​ച്ചു.