ജോ​ഷി​യു​ടെ മ​ര​ണം: ആ​രോ​ഗ്യ​വ​കു​പ്പി​ന് ആ​ഘാ​തം
Friday, May 29, 2020 9:30 PM IST
പ​ത്ത​നം​തി​ട്ട: കോ​വി​ഡ് പ്ര​തി​രോ​ധ, ചി​കി​ത്സ​ക​ള്‍​ക്കി​ടെ തി​രു​വ​ല്ല സ്വ​ദേ​ശി പി.​ടി. ജോ​ഷി​യു​ടെ മ​ര​ണം പ​ത്ത​നം​തി​ട്ട​യ്ക്ക് ആ​ഘാ​ത​മാ​യി.
കോ​വി​ഡ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന തി​രു​വ​ല്ല സ്വ​ദേ​ശി​യാ​യ പി.​ടി. ജോ​ഷി (68) ക​ഴി​ഞ്ഞ 11ന് ​ദു​ബാ​യ് കൊ​ച്ചി ഫ്ളൈ​റ്റി​ലാ​ണ് നാ​ട്ടി​ലെ​ത്തി​യ​ത്. ഇ​ദ്ദേ​ഹ​വും ഭാ​ര്യ​യും മ​ക്ക​ളോ​ടൊ​പ്പം ഗ​ള്‍​ഫി​ലാ​യി​രു​ന്നു.
വി​സി​റ്റിം​ഗ് വീ​സ​യി​ല്‍ ലോ​ക്ക്ഡൗ​ണി​ല്‍ കു​ടു​ങ്ങി​പ്പോ​യ ജോ​ഷി നാ​ട്ടി​ലേ​ക്ക് വി​മാ​ന സ​ര്‍​വീ​സ് ആ​രം​ഭി​ച്ച​തി​നു പി​ന്നാ​ലെ മ​ട​ങ്ങി​യെ​ത്തു​ക​യാ​യി​രു​ന്നു. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ഭാ​ര്യ ഷാ​ര്‍​ജ​യി​ല്‍ മ​ക്ക​ളോ​ടൊ​പ്പ​മാ​ണ്.
നെ​ടു​മ്പാ​ശേ​രി​യി​ല്‍ നി​ന്നെ​ത്തി പ​ത്ത​നം​തി​ട്ട പ​ത്ത​നം​തി​ട്ട ശാ​ന്തി റ​സി​ഡ​ന്‍​സി​യ​ല്‍ 18 വ​രെ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. 18നു​കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​നെ​തു​ട​ര്‍​ന്ന് പ​ത്ത​നം​തി​ട്ട ജ​ന​റ​ല്‍ ആ​ശു​പ​ത്രി​ലേ​ക്ക് മാ​റ്റി.
ഗു​രു​ത​ര രോ​ഗാ​വ​സ്ഥ​മൂ​ലം 25നു ​കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്ക് റ​ഫ​ര്‍ ചെ​യ്തു. പ്ര​മേ​ഹ​രോ​ഗ​വും ഉ​ണ്ടാ​യി​രു​ന്നു. ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ​യാ​ണ് മ​രി​ച്ച​ത്. ജ​ന​റ​ല്‍ ആ​ശു​പ​ത്രി ഐ​സൊ​ലേ​ഷ​ന്‍ വി​ഭാ​ഗ​ത്തി​ല്‍ പ്ര​മേ​ഹ ചി​കി​ത്സ അ​ട​ക്കം ന​ല്‍​കി​യാ​ണ് ജോ​ഷി​യെ പ​രി​ച​രി​ച്ച​തെ​ന്ന് ഡോ​ക്ട​ര്‍​മാ​ര്‍ പ​റ​ഞ്ഞു.
പ​ത്ത​നം​തി​ട്ട​യി​ലെ ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ രോ​ഗം പി​ടി​പെ​ട്ട റാ​ന്നി ഐ​ത്ത​ല സ്വ​ദേ​ശി​ക​ളാ​യ വ​യോ​ധി​ക ദ​മ്പ​തി​ക​ളെ കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ചി​കി​ത്സി​ച്ച് ഭേ​ദ​മാ​ക്കി​യി​രു​ന്നു.
48 ദി​വ​സ​ങ്ങ​ള്‍​വ​രെ കോ​വി​ഡ് പോ​സി​റ്റീ​വാ​യി തു​ട​ര്‍​ന്ന് രോ​ഗം ഭേ​ദ​മാ​യ​വ​രും പ​ത്ത​നം​തി​ട്ട​യി​ലു​ണ്ടാ​യി. കോ​വി​ഡി​നൊ​പ്പം മ​റ്റു രോ​ഗ​ങ്ങ​ള്‍ കൂ​ടി അ​ല​ട്ടു​ന്ന​വ​രു​ടെ പ​രി​ച​ര​ണ​ത്തി​ന് മെ​ഡി​ക്ക​ല്‍ ബോ​ര്‍​ഡ് നി​ര്‍​ദേ​ശ​പ്ര​കാ​ര​മാ​ണ് പ്ര​വ​ര്‍​ത്ത​നം.