'ഒ​രു​മ​യ്ക്ക് ഒ​രു കു​ട അ​ക​ലം' കാ​മ്പെ​യ്‌​നു തു​ട​ക്ക​മാ​യി
Friday, May 29, 2020 9:30 PM IST
പ​ത്ത​നം​തി​ട്ട: സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കു​വാ​ന്‍ വേ​ണ്ടി കു​ടും​ബ​ശ്രീ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സം​ഘ​ടി​പ്പി​ക്കു​ന്ന 'ഒ​രു​മ​യ്ക്ക് ഒ​രു കു​ട അ​ക​ലം' കാ​മ്പെ​യ്‌​നു തു​ട​ക്ക​മാ​യി.

പ​ത്ത​നം​തി​ട്ട സെന്‍റ്് പീ​റ്റേ​ഴ്സ് ജം​ഗ്ഷ​നി​ല്‍ സം​ഘ​ടി​പ്പി​ച്ച കാ​മ്പെ​യ്ന്‍ വീ​ണാ ജോ​ര്‍​ജ് എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.

കോ​വി​ഡി​നെ പ്ര​തി​രോ​ധി​ക്കാ​ന്‍ മാ​സ്‌​കി​നും സാ​നി​റ്റൈ​സ​റി​നു​മൊ​പ്പം കു​ട​യു​മാ​കാം എ​ന്ന​താ​ണ് കാ​മ്പെ​യി​നി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്.

കൂ​ടാ​തെ കു​ടും​ബ​ശ്രീ പ്ര​വ​ര്‍​ത്ത​ക​രു​ടെ കു​ട നി​ര്‍​മാ​ണ സം​ രം​ഭ​ങ്ങ​ള്‍ പ്രോ​ത്സാ​ഹി​പ്പി​ക്കു​ ക എ​ന്ന​തും ല​ക്ഷ്യ​മാ​ക്കു​ന്നു​ ണ്ട്.

കു​ട​ക​ള്‍ കൂ​ട്ടി​മു​ട്ടാ​ത്ത​വി​ധം നി​ല്‍​ക്കു​ക​യും മാ​സ്‌​കും സാ​നി​റ്റൈ​സ​റും ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്ന നി​ര്‍​ദേ​ശ​വും കാ​മ്പെ​യ്‌​നി​ലൂ​ടെ ന​ല്‍​കു​ന്നു.

അ​സി​സ്റ്റ​ന്റ് ജി​ല്ലാ മി​ഷ​ന്‍ കോ​ര്‍​ഡി​നേ​റ്റ​ര്‍​മാ​രാ​യ എ​ല്‍. ഷീ​ല, എ. ​മ​ണി​ക​ണ്ഠ​ന്‍, ജി​ല്ലാ മാ​ര്‍​ക്ക​റ്റിം​ഗ് മാ​നേ​ജ​ര്‍ അ​നു ഗോ​പി, ജി​ല്ലാ പ്രോ​ഗ്രാം കോ ​ഓ​ര്‍​ഡി​നേ​റ്റ​ര്‍​മാ​ര്‍, ബ്ലോ​ക്ക് കോ ​ഓ​ര്‍​ഡി​നേ​റ്റ​ര്‍​മാ​ര്‍, മ​റ്റ് മി​ഷ​ന്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്തു.