സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ നി​യ​ന്ത്ര​ണം പ​ല​കാ​ര്യ​ങ്ങ​ളി​ലും ന​ഷ്ട​മാ​യി: കെ.​ സു​രേ​ന്ദ്ര​ന്‍
Friday, May 29, 2020 9:30 PM IST
പ​ത്ത​നം​തി​ട്ട: കോ​വി​ഡ്-19 ഭീ​ഷ​ണി നേ​രി​ടു​ന്ന​തി​ല്‍ സം​സ്ഥാ​ന​സ​ര്‍​ക്കാ​രി​ന്‍റെ നി​യ​ന്ത്ര​ണം പ​ല​കാ​ര്യ​ങ്ങ​ളി​ലും ന​ഷ്ട​മാ​യ​താ​യി ബി​ജെ​പി സം​സ്ഥാ​ന ​പ്ര​സി​ഡ​ന്റ് കെ.​ സു​രേ​ന്ദ്ര​ന്‍. പ​ത്ത​നം​തി​ട്ട​പ്ര​സ്‌​ക്ല​ബി​ന്‍റെ മീ​റ്റ് ദ ​പ്ര​സ് പ​രി​പാ​ടി​യി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സം​സ്ഥാ​ന ഗ​വ​ണ്‍​മെ​ന്‍റ് കോ​വി​ഡ് ഭീ​ഷ​ണി​യെ നേ​രി​ടാ​ന്‍​ നട​ത്തി​യി​ട്ടു​ള്ള പ​രി​ശ്ര​മ​ങ്ങ​ളെ ചെ​റു​താ​ക്കി കാ​ണി​ക്കാ​ന്‍ ബി​ജെ​പി ആ​ഗ്ര​ഹി​ക്കു​ന്നി​ല്ല.
ഇ​ന്ത്യ​യി​ല്‍ ഏ​റ്റ​വും കു​റ​ച്ച് കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന സം​സ്ഥാ​നം കേ​ര​ള​മാ​ണ്. ദേ​ശീ​യ ശ​രാ​ശ​രി​യേ​ക്കാ​ള്‍ വ​ള​രെ താ​ഴെ​യാ​ണ് കേ​ര​ള​ത്തി​ലെ പ​രി​ശോ​ധ​ന​ക​ളു​ടെ എ​ണ്ണം.
സ​മ്പ​ര്‍​ക്കം എ​തു വ​ഴി​യാ​ണ് ഉ​ണ്ടാ​യ​തെ​ന്നു ക​ണ്ടു​പി​ടി​ക്കാ​നാ​കാ​ത്ത കേ​സു​ക​ളു​ടെ എ​ണ്ണ​വും സം​സ്ഥാ​ന​ത്ത് വ​ര്‍​ധി​ക്കു​ക​യാ​ണ്. സം​സ്ഥാ​ന​ത്ത് സാ​മൂ​ഹി​ക​വ്യാ​പ​ന​മി​ല്ലെ​ന്നു പ​റ​യാ​ന്‍ ക​ഴി​യാ​ത്ത സ്ഥി​തി​യാ​ണ് ഇ​പ്പോ​ഴു​ള്ള​തെ​ന്ന് സു​രേ​ന്ദ്ര​ന്‍ ചൂ​ണ്ടി​ക്കാ​ട്ടി. മ​തി​യാ​യ സൗ​ക​ര്യം ഉ​ണ്ടാ​യി​ട്ടും പ​രി​ശോ​ധ​ന​ക​ളു​ടെ എ​ണ്ണം കു​റ​യ്ക്കു​ന്ന​തെ​ന്തി​നാ​ണെ​ന്നു മു​ഖ്യ​മ​ന്ത്രി വി​ശ​ദീ​ക​രി​ക്ക​ണം. സാ​മൂ​ഹി​ക വ്യാ​പ​ന സാ​ധ്യ​ത​​ തള്ളി​ക്ക​ള​യാ​ന്‍ പ​റ്റാ​ത്ത സാ​ഹ​ച​ര്യ​ത്തി​ല്‍ അ​ത് ക​ണ്ടു​പി​ടി​ക്കാ​നാ​വ​ശ്യ​മാ​യ റാ​ന്‍റം ടെ​സ്റ്റു​ക​ളു​ടെ എ​ണ്ണം വ​ര്‍​ധി​പ്പി​ക്ക​ണം. സം​സ്ഥാ​ന​സ​ര്‍​ക്കാ​ര്‍ ലാ​ഘ​വ​ത്തോ​ടെ ഇ​ക്കാ​ര്യ​ങ്ങ​ള്‍ കൈ​കാ​ര്യം ചെ​യ്താ​ല്‍ പ്ര​ത്യാ​ഘാ​തം ഇ​ര​ട്ടി​യാ​കു​മെ​ന്നും സു​രേ​ന്ദ്ര​ന്‍ പ​റ​ഞ്ഞു.
ക്വാ​റ​ന്‍റൈ​ന്‍ കേ​ന്ദ്ര​ങ്ങ​ളു​ടെ ന​ട​ത്തി​പ്പ് അ​ട​ക്ക​മു​ള്ള ചു​മ​ത​ല ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ള്‍​ക്കാ​ണ്. ത​ന​തു​ഫ​ണ്ടി​ല്‍നി​ന്നു ചെ​ല​വ​ഴി​ക്കാ​ന്‍ പ​ണ​മി​ല്ലാ​ത്ത​ത് ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ള്‍ പ്ര​തി​സ​ന്ധി​യി​ലാ​ണ്. കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ന് ഒ​രു പൈ​സ പോ​ലും പ​ഞ്ചാ​യ​ത്തു​ക​ള്‍​ക്കു ന​ല്‍​കി​യി​ട്ടി​ല്ല. പ്ര​വാ​സി​ക​ളെ മ​ട​ക്കി​ക്കൊ​ണ്ടു​വ​ന്നാ​ല്‍ ക്വാ​റ​ന്‍റൈ​ൻ അ​ട​ക്കം എ​ല്ലാ സൗ​ക​ര്യ​ങ്ങ​ളും ഉ​ണ്ടെ​ന്നു പ​റ​ഞ്ഞ മു​ഖ്യ​മ​ന്ത്രി​യു​ടെ ഇ​പ്പോ​ഴ​ത്തെ നി​ല​പാ​ട് അ​വ്യ​ക്ത​മാ​ണെ​ന്ന് സു​രേ​ന്ദ്ര​ന്‍ കു​റ്റ​പ്പെ​ടു​ത്തി.