ജില്ലയി​ല്‍ അ​ഞ്ചു​പേ​ര്‍​ക്കുകൂ​ടി കോ​വി​ഡ്
Friday, May 29, 2020 9:30 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ല്‍ ആ​ദ്യ കോ​വി​ഡ് മ​ര​ണം ഇ​ന്ന​ലെ ഉ​ണ്ടാ​യി. കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ അ​തി​തീ​വ്ര വി​ഭാ​ഗ​ത്തി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്ന തി​രു​വ​ല്ല പെ​രും​തു​രു​ത്തി സ്വ​ദേ​ശി പി.​ടി. ജോ​ഷി​യാ​ണ് ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ മ​രി​ച്ചു.
ഇ​ന്ന​ലെ അ​ഞ്ചു​പേ​ര്‍​ക്ക് കൂ​ടി പ​ത്ത​നം​തി​ട്ട​യി​ല്‍ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​വ​രി​ല്‍ ര​ണ്ടു​പേ​ര്‍ വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നെ​ത്തി​യ​വ​രും മൂ​ന്നു​പേ​ര്‍ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നു വ​ന്ന​വ​രു​മാ​ണ്.
26 പേ​രാ​ണ് നി​ല​വി​ല്‍ കോ​വി​ഡ് ബാ​ധി​ത​രാ​യി ജി​ല്ല​യി​ല്‍ ചി​കി​ത്സ​യി​ലു​ള്ള​ത്.
ക​ഴി​ഞ്ഞ എ​ട്ടി​ന് സൗ​ദി അ​റേ​ബ്യ​യി​ല്‍ നി​ന്നെ​ത്തി​യ മ​ല​യാ​ല​പ്പു​ഴ വെ​ട്ടൂ​ര്‍ സ്വ​ദേ​ശി​യാ​യ 28 കാ​രി​യാ​യ ന​ഴ്‌​സ്, ഇ​ന്ന​ലെ കു​വൈ​റ്റി​ല്‍ നി​ന്നും തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തി​യ ഓ​മ​ല്ലൂ​ര്‍ വാ​ഴ​മു​ട്ടം സ്വ​ദേ​ശി​യാ​യ 39 കാ​ര​ന്‍ എ​ന്നി​വ​ര്‍​ക്കാ​ണ് വി​ദേ​ശ​ത്തു​നി​ന്നെ​ത്തി​യ​വ​രി​ല്‍ രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തി​ല്‍ ന​ഴ്‌​സ് ഗ​ര്‍​ഭി​ണി​യാ​ണ്.
ഇ​ന്ന​ലെ തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തി​യ വാ​ഴ​മു​ട്ടം സ്വ​ദേ​ശി​യെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​തി​നേ തു​ട​ര്‍​ന്ന് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ത​ന്നെ പ്ര​വേ​ശി​പ്പി​ച്ചു.
16നു ​ചെ​ന്നൈ​യി​ല്‍ നി​ന്നെ​ത്തി​യ മെ​ഡി​ക്ക​ല്‍ സ്‌​ക്രൈ​ബാ​യി ജോ​ലി ചെ​യ്യു​ന്ന റാ​ന്നി കു​ട​മു​രു​ട്ടി സ്വ​ദേ​ശി​നി​യാ​യ 21 കാ​രി, 21ന് ​പ​ഞ്ചാ​ബി​ല്‍ നി​ന്ന് ഡ​ല്‍​ഹി - തി​രു​വ​ന​ന്ത​പു​രം സ്‌​പെ​ഷ​ല്‍ ട്രെ​യി​നി​ല്‍ എ​ത്തി​യ പ്ര​മാ​ടം ഇ​ള​പ്പു​പാ​റ സ്വ​ദേ​ശി​യാ​യ 30 കാ​ര​ന്‍, 27ന് ​മ​ഹാ​രാ​ഷ്ട്ര താ​നെ​യി​ല്‍ നി​ന്നെ​ത്തി​യ ത​ണ്ണി​ത്തോ​ട് സ്വ​ദേ​ശി​യാ​യ 39 കാ​ര​ന്‍ എ​ന്നി​വ​രാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച മ​റ്റു​ള്ള​വ​ര്‍. രോ​ഗം സ്ഥി​രീ​ക​രി​ച്ച നാ​ലു​പേ​രെ പ​ത്ത​നം​തി​ട്ട ജ​ന​റ​ല്‍ ആ​ശു​പ​ത്രി ഐ​സൊ​ലേ​ഷ​നി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.
ജ​ന​റ​ല്‍ ആ​ശു​പ​ത്രി പ​ത്ത​നം​തി​ട്ട​യി​ല്‍ 23 പേ​രും ജി​ല്ലാ ആ​ശു​പ​ത്രി കോ​ഴ​ഞ്ചേ​രി​യി​ല്‍ 10 പേ​രും ജ​ന​റ​ല്‍ ആ​ശു​പ​ത്രി അ​ടൂ​രി​ല്‍ അ​ഞ്ചു പേ​രും റാ​ന്നി മേ​നാം​തോ​ട്ടം ആ​ശു​പ​ത്രി​യി​ലെ കോ​വി​ഡ് ഒ​ന്നാം​നി​ര ചി​കി​ത്സാ കേ​ന്ദ്ര​ത്തി​ല്‍ അ​ഞ്ചു പേ​രും ഐ​സൊ​ലേ​ഷ​നി​ല്‍ ഉ​ണ്ട്.
സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ല്‍ 19 പേ​ര്‍ ഐ​സൊ​ലേ​ഷ​നി​ലു​ണ്ട്. ജി​ല്ല​യി​ലാ​കെ 62 പേ​ര്‍ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ല്‍ ഐ​സോ​ലേ​ഷ​നി​ലാ​ണ്. ഇ​ന്ന​ലെ പു​തു​താ​യി 12 പേ​രെ ഐ​സൊ​ലേ​ഷ​നി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ ര​ണ്ടാം​ഘ​ട്ട​ത്തി​ല്‍ ജി​ല്ല​യി​ല്‍ 17 പേ​രി​ലാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.
ഇ​വ​രെ​ല്ലാം രോ​ഗം ഭേ​ദ​മാ​യി ആ​ശു​പ​ത്രി വി​ട്ടി​രു​ന്നു. ക​ഴി​ഞ്ഞ 12 മു​ത​ലു​ള്ള മൂ​ന്നാം​ഘ​ട​ത്തി​ല്‍ ഇ​തു​വ​രെ 27 പേ​രി​ലാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ഇ​വ​രി​ല്‍ ര​ണ്ടു​പേ​ര്‍ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലും ഒ​രാ​ള്‍ കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലും ചി​കി​ത്സ​യി​ലു​ണ്ട്.
18 പേ​ര്‍ പ​ത്ത​നം​തി​ട്ട ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലാ​ണ്. അ​ഞ്ചു​പേ​ര്‍ റാ​ന്നി മേ​നാം​തോ​ട്ടം ആ​ശു​പ​ത്രി​യി​ലെ ചി​കി​ത്സാ വി​ഭാ​ഗ​ത്തി​ലു​മാ​ണ്.

നി​രീ​ക്ഷ​ണ​ത്തി​ല്‍ 4080 പേ​ര്‍

പ​ത്ത​നം​തി​ട്ട: 4080 പേ​രാ​ണ് ജി​ല്ല​യി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. വി​വി​ധ കേ​സു​ക​ളി​ലെ സ​മ്പ​ര്‍​ക്ക​പ്പ​ട്ടി​ക​യി​ലെ 13 പേ​രാ​ണ് ജി​ല്ല​യി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നും തി​രി​ച്ചെ​ത്തി​യ 3445 പേ​രും വി​ദേ​ശ​ത്തു​നി​ന്നും തി​രി​ച്ചെ​ത്തി​യ 622 പേ​രും നി​ല​വി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്.
വി​ദേ​ശ​ത്തു​നി​ന്നും തി​രി​ച്ചെ​ത്തി​യ 104 പേ​രും ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നും ഇ​ന്ന​ലെ എ​ത്തി​യ 329 പേ​രും ഇ​തി​ല്‍ ഉ​ള്‍​പ്പെ​ടു​ന്നു.
ജി​ല്ല​യി​ല്‍ വി​ദേ​ശ​ത്തു​നി​ന്നും, ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നും തി​രി​ച്ചെ​ത്തു​ന്ന​വ​രെ താ​മ​സി​പ്പി​ക്കു​ന്ന​തി​ന് 104 കൊ​റോ​ണ കെ​യ​ര്‍ സെ​ന്റ​റു​ക​ള്‍ സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​വ​യി​ല്‍ നി​ല​വി​ല്‍ 1090 പേ​രെ താ​മ​സി​പ്പി​ച്ചി​ട്ടു​ണ്ട്.
ജി​ല്ല​യി​ല്‍ നി​ന്ന് ഇ​ന്ന​ലെ 123 സാ​മ്പി​ളു​ക​ള്‍ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചി​ട്ടു​ണ്ട്. ഇ​തു​വ​രെ ജി​ല്ല​യി​ല്‍ നി​ന്നും 7647 സാ​മ്പി​ളു​ക​ളാ​ണ് പ​രി​ശോ​ധ​ന​യ്ക്കാ​യി അ​യ​ച്ചി​ട്ടു​ള​ള​ത്. ഇ​ന്ന​ലെ 236 സാ​മ്പി​ളു​ക​ള്‍ നെ​ഗ​റ്റീ​വാ​യി റി​പ്പോ​ര്‍​ട്ട് ചെ​യ്തു. 408 സാ​മ്പി​ളു​ക​ളു​ടെ ഫ​ലം ല​ഭി​ക്കാ​നു​ണ്ട്.